ഇനി തെളിഞ്ഞു കത്തും
Tuesday, January 28, 2020 1:30 AM IST
കു​റ്റി​ക്കോ​ൽ: മ​ല​യോ​ര​മേ​ഖ​ല​യു​ടെ കാ​ല​ങ്ങ​ളാ​യു​ള്ള വോ​ള്‍​ട്ടേ​ജ് ക്ഷാ​മ​ത്തി​ന് പ​രി​ഹാ​ര​മാ​യി കു​റ്റി​ക്കോ​ലി​ല്‍ 110 കെ​വി സ​ബ്‌​സ്റ്റേ​ഷ​ന് വൈ​ദ്യു​തി​വ​കു​പ്പ് മ​ന്ത്രി എം.​എം. മ​ണി ത​റ​ക്ക​ല്ലി​ട്ടു. ഒ​രു വ​ര്‍​ഷ​ത്തി​ന​കം പ​ദ്ധ​തി പൂ​ര്‍​ത്തി​യാ​ക്കു​മെ​ന്ന് മ​ന്ത്രി പ​റ​ഞ്ഞു.
കു​റ്റി​ക്കോ​ല്‍, ബേ​ഡ​ഡു​ക്ക, ക​ള്ളാ​ര്‍, കോ​ടോം-​ബേ​ളൂ​ര്‍ പ​ഞ്ചാ​യ​ത്തി​ലെ ജ​ന​ങ്ങ​ളു​ടെ ചി​ര​കാ​ല സ്വ​പ്ന​മാ​ണ് ഈ ​സ​ബ്സ്റ്റേ​ഷ​ൻ. കാ​ര്‍​ഷി​ക​മേ​ഖ​ല​യി​ലേ​ക്ക് ഉ​ൾ​പ്പെ​ടെ ഇ​ട​ത​ട​വി​ല്ലാ​തെ ഉ​യ​ര്‍​ന്ന വോ​ള്‍​ട്ടേ​ജി​ല്‍ വൈ​ദ്യു​തി ന​ല്‍​കു​ന്ന​താ​ണ് ഈ ​പ​ദ്ധ​തി. കി​ലോ​മീ​റ്റ​റു​ക​ള്‍ അ​ക​ലെ​യു​ള്ള മു​ള്ളേ​രി​യ, മൈ​ലാ​ട്ടി സ​ബ് സ്റ്റേ​ഷ​നു​ക​ളി​ലെ ദൈ​ര്‍​ഘ്യ​മേ​റി​യ ഫീ​ഡ​റു​ക​ളി​ലൂ​ടെ ന​ട​ത്തു​ന്ന വൈ​ദ്യു​തി​വി​ത​ര​ണ​ത്തി​ൽ ഗു​രു​ത​ര വോ​ൾ​ട്ടേ​ജ് പ്ര​ശ്‌​ന​മാ​യി​രു​ന്നു മ​ല​യോ​ര​മേ​ഖ​ല നേ​രി​ട്ടി​രു​ന്ന​ത്.
റ​വ​ന്യൂ മ​ന്ത്രി ഇ. ​ച​ന്ദ്ര​ശേ​ഖ​ര​ന്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. രാ​ജ്‌​മോ​ഹ​ന്‍ ഉ​ണ്ണി​ത്താ​ന്‍ എം​പി മു​ഖ്യാ​തി​ഥി​യാ​യി. ഉ​ത്ത​ര​മേ​ഖ​ല ട്രാ​ന്‍​സ്മി​ഷ​ന്‍ ചീ​ഫ് എ​ൻ​ജി​നി​യ​ര്‍ രാ​ജ​ന്‍ ജോ​സ​ഫ്, കെ​എ​സ്ഇ​ബി ഡ​യ​റ​ക്ട​ര്‍ ഡോ. ​വി. ശി​വ​ദാ​സ​ന്‍, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ഓ​മ​ന രാ​മ​ച​ന്ദ്ര​ന്‍, പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പി.​ജെ. ലി​സി, ജി​ല്ലാ പ​ഞ്ചാ​യ​ത്തം​ഗം വി.​പി.​പി. മു​സ്ത​ഫ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. കെ. ​കു​ഞ്ഞി​രാ​മ​ന്‍ എം​എ​ല്‍​എ സ്വാ​ഗ​ത​വും വി​ത​ര​ണ​വി​ഭാ​ഗം ചീ​ഫ് എ​ൻ​ജി​നി​യ​ര്‍ ജ​യിം​സ് എം. ​ഡേ​വി​ഡ് ന​ന്ദി​യും പ​റ​ഞ്ഞു.