ബ​സും ബൈ​ക്കും കൂ​ട്ടി​യി​ടി​ച്ചു ഒ​രാ​ൾ​ക്ക് പ​രി​ക്ക്
Monday, January 20, 2020 5:15 AM IST
ചെ​റു​വ​ത്തൂ​ർ: ബ​സും ബൈ​ക്കും കൂ​ട്ടി​യി​ടി​ച്ചു ഒ​രാ​ൾ​ക്ക് പ​രി​ക്ക്. തു​രു​ത്തി വ​പ്പി​ല​മാ​ടി​ലെ ഒ. ​ബാ​ബു(37)​വി​നാ​ണ് പ​രി​ക്കേ​റ്റ​ത്. ദേ​ശീ​യ​പാ​ത​യി​ലെ കു​ട്ട​മ​ത്ത് ജം​ഗ്ഷ​നി​ലാ​യി​രു​ന്നു അ​പ​ക​ടം. പ​രി​ക്കേ​റ്റ ബാ​ബു​വി​നെ ചെ​റു​വ​ത്തൂ​രി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.
ഇ​ന്ന​ലെ വൈ​കു​ന്നേ​ര​മാ​ണ് അ​പ​ക​ടം.
കു​മ്പ​ള​പ്പ​ള്ളി​യി​ൽ നി​ന്ന് ത​ളി​പ്പ​റ​മ്പി​ലേ​ക്ക് പോ​കു​ക​യാ​യി​രു​ന്ന വി​വാ​ഹ പാ​ർ​ട്ടി സ​ഞ്ച​രി​ച്ച ബ​സ് മ​ട​ക്ക​ര​യി​ൽ നി​ന്ന് കാ​ലി​ക്ക​ട​വ് ഭാ​ഗ​ത്തേ​ക്ക് പോ​കു​ക​യാ​യി​രു​ന്ന ബൈ​ക്കി​ലി​ടി​ച്ചാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്.