ഡി​ഡി​എ​ഫി​ന്‍റെ അ​പ​വാ​ദ​പ്ര​ച​ര​ണ​ങ്ങ​ൾ ജ​നം ത​ള്ളി​ക്ക​ള​യും: കോ​ൺ​ഗ്ര​സ്
Thursday, January 16, 2020 1:30 AM IST
ചി​റ്റാ​രി​ക്കാ​ൽ: വി​ക​സ​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് കോ​ൺ​ഗ്ര​സ് എ​തി​രു നി​ൽ​ക്കു​ന്നെ​ന്ന ഡി​ഡി​എ​ഫ് നേ​തൃ​ത്വ​ത്തി​ന്‍റെ പ്ര​ചാ​ര​ണം വ്യാ​ജ​വും ജ​ന​ങ്ങ​ളെ തെ​റ്റി​ദ്ധ​രി​പ്പി​ക്കാ​ൻ മാ​ത്രം ഉ​ദ്ദേ​ശി​ച്ചു​ള്ള​താ​ണെ​ന്ന് കോ​ൺ​ഗ്ര​സ് ഈ​സ്റ്റ് എ​ളേ​രി മ​ണ്ഡ​ലം ക​മ്മി​റ്റി . വി​ക​സ​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് കോ​ൺ​ഗ്ര​സ് ഈ​സ്റ്റ് എ​ളേ​രി മ​ണ്ഡ​ലം ക​മ്മി​റ്റി പൂ​ർ​ണ​പി​ന്തു​ണ ന​ൽ​കും.
മ​ല​യോ​ര ഹൈ​വേ നി​ർ​മാ​ണ​ത്തി​ന് പ​ന്ത്ര​ണ്ടു മീ​റ്റ​ർ വീ​തി​യി​ൽ സ്ഥ​ലം മ​തി​യെ​ന്നി​രി​ക്കെ അ​തി​ൽ കൂ​ടു​ത​ൽ സ്ഥ​ലം എ​ടു​ക്കു​ന്ന​തി​നെ​തി​രെ ഏ​തെ​ങ്കി​ലും കെ​ട്ടി​ട ഉ​ട​മ പ​രാ​തി​പ്പെ​ടു​ക​യോ കോ​ട​തി​യെ സ​മീ​പി​ക്കു​ക​യോ ചെ​യ്താ​ൽ അ​തി​ൽ കോ​ൺ​ഗ്ര​സി​ന് ഉ​ത്ത​ര​വാ​ദി​ത്ത​മി​ല്ല. കോ​ൺ​ഗ്ര​സു​കാ​ര​നാ​യ ഒ​രു വ​ക്കീ​ൽ കേ​സെ​ടു​ത്തു എ​ന്ന് പ​റ​യു​ന്ന​തി​ൽ ഈ​സ്റ്റ് എ​ളേ​രി മ​ണ്ഡ​ലം കോ​ൺ​ഗ്ര​സ് ക​മ്മി​റ്റി​ക്കു യാ​തൊ​രു ബ​ന്ധ​വു​മി​ല്ല. ഈ​സ്റ്റ് എ​ളേ​രി​യി​ലെ കോ​ൺ​ഗ്ര​സ് അ​ഭി​ഭാ​ഷ​ക​ർ​ക്ക് ഈ ​കേ​സു​മാ​യി യാ​തൊ​രു ബ​ന്ധ​വു​മി​ല്ല. ഡി​ഡി​എ​ഫ് നേ​താ​വാ​യ ഈ​സ്റ്റ് എ​ളേ​രി മു​ൻ പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റി​ന്‍റെ​യും പ​രാ​തി​ക്കാ​ര​ന്‍റെ​യും ബ​ന്ധു​വാ​ണ് ഈ ​കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ടി​ട്ടു​ള്ള അ​ഭി​ഭാ​ഷ​ക​ൻ. ജ​ന​ങ്ങ​ൾ സ​ത്യം മ​ന​സി​ലാ​ക്കു​മെ​ന്നും കോ​ൺ​ഗ്ര​സ് പ്ര​സ്ഥാ​ന​ത്തി​നെ​തി​രേ ഡി​ഡി​എ​ഫ് നേ​തൃ​ത്വം ന​ട​ത്തി വ​രു​ന്ന അ​പ​വാ​ദ പ്ര​ചാ​ര​ണ​ങ്ങ​ൾ അ​ർ​ഹി​ക്കു​ന്ന അ​വ​ജ്ഞ​യോ​ടെ ജ​ന​ങ്ങ​ൾ ത​ള്ളി​ക്ക​ള​യു​മെ​ന്നും കോ​ൺ​ഗ്ര​സ് നേ​തൃ​യോ​ഗം വി​ല​യി​രു​ത്തി.
യോ​ഗ​ത്തി​ൽ മാ​ത്യു പ​ടി​ഞ്ഞാ​റേ​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഡി​സി​സി സെ​ക്ര​ട്ട​റി മാ​മു​നി വി​ജ​യ​ൻ, ജോ​ർ​ജ് ക​രി​മ​ഠം, തോ​മ​സ് കൊ​റ്റ​നാ​ൽ, തോ​മ​സ് മാ​ത്യു, ടോ​മി പ്ലാ​ച്ചേ​രി, ജോ​യ് കു​ര്യാ​ല​പ്പു​ഴ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.