ക​ര​ട് വോ​ട്ട​ര്‍ പ​ട്ടി​ക: ആ​ക്ഷേ​പ​ങ്ങ​ള്‍ ഫെബ്രുവരി 14 വ​രെ സ​മ​ര്‍​പ്പി​ക്കാം
Saturday, January 18, 2020 1:26 AM IST
കാ​സ​ർ​ഗോ​ഡ്: ജ​നു​വ​രി 20 ന് ​ക​ര​ട് വോ​ട്ട​ര്‍ പ​ട്ടി​ക പ്ര​സി​ദ്ധീ​ക​രി​ക്കു​മെ​ന്നും പ​ട്ടി​ക സം​ബ​ന്ധി​ച്ച ആ​ക്ഷേ​പ​ങ്ങ​ള്‍ ഫെ​ബ്രു​വ​രി 14ന​കം സ​മ​ര്‍​പ്പി​ക്ക​ണ​മെ​ന്നും ജി​ല്ലാ തെ​ര​ഞ്ഞെ​ടു​പ്പ് ഓ​ഫീ​സ​ര്‍ കൂ​ടി​യാ​യ ക​ള​ക്ട​ര്‍ ഡി. ​സ​ജി​ത്ത് ബാ​ബു അ​റി​യി​ച്ചു. ജി​ല്ലാ തെ​ര​ഞ്ഞെ​ടു​പ്പ് ഓ​ഫീ​സ​റു​ടെ തീ​രു​മാ​ന പ്ര​കാ​രം 2019 ലോ​ക്സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ന് ഉ​പ​യോ​ഗി​ച്ച വോ​ട്ട​ര്‍ പ​ട്ടി​ക​യി​ല്‍ പേ​രു​ള്ള​വ​രു​ടെ അ​പേ​ക്ഷ​ക​ള്‍ കേ​ര​ള പ​ഞ്ചാ​യ​ത്ത്‌​രാ​ജ് ആ​ക്ട്, മു​നി​സി​പ്പാ​ലി​റ്റി ആ​ക്ട് അ​നു​സ​രി​ച്ച് അ​പേ​ക്ഷ​ക​ര്‍​ക്ക് ബു​ദ്ധി​മു​ട്ടി​ല്ലാ​ത്ത ത​ര​ത്തി​ല്‍ സ്വീ​ക​രി​ക്കാ​ന്‍ യോ​ഗം തീ​രു​മാ​നി​ച്ചു.
വോ​ട്ട​ര്‍ പ​ട്ടി​ക​യി​ല്‍ പേ​ര് ചേ​ര്‍​ക്കാ​നു​ള്ള​വ​ര്‍ ഫോ​ട്ടോ, ഐ​ഡി കാ​ര്‍​ഡ് സ​ഹി​തം നേ​രി​ട്ട് ഹി​യ​റിം​ഗി​ന് എ​ത്തി​യാ​ല്‍ വോ​ട്ട​ര്‍ പ​ട്ടി​ക​യി​ല്‍ പേ​ര് ചേ​ര്‍​ക്കാ​ന്‍ അ​വ​സ​ര​മു​ണ്ടെ​ന്നും ക​ള​ക്ട​ര്‍ പ​റ​ഞ്ഞു.
ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ളി​ലേ​ക്കു​ള്ള തെ​ര​ഞ്ഞെ​ടു​പ്പ് വോ​ട്ട​ര്‍​ പ​ട്ടി​ക പു​തു​ക്ക​ല്‍ സം​ബ​ന്ധി​ച്ചു ക​ള​ക്ട​റു​ടെ ചേം​ബ​റി​ല്‍ ന​ട​ന്ന രാ​ഷ്ട്രീ​യ​പാ​ര്‍​ട്ടി​ക​ളു​ടെ യോ​ഗ​ത്തി​ല്‍ പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.
ഓ​ണ്‍​ലൈ​ന്‍ സം​വി​ധാ​ന​ത്തി​ലു​ള്ള വോ​ട്ട​ര്‍ പ​ട്ടി​ക​യി​ലെ തി​രു​ത്ത​ലു​ക​ള്‍​ക്ക് പ​ഞ്ചാ​യ​ത്ത്, മു​നി​സി​പ്പാ​ലി​റ്റി​ക​ളി​ലെ സെ​ക്ര​ട്ട​റി​മാ​ര്‍​ക്ക് പാ​സ്‌​വേ​ർ​ഡ് ന​ല്‍​കി​യി​ട്ടു​ണ്ട്. സെ​ക്ര​ട്ട​റി​മാ​ര്‍ പാ​സ്‌​വേ​ർ​ഡ് കൈ​മാ​റി ഉ​പ​യോ​ഗി​ച്ചാ​ല്‍ വോ​ട്ട​ര്‍ പ​ട്ടി​ക​യി​ല്‍ വ​രു​ന്ന പ്ര​ശ്ന​ങ്ങ​ള്‍​ക്ക് ഉ​ത്ത​ര​വാ​ദി​ത്വ​മേ​റ്റെ​ടു​ക്കേ​ണ്ടി വ​രു​മെ​ന്നും യോ​ഗ​ത്തി​ല്‍ ക​ള​ക്ട​ര്‍ പ​റ​ഞ്ഞു.
ദേ​ശീ​യ-​സം​സ്ഥാ​ന ത​ല​ത്തി​ല്‍ ചി​ഹ്നം അ​നു​വ​ദി​ച്ച എ​ല്ലാ രാ​ഷ്ട്രീ​യ​പാ​ര്‍​ട്ടി​ക​ള്‍​ക്കും ക​ര​ട് വോ​ട്ട​ര്‍ ലി​സ്റ്റി​ന്‍റെ ര​ണ്ടു പ​ക​ര്‍​പ്പു​ക​ള്‍ സൗ​ജ​ന്യ​മാ​യി ന​ല്‍​കും. ഭാ​ഷാ​ന്യൂ​ന​പ​ക്ഷ മേ​ഖ​ല​ക​ളാ​യ കാ​സ​ര്‍​ഗോ​ഡ്, മ​ഞ്ചേ​ശ്വ​രം നി​യ​മ​സ​ഭാ​മ​ണ്ഡ​ല​ത്തി​ലും മു​ളി​യാ​ര്‍, ദേ​ല​മ്പാ​ടി, പ​ന​ത്ത​ടി, കു​റ്റി​ക്കോ​ല്‍ പ​ഞ്ചാ​യ​ത്തു​ക​ളി​ലെ ഭാ​ഷാ ന്യൂ​ന​പ​ക്ഷ മേ​ഖ​ല​ക​ളി​ലും ഒ​രു പ​ക​ര്‍​പ്പ് ക​ന്ന​ഡ ഭാ​ഷ​യി​ലും ന​ല്‍​കും.
ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ളി​ല്‍ ഒ​ന്നി​ല​ധി​കം കേ​ന്ദ്ര​ങ്ങ​ളി​ല്‍ വോ​ട്ട​ര്‍ പ​ട്ടി​ക തി​രു​ത്ത​ല്‍ സൗ​ക​ര്യം ഏ​ര്‍​പ്പെ​ടു​ത്ത​ണ​മെ​ന്ന രാ​ഷ്ട്രീ​യ​പാ​ര്‍​ട്ടി​ക​ളു​ടെ നി​ര്‍​ദേശ​ത്തെ തു​ട​ര്‍​ന്ന് പ്രാ​യോ​ഗി​ക​വ​ശം ക​ണ​ക്കാ​ക്കി പ​രി​ഗ​ണി​ക്കാ​മെ​ന്ന് യോ​ഗം തീ​രു​മാ​നി​ച്ചു. ക​ര​ട് വോ​ട്ട​ര്‍​പ​ട്ടി​ക​യു​ടെ അ​പേ​ക്ഷ​യും ആ​ക്ഷേ​പ​ങ്ങ​ളും സം​ബ​ന്ധി​ച്ച ഹി​യ​റിം​ഗും പു​തു​ക്ക​ലും ഫെ​ബ്രു​വ​രി 25 ഓ​ടെ പൂ​ര്‍​ത്തി​യാ​കും. അ​ന്തി​മ വോ​ട്ട​ര്‍ പ​ട്ടി​ക ഫെ​ബ്രു​വ​രി 28ന് ​പ്ര​സി​ദ്ധീ​ക​രി​ക്കും. യോ​ഗ​ത്തി​ല്‍ കെ. ​കു​ഞ്ഞി​രാ​മ​ന്‍ എം​എ​ല്‍​എ, ജി​ല്ലാ ക​ള​ക്ട​ര്‍ ഡി. ​സ​ജി​ത്ബാ​ബു, ഡെ​പ്യൂ​ട്ടി ക​ള​ക്ട​ര്‍ (ഇ​ല​ക്‌​ഷ​ന്‍) എ.​കെ. ര​മേ​ന്ദ്ര​ന്‍, പ​ഞ്ചാ​യ​ത്ത് അ​സി. ഡ​യ​റ​ക്ട​ര്‍ പി.​എം. ധ​നേ​ഷ് എ​ന്നി​വ​ര്‍ പ​ങ്കെ​ടു​ത്തു.