ജിംകെ​യ​ർ ആ​ശു​പ​ത്രി ഉ​ദ്ഘാ​ട​നം ഇ​ന്ന്
Saturday, February 22, 2020 1:16 AM IST
ക​ണ്ണൂ​ർ: നൂ​ത​ന ചി​കി​ത്സാ​സം​വി​ധാ​ന​ങ്ങ​ളു​മാ​യി ജിം​കെ​യ​ർ ആ​ശു​പ​ത്രി ക​ണ്ണൂ​ർ ചാ​ല​യി​ൽ പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ക്കു​ന്നു. ഇ​ന്ന് ഉ​ച്ച​ക​ഴി​ഞ്ഞ് നാ​ലി​ന് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്യും. 500 രോ​ഗി​ക​ളെ കി​ട​ത്തിച്ചി​കി​ത്സി​ക്കാ​ൻ സാ​ധി​ക്കു​ന്ന ആ​ശു​പ​ത്രി​യി​ൽ തീ​വ്ര​പ​രി​ച​ര​ണ വി​ഭാ​ഗ​ത്തി​ലെ 100 കി​ട​ക്ക​ക​ളി​ൽ 13 എ​ണ്ണം ന​വ​ജാ​ത ശി​ശു​ക്ക​ൾ​ക്കും (എ​ൻ​ഐ​സി​യു), ആ​റെ​ണ്ണം കു​ട്ടി​ക​ൾ​ക്കു​മു​ള്ള (പി​ഐ​സി​യു) തീ​വ്ര​പ​രി​ച​ര​ണ സം​വി​ധാ​ന​ങ്ങ​ളും 27 കി​ട​ക്ക​ക​ളോ​ടു​കൂ​ടി​യ അ​ത്യാ​ഹി​ത വി​ഭാ​ഗ​വും ഉ​ൾ​പ്പെ​ടു​ന്നു. രോ​ഗീ​പ​രി​ച​ര​ണ സു​ര​ക്ഷാ​ക്ര​മീ​ക​ര​ണ​ങ്ങ​ളി​ൽ ആ​ധു​നി​ക ഡി​ജി​റ്റ​ൽ സാ​ങ്കേ​തി​ക വി​ദ്യ ഉ​പ​യോ​ഗി​ക്കു​ന്ന ആ​ശു​പ​ത്രി ലോ​കോ​ത്ത​ര അ​ത്യാ​ധു​നി​ക വൈ​ദ്യ​ശാ​സ്ത്ര ഉ​പ​ക​ര​ണ​ങ്ങ​ൾ സ്വ​ന്ത​മാ​ക്കി​യി​ട്ടു​ണ്ടെ​ന്ന് ചെ​യ​ർ​മാ​ൻ ടി.​പി.​അ​ബ്ദു​ൾ ഹ​മീ​ദ് പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ പ​റ​ഞ്ഞു‌.

അ​തി​തീ​വ്ര​പ​രി​ച​ര​ണ വി​ഭാ​ഗ​ത്തി​ലും (ഐ​സി​യു) സൗ​ന്ദ​ര്യ​വ​ർ​ധ​ക ചി​കി​ത്സ​യി​ലും അ​ത്യാ​ധു​നി​ക ചി​കി​ത്സ ക​ണ്ണൂ​രി​ലേ​ക്ക് എ​ത്തി​ക്കു​ന്ന​തി​ന് ഡ​ൽ​ഹി​യി​ലെ ജെ​സി​എ​സ് ക​ൺ​സ​ൾ​ട്ട​ന്‍റ്​സും എ​എ ഡെ​ർ​മ​സ​യ​ൻ​സും പോ​ലെ​യു​ള്ള അ​തി​വി​ദ​ഗ്ധ സം​ഘ​ങ്ങ​ളു​ടെ പ​ങ്കാ​ളി​ത്ത​വുമു​ണ്ട്. ക​ര​ൾ, വൃ​ക്ക, ഹൃ​ദ​യ, ശ്വാ​സ​കോ​ശ, കോ​ർ​ണി​യ, പാ​ൻ​ക്രി​യാ​സ്, മ​ജ്ജ​മാ​റ്റി​വ​യ്ക്ക​ലു​ക​ൾ പോ​ലു​ള്ള അ​ത്യാ​ധു​നി​ക ചി​കി​ത്സാ​സൗ​ക​ര്യ​ങ്ങ​ൾ തു​ട​ങ്ങി​യ​വ ഭാ​വി​യി​ൽ ല​ക്ഷ്യ​മി​ടു​ന്ന​താ​യി മാ​നേ​ജിം​ഗ് ഡ​യ​റ​ക്‌​ട​ർ ഇ.​കെ.​അ​ബ്ദു​ൾ ഹ​മീ​ദ് പ​റ​ഞ്ഞു.

കേ​ര​ള​ത്തി​ലെ ആ​ദ്യ​ത്തെ മൊ​ബൈ​ൽ ടെ​ലി ആം​ബു​ല​ൻ​സ് സം​വി​ധാ​നം, ആ​ധു​നി​ക ന്യൂ​മാ​റ്റി​ക് ട്യൂ​ബ് സം​വി​ധാ​നം, ബാ​ർ കോ​ഡ​ഡ് മെ​ഡി​ക്കേ​ഷ​ൻ അ​ഡ്മി​നി​സ്ട്രേ​ഷ​ൻ തു​ട​ങ്ങി​യ പ്ര​ത്യേ​ക​ത​ക​ളോ​ടെ​യാ​ണ് ആ​ശു​പ​ത്രി പ്ര​വ​ർ​ത്ത​ന​മാ​രം​ഭി​ക്കു​ന്ന​തെ​ന്ന് വൈ​സ് ചെ​യ​ർ​മാ​ൻ ഡോ. ​പ​ദ്മ​നാ​ഭ​ൻ പ​റ​ഞ്ഞു.

പാ​ര​ന്പ​ര്യേ​ത​ര ബ​ദ​ൽ ഊ​ർ​ജ​സ്രോ​ത​സു​ക​ൾ, ക​ട​ലാ​സി​ന്‍റെ കു​റ​ഞ്ഞ ഉ​പ​യോ​ഗം, മ​ഴ​വെ​ള്ള സം​ഭ​ര​ണം, സീ​റോ ഡി​സ്ചാ​ർ​ജ് എ​സ്ടി​പി എ​ന്നി​വ ഉ​പ​യോ​ഗി​ച്ച് ഹ​രി​ത കെ​ട്ടി​ട നി​ർ​മാ​ണ നി​ല​വാ​ര​ത്തി​ലാ​ണ് ആ​ശു​പ​ത്രി നി​ർ​മി​ച്ചി​രി​ക്കു​ന്ന​തെ​ന്ന് പ്രോ​ജ​ക്‌​ട് ഡ​യ​റ​ക്‌​ട​ർ കെ.​എ. ജ​ബ്ബാ​ർ പ​റ​ഞ്ഞു. ഡോ​ക്‌​ട​ർ​മാ​രും പാ​രാ​ ക്ലി​നി​ക്ക​ൽ സ്റ്റാ​ഫും ഉ​യ​ർ​ന്ന വൈ​ദ​ഗ്ധ്യ​മു​ള്ള​വ​രും രാ​ജ്യ​ത്തും വി​ദേ​ശ​ത്തു​മു​ള്ള മി​ക​ച്ച സ്ഥാ​പ​ന​ങ്ങ​ളി​ൽ​നി​ന്നു​ള്ള​വ​രു​മാ​ണ്. എ​ല്ലാ രോ​ഗി​ക​ൾ​ക്കും താ​ങ്ങാ​വു​ന്ന ചെ​ല​വി​ൽ സു​താ​ര്യ​ത, ധാ​ർ​മി​ക​ത, രോ​ഗി​യു​ടെ സു​ര​ക്ഷ എ​ന്നി​വ ഉ​റ​പ്പാ​ക്കി മാ​തൃ​കാ​പ​ര​മാ​യ രോ​ഗീ​പ​രി​ച​ര​ണ​മാ​ണ് ഒ​രു​ക്കു​ന്ന​തെ​ന്ന് എ​ക്സി​ക്യൂ​ട്ടീ​വ് ഡ​യ​റ​ക്‌​ട​ർ ഡോ. ​ഉ​മ ന​ന്പ്യാ​ർ പ​റ​ഞ്ഞു. പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ ഡ​യ​റ​ക്‌​ട​ർ​മാ​രാ​യ എം. ​പ്ര​ശാ​ന്ത​ൻ, പി. ​മു​ഹ​മ്മ​ദ് അ​ഷ്റ​ഫ്, ഇ​സ്മ​ത്, മു​ഹ​മ്മ​ദ് കു​ഞ്ഞി എ​ന്നി​വ​രും പ​ങ്കെ​ടു​ത്തു.