അ​ജ​ന്ത​യി​ലെ ചി​ത്ര​ങ്ങ​ൾ​ക്ക് വ​ട​ക്ക​ൻ കേ​ര​ള പാ​ര​ന്പ​ര്യം: കെ.​കെ. മാ​രാ​ർ
Sunday, February 16, 2020 2:07 AM IST
കാ​ഞ്ഞ​ങ്ങാ​ട്: അ​ജ​ന്ത​യി​ലെ ചി​ത്ര​ങ്ങ​ൾ വ​ര​ച്ച​ത് വ​ട​ക്ക​ൻ കേ​ര​ള​ത്തി​ൽ നി​ന്നു പോ​യ​വ​രാ​കാ​മെ​ന്നാ​ണ് ഗ​വേ​ഷ​ണ​ങ്ങ​ൾ തെ​ളി​യി​ക്കു​ന്ന​തെ​ന്ന് ചി​ത്ര​കാ​ര​നും ഗ​വേ​ഷ​ക​നു​മാ​യ കെ. ​കെ. മാ​രാ​ർ പ​റ​ഞ്ഞു. കേ​സ​രി ബാ​ല​കൃ​ഷ്ണ​പി​ള്ള എ​ഴു​തി​യ ച​രി​ത്ര​രേ​ഖ​ക​ളി​ലും ഇ​ത് കാ​ണു​ന്നു​ണ്ടെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു.

കാ​ഞ്ഞ​ങ്ങാ​ട് ന​വീ​ക​രി​ച്ച ആ​ർ​ട്ട് ഗാ​ല​റി​യു​ടെ​യും മ്യൂ​റ​ൽ ചി​ത്ര​ക​ലാ ക്യാ​ന്പി​ന്‍റെ​യും ഉ​ദ്ഘാ​ട​ന​ച്ച​ട​ങ്ങി​ൽ മു​ഖ്യാ​തി​ഥി​യാ​യി സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

ചി​ത്രം​വ​ര ത​ന്നെ കു​ല​ത്തൊ​ഴി​ലാ​യ കി​ടാ​ര​ന്മാ​ർ മ​ല​ബാ​റി​ന്‍റെ സ്വ​ത്താ​ണ്. നീ​ല​ക്ക​ല്ല് സം​സ്ക​രി​ച്ച് വ​ർ​ണാ​ഭ​മാ​ക്കി​യാ​ണ് ഇ​വ​ർ ചി​ത്ര​ര​ച​ന​യ്ക്കാ​യി ഉ​പ​യോ​ഗി​ച്ചി​രു​ന്ന​ത്. ഇ​താ​ണ് അ​ജ​ന്ത​യി​ലും ഉ​പ​യോ​ഗി​ച്ചി​ട്ടു​ള്ള​തെ​ന്ന് ശാ​സ്ത്രീ​യ​മാ​യി തെ​ളി​യി​ക്ക​പ്പെ​ട്ടി​ട്ടു​ണ്ട്. അ​ന​ന്ത​പു​ര​ത്തേ​യും പ​രി​യാ​ര​ത്തേ​യും ചി​ത്ര​ങ്ങ​ൾ​ക്ക് അ​ജ​ന്ത ചി​ത്ര​ങ്ങ​ളോ​ട് സാ​മ്യ​മു​ണ്ടെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. കാ​ഞ്ഞ​ങ്ങാ​ടി​ന്‍റെ പാ​ര​മ്പ​ര്യം ഉ​യ​ർ​ത്തി​ക്കാ​ട്ടു​ന്ന സാം​സ്കാ​രി​ക സ​മു​ച്ച​യം യാ​ഥാ​ർ​ഥ്യ​മാ​ക്കു​മെ​ന്ന് ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ച ന​ഗ​ര​സ​ഭാ ചെ​യ​ർ​മാ​ൻ വി. ​വി. ര​മേ​ശ​ൻ പ​റ​ഞ്ഞു. ല​ളി​ത​ക​ലാ അ​ക്കാ​ദ​മി ചെ​യ​ർ​മാ​ൻ നേ​മം പു​ഷ്പ​രാ​ജ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

വൈ​സ് ചെ​യ​ർ​മാ​ൻ എ​ബി എ​ൻ. ജോ​സ​ഫ്, സെ​ക്ര​ട്ട​റി സി. ​ബാ​ല​ൻ, ര​വീ​ന്ദ്ര​ൻ തൃ​ക്ക​രി​പ്പൂ​ർ, ശി​ല്പി ജീ​വ​ൻ തോ​മ​സ്, ന​ഗ​ര​സ​ഭ സ്ഥി​രം സ​മി​തി ചെ​യ​ർ​മാ​ൻ എ​ൻ. ഉ​ണ്ണി​കൃ​ഷ്ണ​ൻ, കൗ​ൺ​സി​ല​ർ എ​ച്ച്. റം​ഷീ​ദ് തു​ട​ങ്ങി​യ​വ​ർ സം​ബ​ന്ധി​ച്ചു.