അ​റി​വു​ത്സ​വ​മാ​യി ആ​ഴ്ച​ന​ക്ഷ​ത്രം
Thursday, February 20, 2020 1:35 AM IST
ചെ​റു​വ​ത്തൂ​ർ: പൊ​തു​വി​ജ്ഞാ​ന​ത്തി​ന്‍റെ ലോ​ക​ത്തേ​ക്ക് കു​രു​ന്നു​ക​ളെ കൈ​പി​ടി​ച്ച് ന​ട​ത്താ​ൻ അ​റി​വി​ന്‍റെ ഉ​ത്സ​വ​മാ​യി ആ​ഴ്ച ന​ക്ഷ​ത്രം ക്വി​സ് മ​ത്സ​രം.
ച​ന്തേ​ര ഐ​ഐ എ​എ​ൽ​പി സ്കൂ​ളി​ൽ സം​ഘ​ടി​പ്പി​ച്ച മെ​ഗാ​ക്വി​സി​ൽ സൂ​ര്യ​കി​ര​ൺ പു​ത്ത​ൻ സൈ​ക്കി​ൾ സ​മ്മാ​ന​മാ​യി നേ​ടി. സ്‌​കൂ​ളി​ൽ ക​ഴി​ഞ്ഞ ആ​റു വ​ർ​ഷ​മാ​യി സം​ഘ​ടി​പ്പി​ച്ചു വ​രു​ന്ന ത​ന​ത് ക്വി​സ് മ​ത്സ​ര​മാ​ണ് ആ​ഴ്ച ന​ക്ഷ​ത്രം.
മു​ന്‍​കൂ​ട്ടി ന​ല്‍​കു​ന്ന ചോ​ദ്യ​ങ്ങ​ള്‍​ക്കു​ള്ള ഉ​ത്ത​ര​ങ്ങ​ള്‍ അ​ന്വേ​ഷ​ണ​ത്തി​ലൂ​ടെ ക​ണ്ടെ​ത്തി​യാ​ണ് കു​ട്ടി​ക​ള്‍ ആ​ഴ്ച തോ​റും ക്ലാ​സ് മു​റി​ക​ളി​ൽ ന​ട​ക്കു​ന്ന മ​ത്സ​ര​ങ്ങ​ളി​ല്‍ പ​ങ്കെ​ടു​ക്കു​ന്ന​ത്. 20 ആ​ഴ്ച​ക​ളി​ൽ ഇ​ത്ത​വ​ണ മ​ത്സ​രം ന​ട​ന്നു.
ഇ​തി​ൽ കൂ​ടു​ത​ൽ മാ​ർ​ക്ക് നേ​ടി​യ കു​ട്ടി​ക​ളെ പ​ങ്കെ​ടു​പ്പി​ച്ചാ​ണ് മെ​ഗാ​ഫൈ​ന​ൽ ന​ട​ത്തി​യ​ത്. എ​ല്‍​എ​സ്എ​സ് ഉ​ള്‍​പ്പെ​ടെ​യു​ള്ള പൊ​തു​പ​രീ​ക്ഷ​ക​ളി​ലും ക്വി​സ് മ​ത്സ​ര​ങ്ങ​ളി​ല്‍ വി​ദ്യാ​ല​യ​ത്തി​ലെ കു​ട്ടി​ക​ള്‍​ക്ക് മി​ക​ച്ച മു​ന്നേ​റ്റം ന​ട​ത്താ​ന്‍ ക്വി​സ് മ​ത്സ​രം സ​ഹാ​യി​ച്ചി​ട്ടു​ണ്ട്. ര​ക്ഷി​താ​ക്ക​ൾ​ക്കും പ്ര​ത്യേ​കം മ​ത്സ​രം ന​ട​ന്നു.
ദേ​ശീ​യ അ​ധ്യാ​പ​ക അ​വാ​ർ​ഡ് ജേ​താ​വും ചെ​റി​യാ​ക്ക​ര ഗ​വ.​എ​ൽ​പി സ്കൂ​ൾ അ​ധ്യാ​പ​ക​നു​മാ​യ എം. ​മ​ഹേ​ഷ് കു​മാ​ർ മ​ത്സ​രം നി​യ​ന്ത്രി​ച്ചു.
മൂ​ന്ന്, നാ​ല് ക്ലാ​സി​ലെ കു​ട്ടി​ക​ൾ​ക്കാ​യി ന​ട​ന്ന മ​ത്സ​ര​ത്തി​ൽ ശ്രീ​ന​ന്ദ് ജ​യ​രാ​ജ് ര​ണ്ടും എ. ​ഗാ​യ​ത്രി മൂ​ന്നാം സ്ഥാ​ന​വും നേ​ടി. ക്വി​സ് ന​യി​ച്ച എം. ​മ​ഹേ​ഷ് കു​മാ​റി​ന് സ്കൂ​ൾ മു​ഖ്യാ​ധ്യാ​പി​ക സി.​എം. മീ​നാ​കു​മാ​രി ഉ​പ​ഹാ​രം സ​മ​ർ​പ്പി​ച്ചു. പി​ടി​എ പ്ര​സി​ഡ​ന്‍റ് കെ.​എം. അ​ജി​ത്ത് കു​മാ​ർ അ​ധ്യ​ക്ഷ​ത വഹി​ച്ചു.