ഉ​ത്ത​ര​മേ​ഖ​ല വോ​ളി​ബോ​ൾ ഇ​ന്നു​മു​ത​ൽ വെ​ള്ള​രി​ക്കു​ണ്ടി​ൽ
Saturday, January 25, 2020 1:40 AM IST
വെ​ള്ള​രി​ക്കു​ണ്ട്: ടൗ​ൺ ക്ല​ബ് വെ​ള്ള​രി​ക്കു​ണ്ട് ആ​തി​ഥ്യ​മ​രു​ളു​ന്ന ര​ണ്ടാ​മ​ത് ഉ​ത്ത​ര​മേ​ഖ​ല ഡേ ​നൈ​റ്റ് വോ​ളി​ബോ​ൾ ടൂ​ർ​ണ​മെ​ന്‍റി​ന് ഇ​ന്നു വൈ​കു​ന്നേ​രം അ​ഞ്ചി​നു വെ​ള്ള​രി​ക്കു​ണ്ട് സെ​ന്‍റ് ജൂ​ഡ്സ് ഫ്ലഡ്‌​ലി​റ്റ് സ്റ്റേ​ഡി​യ​ത്തി​ൽ തു​ട​ക്ക​മാ​കും.
ദേ​ശീ​യ-​സം​സ്ഥാ​ന താ​ര​ങ്ങ​ൾ അ​ണി​നി​ര​ക്കു​ന്ന എ​ൻ​എ​സ്എ​സ്‌​സി കൊ​ട​ക്കാ​ട്, ഫ്ര​ണ്ട്സ് ക​ടാം​കു​ന്ന്, യം​ഗ് ഫൈ​റ്റേ​ഴ്സ് ക​ല്ലം​ചി​റ, പ്രി​യ​ദ​ർ​ശി​നി വേ​ളൂ​ർ, റി​വ​ർ​സ്റ്റാ​ർ പ​റ​വൂ​ർ, പി​പി ബ്ര​ദേ​ഴ്സ് ഓ​മ​ന​ങ്ങാ​നം എ​ന്നീ ടീ​മു​ക​ൾ ടൂ​ർ​ണ​മെ​ന്‍റി​ൽ മാ​റ്റു​ര​യ്ക്കും. ജേ​താ​ക്ക​ൾ​ക്ക് 25,020 രൂ​പ​യും റ​ണ്ണറ​പ്പി​ന് 18,020 രൂ​പ​യും ല​ഭി​ക്കും. പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ ഇ.​എം. മ​ത്താ​യി, സാ​ബു കോ​നാ​ട്ട്, സാ​ജ​ൻ ജോ​സ​ഫ് എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.