പി​എ​സ്‌​സി പ​രീ​ക്ഷാ​ജോ​ലി​ക​ൾ നി​ർ​ബ​ന്ധ​മാ​യി ചെ​യ്യി​ക്കാ​നു​ള്ള നീ​ക്കം ഉ​പേ​ക്ഷി​ക്ക​ണം: എ​ച്ച്എ​സ്എ​സ്ടി​എ
Sunday, January 26, 2020 1:21 AM IST
കാ​ഞ്ഞ​ങ്ങാ​ട്: പി​എ​സ്‌​സി പ​രീ​ക്ഷ​ക​ള​ട​ക്ക​മു​ള്ള മ​റ്റു ജോ​ലി​ക​ൾ അ​ധ്യാ​പ​ക​രെ കൊണ്ട് നി​ർ​ബ​ന്ധ​മാ​യി ചെ​യ്യി​ക്കാ​നു​ള്ള നീ​ക്കം ഉ​പേ​ക്ഷി​ക്ക​ണ​മെ​ന്ന് എ​ച്ച്എ​സ്എ​സ്ടി​എ ജി​ല്ലാ സ​മ്മേ​ള​നം ആ​വ​ശ്യ​പ്പെ​ട്ടു. ഹൈ​സ്കൂ​ൾ-​ഹ​യ​ർ സെ​ക്ക​ൻ​ഡ​റി ല​യ​നം സം​ബ​ന്ധി​ച്ചു സ​ർ​ക്കാ​ർ ഇ​റ​ക്കി​യ ഉ​ത്ത​ര​വ് പി​ൻ​വ​ലി​ച്ചു ഹ​യ​ർ സെ​ക്ക​ൻ​ഡ​റി വി​ഭാ​ഗം സ്വ​ത​ന്ത്ര​മാ​യി തു​ട​രാ​ൻ സാ​ഹ​ച​ര്യ​മൊ​രു​ക്ക​ണ​മെ​ന്നും പ​രീ​ക്ഷ​ക​ളു​ടെ തു​ട​ർ മൂ​ല്യ​നി​ർ​ണ​യം കാ​ര്യ​ക്ഷ​മ​മാ​ക്ക​ണ​മെ​ന്നും യോ​ഗം ആ​വ​ശ്യ​പ്പെ​ട്ടു.

ഹൊ​സ്ദു​ർ​ഗ് ഗ​വ. ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ൽ ന​ട​ന്ന സ​മ്മേ​ള​നം സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് എം. ​രാ​ധാ​കൃ​ഷ്ണ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. അ​സോ​സി​യേ​റ്റ് ജ​ന​റ​ൽ സെ​ക്ര​ട്ട​റി അ​നി​ൽ എം. ​ജോ​ർ​ജ് മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. ജി​ല്ലാ പ്ര​സി​ഡ​ന്‍റ് എ​ൻ. സ​ദാ​ശി​വ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പി. ​ശ​ശി​ധ​ര​ൻ, കെ. ​ആ​ന​ന്ദ​വ​ല്ലി, എ​ൽ. വ​സ​ന്ത​ൻ, ഡൊ​മി​നി​ക് അ​ഗ​സ്റ്റി​ൻ, പി. ​നാ​രാ​യ​ണ​ൻ, സി.​പി. അ​ഭി​രാം എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. എ.​വി. രൂ​പേ​ഷ് സം​ഘ​ട​നാ പ്ര​വ​ർ​ത്ത​ന റി​പ്പോ​ർ​ട്ടും സോ​ജി ചാ​ക്കോ വ​ര​വ്-ചെ​ല​വ് ക​ണ​ക്കു​ക​ളും അ​വ​ത​രി​പ്പി​ച്ചു.