ര​ജി​സ്‌​ട്രേ​ഷ​ന്‍ ന​മ്പ​ര്‍ പ്ര​ദ​ര്‍​ശി​പ്പി​ക്കാ​ത്ത ടി​പ്പ​ര്‍ ഉ​ട​മ​ക​ള്‍​ക്കെ​തി​രേ ക​ര്‍​ശ​ന ന​ട​പ​ടി
Sunday, February 16, 2020 2:06 AM IST
കാ​സ​ർ​ഗോ​ഡ്: ടി​പ്പ​ര്‍ വാ​ഹ​ന​ത്തി​ന്‍റെ നാ​ലു​വ​ശ​ത്തും ര​ജി​സ്‌​ട്രേ​ഷ​ന്‍ ന​മ്പ​ര്‍ പ്ര​ദ​ര്‍​ശി​പ്പി​ക്കാ​തെ​യും ര​ജി​സ്‌​ട്രേ​ഷ​ന്‍ ന​മ്പ​ര്‍ മ​ട​ക്കി​വ​ച്ചും ന​മ്പ​ര്‍ തെ​ളി​യാ​ത്ത രീ​തി​യി​ല്‍ ചെ​ളി​യോ ടാ​റോ കൊ​ണ്ട് മ​റ​ഞ്ഞ നി​ല​യി​ലോ സ​ര്‍​വീ​സ് ന​ട​ത്തു​ന്ന ടി​പ്പ​ര്‍ വാ​ഹ​ന ഉ​ട​മ​ക​ള്‍​ക്കെ​തി​രെ ക​ര്‍​ശ​ന ന​ട​പ​ടി​യു​ണ്ടാ​കു​മെ​ന്ന് ആ​ര്‍​ടി​ഒ എ​സ്. മ​നോ​ജ് അ​റി​യി​ച്ചു.

രാ​വി​ലെ ഒ​ന്‍​പ​ത് മു​ത​ല്‍ 10 വ​രെ​യും വൈ​കു​ന്നേ​രം നാ​ലു മു​ത​ല്‍ അ​ഞ്ചു വ​രെ​യു​മു​ള്ള സ്‌​കൂ​ള്‍ സ​മ​യ​ത്ത് ഇ​ത്ത​ര​ത്തി​ലു​ള്ള ടി​പ്പ​ര്‍ വാ​ഹ​ന​ങ്ങ​ള്‍ സ​ർ​വീ​സ് ന​ട​ത്തി വ​രു​ന്ന​താ​യി ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ടി​ട്ടു​ണ്ടെ​ന്നും ഇ​ത് പെ​ര്‍​മി​റ്റ് വ്യ​വ​സ്ഥ​ക​ള്‍​ക്ക് വി​രു​ദ്ധ​മാ​ണെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. ജി​ല്ലാ ക​ള​ക്ട​റു​ടെ നി​ര്‍​ദേ​ശ​പ്ര​കാ​രം ഫെ​ബ്രു​വ​രി 20 മു​ത​ല്‍ ഇ​തു സം​ബ​ന്ധി​ച്ച് പ്ര​ത്യേ​ക വാ​ഹ​ന പ​രി​ശോ​ധ​ന ന​ട​ത്തും.