ഹ​രി​തഭൂ​മി​ക്കാ​യി "ക​റു​ക' ചി​ത്ര​പ്ര​ദ​ർ​ശ​നം
Wednesday, January 29, 2020 12:49 AM IST
വെ​ള്ള​രി​ക്കു​ണ്ട്: ഹ​രി​ത​ഭൂ​മി​ക്കാ​യി 2020 അ​ന്താ​രാ​ഷ്ട്ര സ​സ്യാ​രോ​ഗ്യ വ​ർ​ഷ​ത്തി​ൽ നി​ർ​മ​ല​ഗി​രി എ​ൽ​പി സ്കൂ​ളി​ലെ കു​രു​ന്നു​ക​ൾ ഒ​രു​ക്കി​യ ചി​ത്ര​പ്ര​ദ​ർ​ശ​നം ശ്ര​ദ്ധേ​യ​മാ​യി. സ​സ്യ​ജാ​ല​ങ്ങ​ളു​ടെ ഉ​ത്പ​ത്തി​യി​ൽ ഉ​ള്ള പു​ൽ​ച്ചെ​ടി​യാ​യ "ക​റു​ക'​യെ പ്ര​തീ​ക​മാ​ക്കി കു​ട്ടി​ക​ൾ വ​ര​ച്ച ചി​ത്ര​ങ്ങ​ളി​ൽ പൂ​മ്പാ​റ്റ​യും ജ​ലാ​ശ​യ​വും മ​ല​നി​ര​ക​ളും കാ​ടും കാ​ട്ടാ​റു​ക​ളും മൃ​ഗ​ങ്ങ​ളും താ​ഴ്‌​വ​ര​ക​ളും നാ​ട്ടു​കാ​ഴ്ച​ക​ളും ഉ​ൾ​ക്കൊ​ള്ളു​ന്ന ഭൂ​പ്ര​കൃ​തി​യെ നി​റ​ങ്ങ​ളി​ലൂ​ടെ അ​ട​യാ​ള​പ്പെ​ടു​ത്തു​ന്നു.
33 കു​ട്ടി​ക​ൾ ക​ള​ർ പെ​ൻ​സി​ൽ, ക്ര​യോ​ൺ​സ്, ഓ​യി​ൽ ക​ള​ർ എ​ന്നീ മാ​ധ്യ​മ​ങ്ങ​ളി​ൽ ആ​വി​ഷ്ക​രി​ച്ച ചി​ത്ര​ങ്ങ​ൾ​ക്കു വി​വി​ധ നി​റ​ങ്ങ​ളി​ലു​ള്ള ക​ട​ലാ​സു​ക​ൾ പ്ര​ത​ല​മാ​യി തെ​ര​ഞ്ഞെ​ടു​ത്തി​രി​ക്കു​ന്നു. ചി​ത്ര​കാ​ര​ൻ വി​നോ​ദ് അ​മ്പ​ല​ത്ത​റ, മു​ഖ്യാ​ധ്യാ​പി​ക സി​സ്റ്റ​ർ ടെ​സി​ൻ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി. ചി​ത്ര​ങ്ങ​ൾ പ്ര​ദ​ർ​ശി​പ്പി​ക്കു​ന്ന​തി​ന് പ്ര​ത്യേ​കം ത​യാ​റാ​ക്കി​യ ആ​ർ​ട്ട് ഗാ​ല​റി​യു​ടെ ഉ​ദ്ഘാ​ട​നം അ​സി. മാ​നേ​ജ​ർ ഫാ. ​ജോ​സ​ഫ് ക​ള​പ്പു​ര​യ്ക്ക​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു. പി​ടി​എ പ്ര​സി​ഡ​ന്‍റ് സ​ജു പ​ടി​ക​ര അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ടി.​ജി. ദേ​വ​സ്യ പ്ര​സം​ഗി​ച്ചു.