വ​ന​സം​ര​ക്ഷ​ണ ക്യാ​മ്പ് സം​ഘ​ടി​പ്പി​ച്ചു
Monday, January 20, 2020 5:18 AM IST
മ​ട്ട​ന്നൂ​ർ: മ​ട്ട​ന്നൂ​ർ ന​ഗ​ര​സ​ഭ​യി​ലെ ജൈ​വ വൈ​വി​ധ്യ ക​ല​വ​റ​യാ​യ കോ​ളാ​രി പൂ​ങ്ങോ​ട്ടും​കാ​വ് മാ​ലി​ന്യ മു​ക്ത​മാ​ക്കു​ന്ന​തി​നാ​യി കാ​ട്ട​രു​വി​ക്കൊ​രു കൂ​ട്ട് എ​ന്ന പേ​രി​ൽ വ​ന​സം​ര​ക്ഷ​ണ ക്യാ​മ്പ് സം​ഘ​ടി​പ്പി​ച്ചു. മൂ​ന്നു കി​ലോ മീ​റ്റ​റോ​ളം ചു​റ്റ​ള​വി​ൽ വ​ന​വും അ​തി​ലൂ​ടെ ഒ​ഴു​കു​ന്ന അ​രു​വി​യും മാ​ലി​ന്യ മു​ക്ത​മാ​ക്കു​ന്ന​തി​നു​ള്ള പ​രി​ശ്ര​മ​ത്തി​ൽ വി​ദ്യാ​ർ​ഥി​ക​ൾ അ​ട​ക്ക​മു​ള്ള എ​ഴു​പ​തോ​ളം പേ​രാ​ണ് പ​ങ്കെ​ടു​ത്ത​ത്.
മ​ട്ട​ന്നൂ​ർ വി​മാ​ന​ത്താ​വ​ള ന​ഗ​ര​മാ​യി ത്വ​രി​ത ന​ഗ​ര വി​ക​സ​ന​ക്കു​തി​പ്പ് ന​ട​ത്തു​മ്പോ​ഴും പ്ര​കൃ​തി​യു​ടെ ത​നി​മ​യും പ​ച്ച​പ്പും സം​ര​ക്ഷി​ക്കു​ന്ന​തി​നു​ള്ള പ​രി​ശ്ര​മ​ത്തി​ന്‍റെ ഭാ​ഗ​മാ​യാ​ണ് ജി​ല്ലാ ഹ​രി​ത കേ​ര​ള മി​ഷ​നും ന​ഗ​ര​സ​ഭ​യും വ​നം വ​ന്യ​ജീ​വി വ​കു​പ്പും സം​യു​ക്ത​മാ​യി ക്യാ​മ്പ് സം​ഘ​ടി​പ്പി​ച്ച​ത്.
വ​ന​ത്തി​ലെ മാ​ലി​ന്യ​ങ്ങ​ൾ നീ​ക്കം ചെ​യ്യു​ക​യും അ​രു​വി​യി​ൽ ആ​റ് ഇ​ട​ങ്ങ​ളി​ലാ​യി താ​ത്കാ​ലി​ക ത​ട​യ​ണ​ക​ൾ നി​ർ​മി​ക്കു​ക​യും ചെ​യ്തു. മ​ട്ട​ന്നൂ​ർ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ലെ സ്കൗ​ട്ട് ആ​ൻ​ഡ് ഗൈ​ഡ് വോ​ള​ണ്ടി​യ​ർ​മാ​ർ, പ​ഴ​ശി​രാ​ജാ എ​ൻ എ​സ്എ​സ് കോ​ള​ജി​ലെ എ​ൻ​എ​സ്‌​എ​സ് വോ​ള​ണ്ടി​യ​ർ​മാ​ർ, ജ​ന​പ്ര​തി​നി​ധി​ക​ൾ, പ​രി​സ്ഥി​തി പ്ര​വ​ർ​ത്ത​ക​ർ, നി​റ​വ് പ്ര​തി​നി​ധി​ക​ൾ, കു​ടും​ബ​ശ്രീ ഹ​രി​ത​സേ​ന അം​ഗ​ങ്ങ​ൾ, ആ​രോ​ഗ്യ വി​ഭാ​ഗം ജീ​വ​ന​ക്കാ​ർ തു​ട​ങ്ങി​യ​വ​ർ ക്യാ​മ്പി​ൽ പ​ങ്കെ​ടു​ത്തു.
ക്യാ​മ്പ് മു​നി​സി​പ്പ​ൽ വൈ​സ് ചെ​യ​ർ​മാ​ൻ പി. ​പു​രു​ഷോ​ത്ത​മ​ൻ ഉ​ദ്ഘ​ട​നം ചെ​യ്തു. ആ​രോ​ഗ്യ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ എം.​റോ​ജ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കൊ​ട്ടി​യൂ​ർ റേ​ഞ്ച് ഫോ​റ​സ്റ്റ് ഓ​ഫീ​സ​ർ പി. ​വി​നു വ​ന സം​ര​ക്ഷ​ണ ബോ​ധ​വ​ത്ക​ര​ണ ക്ലാ​സെ​ടു​ത്തു.
ന​ഗ​ര​സ​ഭ ഹെ​ൽ​ത്ത്‌ ഇ​ൻ​സ്‌​പെ​ക്ട​ർ പി.​വി. രാ​ഗേ​ഷ്, ന​ഗ​ര​സ​ഭ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ​മാ​രാ​യ ഷാ​ഹി​ന സ​ത്യ​ൻ, വി.​പി. ഇ​സ്മാ​യി​ൽ, കൗ​ൺ​സി​ല​ർ​മാ​രാ​യ വി.​കെ. സു​ഗ​ത​ൻ, കെ.​വി. ജ​യ​ച​ന്ദ്ര​ൻ, എം. ​മ​നോ​ജ്‌ കു​മാ​ർ, വി.​എ​ൻ. സ​ത്യ​ന്ദ്ര​നാ​ഥ്, വി. ​ഹു​സൈ​ൻ, കെ. ​മ​ജീ​ദ് എ​ന്നി​വ​രും ശു​ചീ​ക​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കി.