മലയോരത്തു നിന്നൊരു ഇന്‍റർനാഷണൽ താരം
Monday, February 17, 2020 1:19 AM IST
വെ​ള്ള​രി​ക്കു​ണ്ട്: മ​ല​യോ​ര​ത്തി​ന് അ​ഭി​മാ​ന​മാ​യി നീ​നു ജോ​സ​ഫ്. ശ്രീ​ല​ങ്ക​യി​ൽ വ​ച്ച് ന​ട​ന്ന ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ റോ​ൾ ബോ​ൾ ചാ​മ്പ്യ​ൻ​ഷി​പ്പി​ൽ ര​ണ്ടാം​സ്ഥാ​നം നേ​ടി​യ ഇ​ന്ത്യ​ൻ ടീ​മി​ൽ നീ​നു​വും അം​ഗ​മാ​യി​രു​ന്നു. കു​റ​വി​ല​ങ്ങാ​ട് ദേ​വ​മാ​താ കോ​ളേ​ജി​ൽ ര​ണ്ടാം വ​ർ​ഷ ഡി​ഗ്രി​യ്ക്ക് പ​ഠി​ക്കു​ന്ന നീ​നു. ബോ​ക്സി​ഗ് താ​രം കൂ​ടി​യാ​ണ്.
വെ​ള്ള​രി​ക്കു​ണ്ട് സെ​ന്‍റ് ജൂ​ഡ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ൽ പ​ഠി​യ്ക്കു​മ്പോ​ൾ ദീ​പി​ക ബാ​ല​സ​ഖ്യം ഭാ​ര​വാ​ഹി​യാ​യി​രു​ന്നു. വെ​ള്ള​രി​ക്കു​ണ്ടി​ൽ ടൂ ​വീ​ല​ർ ഷോ​പ്പ് ന​ട​ത്തു​ന്ന ജോ​സ​ഫ് (രാ​ജു) ബീ​ന ദ​മ്പ​തി​ക​ളു​ടെ മ​ക​ളാ​ണ്. ഇ​ര​ട്ട സ​ഹോ​ദ​ര​ങ്ങ​ൾ ജി​ൽ​ന​യും, ജീ​വ​നും ഇ​രു​വ​രും ബോ​ക്സിം​ഗ് താ​ര​ങ്ങ​ളാ​ണ്.