കൂ​ട്ടം​തെ​റ്റി നാ​ട്ടി​ലി​റ​ങ്ങി​യ ക​ല​മാ​ൻ കു​ഞ്ഞി​ന് അ​പ​ക​ട​ത്തി​ൽ പ​രിക്ക്
Wednesday, February 19, 2020 1:37 AM IST
രാ​ജ​പു​രം: റാ​ണി​പു​ര​ത്ത് കൂ​ട്ടം​തെ​റ്റി നാ​ട്ടി​ലി​റ​ങ്ങി​യ ക​ല​മാ​ൻ കു​ഞ്ഞി​ന് അ​പ​ക​ട​ത്തി​ൽ പ​രു​ക്ക്. ഒ​രു വ​യ​സ് പ്രാ​യ​മാ​യ ക​ല​മാ​നാ​ണ് ഇ​ന്ന​ലെ രാ​വി​ലെ റാ​ണി​പു​രം പ​ള്ളി​ക്ക് സ​മീ​പ​ത്തെ കു​ഴി​യി​ലേ​ക്ക് വീ​ണ് പ​രിക്ക് പ​റ്റി​യ​ത്. നാ​ട്ടു​കാ​ർ ഈ ​വി​വ​രം അ​റി​യി​ച്ച​തി​നെ​ത്തു​ട​ർ​ന്ന് വ​ന​പാ​ല​ക​രെ​ത്തി ക​ല​മാ​ൻകു​ഞ്ഞി​നെ ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി. പ​ര​പ്പ​യി​ലെ മൃ​ഗാ​ശു​പ​ത്രി​യി​ലാ​ണ് ചി​കി​ത്സ ന​ട​ത്തി​യ​ത്. കാ​ലി​നാ​ണ് പ​രു​ക്ക് പ​റ്റി​യ​ത്. വ​യ​റി​ന്‍റെ ഭാ​ഗ​ത്ത് മു​റി​വും പ​റ്റി​യി​ട്ടു​ണ്ട്. ര​ണ്ടു ദി​വ​സ​ത്തെ നി​രീ​ക്ഷ​ണ​ത്തി​ന് ശേ​ഷം വ​ന​ത്തി​ലേ​ക്ക് വി​ടു​മെ​ന്ന് അ​ധി​കൃ​ത​ർ പ​റ​ഞ്ഞു.

സെ​ന്‍റ് തോ​മ​സ് സ്കൂ​ളി​ൽ പ​ഠ​നോ​ത്സ​വം ന​ട​ത്തി

ചി​റ്റാ​രി​ക്കാ​ൽ : തോ​മാ​പു​രം സെ​ന്‍റ് തോ​മ​സ് എ​ൽ​പി സ്കൂ​ളി​ൽ ന​ട​ന്ന പ​ഠ​നോ​ത്സ​വം പ​ഞ്ചാ​യ​ത്ത് വി​ദ്യാ​ഭ്യാ​സ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി സ്ഥി​രം സ​മി​തി അ​ധ്യ​ക്ഷ ലി​ൻ​സി​ക്കു​ട്ടി സെ​ബാ​സ്റ്റ്യ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. സ്കൂ​ൾ അ​സി. മാ​നേ​ജ​ർ ഫാ. ​കു​ര്യാ​ക്കോ​സ് പു​തു​ക്കു​ള​ങ്ങ​ര അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കു​ട്ടി​ക​ൾ ത​യാ​റാ​ക്കി​യ കൈ​യെ​ഴു​ത്തു മാ​സി​ക "അ​ക്ഷ​ര​വ​ർ​ണ​ങ്ങ​ൾ' ഉ​പ​ജി​ല്ലാ വി​ദ്യാ​ഭ്യാ​സ ഓ​ഫീ​സ​ർ ര​മാ​ദേ​വി പ്ര​കാ​ശ​നം ചെ​യ്തു. ബി​ആ​ർ​സി ട്രെ​യി​ന​ർ വീ​ണ, വി​നോ​ദ്, പ്ര​ദീ​പ്, ബെ​റ്റ്സി ജോ​സ​ഫ്, മി​റോ​ൺ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.