ര​ജി​ത​യ്ക്കിനി കൃ​ഷ്ണ​ദാ​സുണ്ട്
Tuesday, February 18, 2020 1:16 AM IST
പ​ഴ​യ​ങ്ങാ​ടി: ജീ​വി​ത​വ​ഴി​യി​ൽ അ​നാ​ഥ​യാ​യ ര​ജി​ത​യ്ക്ക് ഇ​നി യു​വ​ക​ർ​ഷ​ക​ൻ കൃ​ഷ്ണ​ദാ​സി​ന്‍റെ കൂ​ട്ട്. പ​ഴ​യ​ങ്ങാ​ടി റെ​യി​ൽ​വേ സ്റ്റേ​ഷ​നു സ​മീ​പ​ത്തു​ള്ള ശാ​സ്ത്ര കൗ​ൺ​സ​ലിം​ഗ് ഷെ​ൽ​ട്ട​ർ ഹോ​മി​ലെ ര​ജി​ത (22) യെ ​മാ​ത​മം​ഗ​ല​ത്തി​ന​ടു​ത്ത പേ​രൂ​ലി​ലെ യു​വ​ക​ർ​ഷ​ക​ൻ കീ​പ്പി​ലാ​ട്ട് കൃ​ഷ്ണ​ദാ​സ് (29) മി​ന്നു​കെ​ട്ടി.
അ​മ്മ​യു​ടെ മ​ര​ണ​ശേ​ഷം ര​ണ്ടു​വ​ർ​ഷ​ത്തോ​ള​മാ​യി ഷെ​ൽ​ട്ട​ർ ഹോ​മി​ൽ അ​ന്തേ​വാ​സി​ക​ളെ പ​രി​ച​രി​ച്ചും സ​ഹാ​യം ന​ൽ​കി​യും ക​ഴി​യു​ക​യാ​യി​രു​ന്നു ര​ജി​ത.
അ​ന്വേ​ഷ​ണ​ത്തി​നൊ​ടു​വി​ലാ​ണ് മാ​ത​മം​ഗ​ലം കി​ഴ​ക്കേ​ക്ക​ര​യി​ലെ പ​രേ​ത​നാ​യ കോ​ക്കോ​ട്ട് നാ​രാ​യ​ണ​ൻ ന​മ്പ്യാ​ർ-​കീ​പ്പി​ലാ​ട്ട് ത​മ്പാ​യി അ​മ്മ ദ​ന്പ​തി​ക​ളു​ടെ മ​ക​നാ​യ കൃ​ഷ്ണ​ദാ​സ് ര​ജി​ത​യെ ക​ണ്ടു​മു​ട്ടി​യ​ത്.
തു​ട​ർ​ന്ന് സാ​മൂ​ഹ്യ​സേ​വ​ന​രം​ഗ​ത്ത് പ്ര​വ​ർ​ത്തി​ക്കു​ന്ന സ​ന്ന​ദ്ധ​സം​ഘ​ട​ന​യാ​യ ശാ​സ്ത്ര​യു​ടെ പ്ര​വ​ർ​ത്ത​ക​രെ ബ​ന്ധ​പ്പെ​ടു​ക​യും വി​വാ​ഹാ​ലോ​ച​ന ന​ട​ത്തു​ക​യു​മാ​യി​രു​ന്നു.
മ​തേ​ത​ര​സം​ഗ​മം കൂ​ടി​യാ​യി​രു​ന്നു ക​ല്യാ​ണം. മാ​ത​മം​ഗ​ലം ചേ​പ്പാ​യി കോ​ട്ടം ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ശാ​സ്ത്ര​യു​ടെ ചെ​യ​ർ​മാ​ൻ പി.​വി.​അ​ബ്ദു​ൾ​റ​ഹ്മാ​ൻ വ​ധൂ​വ​ര​ൻ​മാ​ർ​ക്ക് വ​ര​ണ​മാ​ല്യം എ​ടു​ത്തു​കൊ​ടു​ത്തു. ജി​ല്ലാ ലീ​ഗ​ൽ സ​ർ​വീ​സ​സ് അ​ഥോ​റി​റ്റി ചെ​യ​ർ​മാ​ൻ സി.​സു​രേ​ഷ്കു​മാ​ർ സ​ർ​ക്കാ​രി​നു​വേ​ണ്ടി ക​ന്യാ​ദാ​ന ച​ട​ങ്ങ് ന​ട​ത്തി. ശാ​സ്ത്ര ജ​ന​റ​ൽ സെ​ക്ര​ട്ട​റി വി.​ആ​ർ.​വി.​ഏ​ഴോം, സു​ജ എ​ൻ.​റ​ഹ്‌​നാ​സ്, ഷി​ജി​ല ബ​ർ​ണാ​ഡ്, എ​സ്.​ഗി​രി​ജാ​ദേ​വി, യു. ​ആ​യി​ഷ എ​ന്നി​വ​ർ വ​ധൂ​വ​ര​ന്മാ​രെ വേ​ദി​യി​ലേ​ക്ക് ആ​ന​യി​ച്ചു.
പ​ർ​ദ​യും മ​റ്റും അ​ണി​ഞ്ഞ് സ​ഹോ​ദ​രി​മാ​ർ ക​തി​ർ​മ​ണ്ഡ​പ​ത്തി​ൽ എ​ത്തി​യ​തും വ​ധൂ​വ​ര​ൻ​മാ​ർ​ക്ക് അ​ഭി​ന​ന്ദ​ന​ങ്ങ​ൾ ന​ൽ​കു​ന്ന​തും കൗ​തു​ക​ക​ര​മാ​യി. ക​ർ​ഷ​ക​നാ​യ കൃ​ഷ്ണ​ദാ​സി​ന് അ​മ്മ​യും മൂ​ന്ന് സ​ഹോ​ദ​ര​ന്മാ​രും സ​ഹോ​ദ​രി​യു​മു​ണ്ട്. ശാ​സ്ത്ര​യു​ടെ സ​ഹാ​യ​ത്തോ​ടെ നേ​ര​ത്തെ വി​വാ​ഹി​ത​രാ​യ വി​പി​ൻ-​ഗ്രീ​ഷ്മ ദ​മ്പ​തി​മാ​രും കു​ട്ടി​യോ​ടൊ​പ്പം ക​ല്യാ​ണ​ത്തി​ൽ പ​ങ്കെ​ടു​ത്തു. ക​ല്യാ​ശേ​രി ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് വി.​വി.​പ്രീ​ത,ഡോ.​വി.​എ​ൻ.​ര​മ​ണി. യു.​ആ​യി​ഷ, കെ.​ച​ന്ദ്രി​ക, പ്ര​ഫ.​എ. ജ​മാ​ലു​ദ്ദീ​ൻ എ​ന്നി​വ​ർ പ്രസംഗിച്ചു. ആ​യി​ര​ത്തോ​ളം പേ​ർ​ക്ക് വി​ഭ​വ​സ​മൃ​ദ്ധ​മാ​യ സ​ദ്യ​യും ഒ​രു​ക്കി​യി​രു​ന്നു.