മി​ക​ച്ച ഹ​യ​ർ സെ​ക്ക​ൻ​ഡ​റി അ​ധ്യാ​പ​ക​നു​ള്ള അ​വാ​ർ​ഡ് സ​ഖ​റി​യാ​സ് ഏ​ബ്ര​ഹാ​മി​ന്
Thursday, January 16, 2020 1:30 AM IST
ചെ​റു​പു​ഴ: കേ​ര​ള കാ​ത്ത​ലി​ക് ടീ​ച്ചേ​ഴ്സ് ഗി​ൽ​ഡ് സം​സ്ഥാ​ന സ​മി​തി​യു​ടെ 2019-20 വ​ർ​ഷ​ത്തെ മി​ക​ച്ച ഹ​യ​ർ സെ​ക്ക​ൻ​ഡ​റി അ​ധ്യാ​പ​ക​നു​ള്ള അ​വാ​ർ​ഡ് മേ​രി​ഗി​രി ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ലെ ഇം​ഗ്ലീ​ഷ് അ​ധ്യാ​പ​ക​ൻ സ​ഖ​റി​യാ​സ് ഏ​ബ്ര​ഹാ​മി​ന്. കാ​ത്ത​ലി​ക് ടീ​ച്ചേ​ഴ്സ് ഗി​ൽ​ഡി​ന്‍റെ മി​ക​ച്ച പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കു​ള്ള അ​വാ​ർ​ഡ് ത​ല​ശേ​രി കോ​ർ​പ​റേ​റ്റ് എ​ഡ്യൂ​ക്കേ​ഷ​ണ​ൽ ഏ​ജ​ൻ​സി​ക്കും ല​ഭി​ച്ചു.
എ​ൻ​എ​സ്എ​സ് പ്രോ​ഗ്രാം ഓ​ഫീ​സ​ർ, സ്കൗ​ട്ട് മാ​സ്റ്റ​ർ തു​ട​ങ്ങി​യ രം​ഗ​ങ്ങ​ളി​ൽ ന​ട​ത്തി​യ ശ്ര​ദ്ധേ​യ​മാ​യ പ്ര​വ​ർ​ത്ത​ന​ങ്ങ​ളാ​ണ് സ​ഖ​റി​യാ​സ് ഏ​ബ്ര​ഹാ​മി​നെ അ​വാ​ർ​ഡി​ന​ർ​ഹ​നാ​ക്കി​യ​ത്. മി​ക​ച്ച സാ​മൂ​ഹി​ക​പ്ര​വ​ർ​ത്ത​ന​ത്തി​നു​ള്ള എ​കെ​സി​സി പു​ര​സ്കാ​രം, മി​ക​ച്ച സ്‌​കൗ​ട്ട് മാ​സ്റ്റ​ർ പു​ര​സ്കാ​രം ഉ​ൾ​പ്പെ​ടെ നി​ര​വ​ധി അ​വാ​ർ​ഡു​ക​ൾ സ​ഖ​റി​യാ​സ് ഏ​ബ്ര​ഹാ​മി​നു ല​ഭി​ച്ചി​ട്ടു​ണ്ട്. ഈ ​മാ​സം 18ന് ​തൊ​ടു​പു​ഴ ന്യൂ​മാ​ൻ കോ​ള​ജി​ൽ ന​ട​ക്കു​ന്ന കാ​ത്ത​ലി​ക് ടീ​ച്ചേ​ഴ്സ് ഗി​ൽ​ഡ് സം​സ്ഥാ​ന സ​മ്മേ​ള​ന വേ​ദി​യി​ൽ കെ​സി​ബി​സി വി​ദ്യാ​ഭ്യാ​സ ക​മ്മീ​ഷ​ൻ ചെ​യ​ർ​മാ​ൻ ബി​ഷ​പ് ജോ​ഷ്വ മാ​ർ ഇ​ഗ്നാ​ത്തി​യോ​സ് അ​വാ​ർ​ഡു​ക​ൾ വി​ത​ര​ണം ചെ​യ്യും.