പൊ​തു​ജ​ന ആ​രോ​ഗ്യ​മേ​ഖ​ല എ​ല്ലാ​വ​രു​ടേ​തു​മാ​യി വ​ള​ര്‍​ന്നു: മു​ഖ്യ​മ​ന്ത്രി
Wednesday, January 29, 2020 12:47 AM IST
കു​ന്പ​ള: സം​സ്ഥാ​ന​ത്തെ പൊ​തു​ജ​ന ആ​രോ​ഗ്യ​മേ​ഖ​ല സ​ര്‍​ക്കാ​രി​ന്‍റെ ഇ​ട​പെ​ട​ലു​ക​ളെ തു​ട​ര്‍​ന്ന് എ​ല്ലാ​വി​ഭാ​ഗം ജ​ന​ങ്ങ​ളു​ടേ​തുമാ​യി മാ​റി​യെ​ന്നു മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍.
കു​മ്പ​ള​യി​ലെ കാ​സ​ര്‍​ഗോ​ഡ് ജി​ല്ലാ സ​ഹ​ക​ര​ണ ആ​ശു​പ​ത്രി​യു​ടെ പു​തി​യ ബ​ഹു​നി​ല കെ​ട്ടി​ടം ഉ​ദ്ഘാ​ട​നം ചെ​യ്തു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.
സ​ര്‍​ക്കാ​ര്‍ ആ​രോ​ഗ്യ​കേ​ന്ദ്ര​ങ്ങ​ളെ എ​ല്ലാ​വി​ഭാ​ഗം ജ​ന​ങ്ങ​ള്‍​ക്കും സ​മീ​പി​ക്കാ​ന്‍ സാ​ധി​ക്കു​ന്ന വി​ധ​ത്തി​ല്‍ മി​ക​വു​റ്റ ചി​കി​ത്സാ​കേ​ന്ദ്ര​ങ്ങ​ളാ​ക്കി മാ​റ്റാ​ന്‍ സാ​ധി​ച്ച​തി​ന്‍റെ സാ​ക്ഷ്യ​പ​ത്ര​മാ​യാ​ണ് കേ​ന്ദ്ര​സ​ര്‍​ക്കാ​രി​ന്‍റെ നീ​തി ആ​യോ​ഗ് കേ​ര​ള​ത്തി​ന്‍റെ ആ​രോ​ഗ്യ​മേ​ഖ​ല​യ്ക്ക് ഒ​ന്നാം സ്ഥാ​നം ന​ല്‍​കി​യ​ത്.
ആ​രോ​ഗ്യ​രം​ഗ​മെ​ന്നാ​ല്‍ സ​ര്‍​ക്കാ​ര്‍ ആ​ശു​പ​ത്രി​ക​ള്‍ മാ​ത്ര​മ​ല്ല. ആ​രോ​ഗ്യ സാ​ഹ​ച​ര്യം സ​മ്പു​ഷ്ട​മാ​ക്കു​ന്ന​തി​ല്‍ വി​വി​ധ ഘ​ട്ട​ങ്ങ​ളി​ല്‍ സ്വ​കാ​ര്യ​മേ​ഖ​ല​യും പ​ങ്കു വ​ഹി​ച്ചി​ട്ടു​ണ്ട്. പൊ​തു​ജ​നാ​രോ​ഗ്യ​മേ​ഖ​ല സ​ര്‍​ക്കാ​ര്‍ ഇ​ട​പെ​ട​ലു​ക​ളോ​ടൊ​പ്പം സ​ഹ​ക​ര​ണ-​സ്വ​കാ​ര്യമേ​ഖ​ല​ക​ളു​ടെ പി​ന്തു​ണ​യോ​ടെ കൂ​ടു​ത​ല്‍ ക​രു​ത്താ​ര്‍​ജി​ച്ചു ശ്ര​ദ്ധ​നേ​ടു​ന്നു​വെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.
റ​വ​ന്യൂ മ​ന്ത്രി ഇ. ​ച​ന്ദ്ര​ശേ​ഖ​ര​ന്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. രാ​ജ്മോ​ഹ​ന്‍ ഉ​ണ്ണി​ത്താ​ന്‍ എം​പി, എം​എ​ല്‍​എ​മാ​രാ​യ എം.​സി. ക​മ​റു​ദ്ദീ​ന്‍, എ​ന്‍.​എ. നെ​ല്ലി​ക്കു​ന്ന്, കെ. ​കു​ഞ്ഞി​രാ​മ​ന്‍, ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എ.​ജി.​സി. ബ​ഷീ​ര്‍, മു​ന്‍ മ​ന്ത്രി സി.​ടി. അ​ഹ​മ്മ​ദ​ലി, മു​ന്‍ എം​പി പി. ​ക​രു​ണാ​ക​ര​ന്‍, മു​ന്‍ എം​എ​ല്‍​എ​മാ​രാ​യ കെ. ​കു​ഞ്ഞി​രാ​മ​ന്‍, കെ.​പി. സ​തീ​ഷ് ച​ന്ദ്ര​ന്‍, സി.​എ​ച്ച്. കു​ഞ്ഞ​മ്പു, കെ.​വി. കു​ഞ്ഞി​രാ​മ​ന്‍, സ​ഹ​ക​ര​ണ വ​കു​പ്പ് ജോ​യി​ന്‍റ് ര​ജി​സ്ട്രാ​ര്‍ വി. ​മു​ഹ​മ്മ​ദ് നൗ​ഷാ​ദ്, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റു​മാ​രാ​യ എ.​കെ. എം. ​അ​ഷ്റ​ഫ്, ഓ​മ​ന രാ​മ​ച​ന്ദ്ര​ന്‍, കു​മ്പ​ള പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ.​എ​ല്‍. പു​ണ്ഡ​രീകാ​ക്ഷ, പു​ത്തി​ഗെ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ജെ. ​അ​രു​ണ, സ​ഹ​ക​ര​ണ ആ​ശു​പ​ത്രി സൊ​സൈ​റ്റി പ്ര​സി​ഡ​ന്‍റ് എ.​ച​ന്ദ്ര​ശേ​ഖ​ര എ​ന്നി​വ​ർ സം​ബ​ന്ധി​ച്ചു.