ടഷ​റി നി​യ​ന്ത്ര​ണം: ദു​രി​ത​ത്തി​ലാ​യി ക​ർ​ഷ​ക​രും
Monday, January 20, 2020 5:18 AM IST
പെ​രു​ന്പ​ട​വ്: ട്ര​ഷ​റി​ക​ളി​ൽ ഏ​ർ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന നി​യ​ന്ത്ര​ണം മൂ​ലം ന​ട്ടം തി​രി​യു​ക​യാ​ണ് ക​ർ​ഷ​ക​രും സാ​ധാ​ര​ണ​ക്കാ​രും. ത്രി​ത​ല പ​ഞ്ചാ​യ​ത്തു​ക​ൾ മു​ഖേ​ന പ​ശു, ആ​ട്, പ​ന്പ്സെ​റ്റ്, മ​റ്റു കാ​ർ​ഷി​ക ഉ​പ​ക​ര​ണ​ങ്ങ​ൾ എ​ന്നി​വ​യ്ക്ക് സ​ബ്സി​ഡി​ക്ക് അ​ർ​ഹ​രാ​യ ക​ർ​ഷ​ക​രാ​ണു ദു​രി​ത​ത്തി​ലാ​യ​ത്.
കാ​ർ​ഷി​ക വി​ള​ക​ൾ​ക്ക് വി​ല ഇ​ടി​വു കാ​ര​ണം ഏ​റെ ദു​രി​ത​ത്തി​ലാ​ണു മ​ല​യോ​ര​മേ​ഖ​ല. സ​ബ്സി​ഡി തു​ക ഉ​ട​ൻ കി​ട്ടു​മെ​ന്ന ധാ​ര​ണ​യി​ൽ പ​ല​രും വാ​യ്പ​യെ​ടു​ത്താ​ണ് സ​ബ്സി​ഡി സാ​ധ​ന​ങ്ങ​ൾ വാ​ങ്ങി ബി​ല്ലു​മാ​യി പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സി​ലും കൃ​ഷി​ഭ​വ​നി​ലും മൃ​ഗാ​ശു​പ​ത്രി​യി​ലും എ​ത്തു​ന്ന​ത്. ഇ​വി​ടെനി​ന്ന് സ​ബ്സി​ഡി അ​നു​വ​ദി​ച്ച് ചെ​ക്ക് ന​ൽ​കു​ന്നു​ണ്ടെ​ങ്കി​ലും ഇ​തു​മാ​യി ട്ര​ഷ​റി​യി​ൽ ചെ​ല്ലു​ന്പോ​ൾ മ​ട​ക്കു​ക​യാ​ണു ചെ​യ്യു​ന്ന​ത്. ഒ​രു​ദി​വ​സ​ത്തെ ജോ​ലി​യും ന​ഷ്‌​ട​പ്പെ​ടു​ത്തി​യാ​ണു ക​ർ​ഷ​ക​ർ ട്ര​ഷ​റി​ക​ൾ ക​യ​റി വ​ല​യു​ന്ന​ത്. പ​ല​ത​വ​ണ പോ​യി​ട്ടും ബി​ല്ല് മാ​റി​ക്കി​ട്ടു​ന്നി​ല്ലെ​ന്ന പ​രാ​തി​യാ​ണ്.