റൂ​റ​ല്‍ ഇ​ന്ത്യ ബി​സി​ന​സ് കോ​ൺ​ഫ​റ​ന്‍​സ്: ഛവി ​ര​ജാ​വ​ത് പ​ങ്കെ​ടു​ക്കും
Monday, February 24, 2020 1:09 AM IST
കാ​സ​ര്‍ഗോഡ് : കേ​ര​ള സ്റ്റാ​ര്‍​ട്ട​പ്പ് മി​ഷ​നും സി​പി​സി​ആ​ര്‍​ഐ​യും സം​യു​ക്ത​മാ​യി മാ​ര്‍​ച്ച് ഒ​ന്ന്, ര​ണ്ട് തീ​യ​തി​ക​ളി​ല്‍ കാ​സ​ർ​ഗോ​ഡ് സി​പി​സി​ആ​ർ​ഐ​യി​ൽ സം​ഘ​ടി​പ്പി​ക്കു​ന്ന റൂ​റ​ല്‍ ഇ​ന്ത്യ ബി​സി​ന​സ് കോ​ൺ​ക്ലേ​വി​ല്‍ ""പ​വ​ര്‍ വു​മ​ൺ ഓ​ഫ് ഇ​ന്ത്യ'' എ​ന്ന​റി​യ​പ്പെ​ടു​ന്ന ഛവി ​ര​ജാ​വ​ത് മു​ഖ്യാ​തി​ഥി​യാ​യി​രി​ക്കും. ചെ​റി​യ​പ്രാ​യ​ത്തി​ല്‍ ത​ന്‍റെ കോ​ര്‍​പ​റേ​റ്റ് ജീ​വി​തം ഉ​പേ​ക്ഷി​ച്ചു സ്വ​ന്തം നാ​ടാ​യ രാ​ജ​സ്ഥാ​നി​ലെ സോ​ഡാ ഗ്രാ​മ​ത്തി​ല്‍ ഗ്രാ​മ​മു​ഖ്യ(​സ​ർ​പ​ഞ്ച്)​യാ​യി തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ടു​ക​യും നി​ര​വ​ധി അ​ടി​സ്ഥാ​ന​വി​ക​സ​ന പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളും സ്ത്രീ ​ശാ​ക്തീ​ക​ര​ണ പ​രി​പാ​ടി​ക​ളും ആ​വി​ഷ്‌​ക​രി​ച്ചു ന​ട​പ്പി​ലാ​ക്കി ലോ​ക​ശ്ര​ദ്ധ നേ​ടി​യി​ട്ടു​ണ്ട് ഛവി ​ര​ജാ​വ​ത്. വേ​ള്‍​ഡ് ഇ​ക്ക​ണോ​മി​ക് ഫോ​റ​ത്തി​ന്‍റെ യം​ഗ് ഗ്ലോ​ബ​ല്‍ ലീ​ഡ​ര്‍ അ​വാ​ര്‍​ഡി​നു പു​റ​മേ സി​എ​ന്‍​എ​നി​ന്‍റെ യം​ഗ് ഇ​ന്ത്യ​ന്‍ ലീ​ഡ​ര്‍ അ​വാ​ര്‍​ഡും മു​ന്‍ രാ​ഷ്ട്ര​പ​തി എ.​പി.​ജെ. അ​ബ്ദു​ൾ ക​ലാ​മി​ല്‍​നി​ന്ന് പ്ര​ത്യേ​ക പു​ര​സ്‌​കാ​ര​വും ല​ഭി​ച്ചി​ട്ടു​ണ്ട്. ""സാ​ങ്കേ​തി​ക​വി​ദ്യ​യി​ലൂ​ടെ ഇ​ന്ത്യ​യു​ടെ ഗ്രാ​മ​ങ്ങ​ളെ​യും കാ​ര്‍​ഷി​ക​മേ​ഖ​ല​യെ​യും ശ​ക്തി​പ്പെ​ടു​ത്തു​ക'' എ​ന്ന പ്ര​മേ​യം ആ​സ്പ​ദ​മാ​ക്കി ഇ​ന്ത്യ​യി​ലെ അ​റി​യ​പ്പെ​ടു​ന്ന സ്റ്റാ​ര്‍​ട്ട​പ് സം​രം​ഭ​ക​രു​ടെ അ​നു​ഭ​വ​ങ്ങ​ള്‍ പ​ങ്കു​വ​യ്ക്കു​ന്ന ഫൗ​ണ്ടേ​ഴ്‌​സ് ടോ​ക്ക്, ഗ്രാ​മീ​ണ​മേ​ഖ​ല​യി​ല്‍ പ്ര​വ​ര്‍​ത്തി​ക്കു​ന്ന സാ​ങ്കേ​തി​ക വി​ദ​ഗ്ധ​രും അ​ക്കാ​ദ​മി​ക് വി​ദ​ഗ്ധ​രും സ്റ്റാ​ര്‍​ട്ട​പ്പ് സം​രം​ഭ​ക​രും ത​മ്മി​ലു​ള്ള പാ​ന​ല്‍ ഡി​സ്‌​ക​ഷ​ന്‍, നി​ക്ഷേ​പ​ക-​സം​രം​ഭ​ക​സം​ഗ​മം എ​ന്നി​വ മാ​ര്‍​ച്ച് ഒ​ന്നി​ന് ന​ട​ക്കും.
ആ​ദ്യ​ദി​നം കേ​ര​ള സ്റ്റാ​ര്‍​ട്ട​പ് മി​ഷ​ന്‍ സി​ഇ​ഒ ഡോ. ​സ​ജി ഗോ​പി​നാ​ഥ്, ഫ്ര​ഷ് ടു ​ഹോം എ ​ഡെ​ലി​വ​റി സ്റ്റാ​ര്‍​ട്ട​പ്പി​ലൂ​ടെ ശ്ര​ദ്ധ നേ​ടി​യ മാ​ത്യൂ​സ്, ഉ​ള്‍​നാ​ട​ന്‍ ഗ്രാ​മ​ങ്ങ​ളി​ലെ ഗ​ര്‍​ഭി​ണി​ക​ളാ​യ സ്ത്രീ​ക​ളു​ടെ ആ​രോ​ഗ്യ​പ​രി​പാ​ല​ന​ത്തി​നു​വേ​ണ്ടി സേ​വ് മോം ​എ ഡി​ജി​റ്റ​ല്‍ സി​സ്റ്റം വി​ക​സി​പ്പി​ച്ചെ​ടു​ത്ത സെ​ന്തി​ല്‍ കു​മാ​ര്‍, പ​ത്തു സം​സ്ഥാ​ന​ങ്ങ​ളി​ലാ​യി 1000ത്തി​ല​ധി​കം വ​റ്റി​വ​ര​ണ്ട കു​ഴ​ല്‍​ക്കി​ണ​റു​ക​ള്‍ റീ​ചാ​ര്‍​ജ് ചെ​യ്തു ശ്ര​ദ്ധേ​യ​നാ​യ എ​ന​ര്‍​ജി ഗ്ലോ​ബ് വേ​ള്‍​ഡ് അ​വാ​ര്‍​ഡ് ജേ​താ​വ് സി​ക്ക​ന്ദ​ര്‍ മീ​ര​നാ​യി​ക്, തെ​ങ്ങോ​ല​യി​ല്‍ നി​ന്ന് സ്‌​ട്രോ നി​ര്‍​മി​ച്ച ഡോ. ​സ​ജി വ​ര്‍​ഗീ​സ്, മാ​ലി​ന്യ​ത്തി​ല്‍​നി​ന്ന് കോ​ടി​ക​ള്‍ വി​ല​മ​തി​ക്കു സ്റ്റാ​ര്‍​ട്ട​പ്പ് സം​ര​ഭം പ​ടു​ത്തു​യ​ര്‍​ത്തി​യ ഗ്രീ​ന്‍ വേം​സ് സ​ഹ​സ്ഥാ​പ​ക​ന്‍ ജം​ഷീ​ര്‍ എ​ന്നി​വ​ര്‍ സം​ബ​ന്ധി​ക്കും.
നി​ര​വ​ധി സോ​ഷ്യ​ല്‍ സ്റ്റാ​ര്‍​ട്ട​പ്പു​ക​ളി​ലെ നി​ക്ഷേ​പ​ക​നും സ്റ്റാ​ര്‍​ട്ട​പ്പ് മെ​ന്‍റ​റു​മാ​യ നാ​ഗ​രാ​ജ പ്ര​കാ​ശം ര​ണ്ടാം​ദി​നം സോ​ഷ്യ​ല്‍-​അ​ഗ്രി സ്റ്റാ​ർ​ട്ട​പ്പു​ക​ളു​ടെ സാ​ധ്യ​ത​ക​ളെ​ക്കു​റി​ച്ചു സം​സാ​രി​ക്കും. കാ​ര്‍​ഷി​ക മേ​ഖ​ല​യി​ലെ നൂ​ത​ന​സാ​ങ്കേ​തി​ക​വി​ദ്യ​ക​ള്‍, സം​രം​ഭ​ക സാ​ധ്യ​ത​ക​ള്‍, സം​രം​ഭം തു​ട​ങ്ങാ​ന്‍ സ​ര്‍​ക്കാ​ര്‍ സ​ര്‍​ക്കാ​രി​ത​ര സ്ഥാ​പ​ന​ങ്ങ​ള്‍ ന​ല്‍​കു​ന്ന സാ​മ്പ​ത്തി​ക-​സാ​ങ്കേ​തി​ക​സ​ഹാ​യ​ങ്ങ​ള്‍ എ​ന്നി​വ​യെ​ക്കു​റി​ച്ച് ഇ​ന്ത്യ​യി​ലെ വ്യ​ത്യ​സ്ത​സ്ഥാ​പ​ന​ങ്ങ​ളി​ലെ പ്ര​തി​നി​ധി​ക​ള്‍ ക്ലാ​സു​ക​ള്‍ കൈ​കാ​ര്യം ചെ​യ്യു​ന്ന "ഡ്രീം ​ബി​ഗ് ക​ല്പ' സെ​ഷ​ന്‍ ര​ണ്ടാം​ദി​വ​സ​മാ​ണ് ന​ട​ക്കു​ക. കൂ​ടാ​തെ സം​രം​ഭം തു​ട​ങ്ങാ​നാ​വ​ശ്യ​മാ​യ നി​യ​മ​സ​ഹാ​യ​ങ്ങ​ളെ​ക്കു​റി​ച്ചു നി​യ​മ​വി​ദ​ഗ്ധ​ന്‍ സി.​എ. ഹ​രി​കൃ​ഷ്ണ​ന്‍ ക്ലാ​സെ​ടു​ക്കും.
29, മാ​ര്‍​ച്ച് ഒ​ന്ന് തീ​യ​തി​ക​ളി​ല്‍ അ​ഗ്രി ടെ​ക് ഹാ​ക്ക​ത്തോ​ണും, ഫെ​ബ്രു​വ​രി 27 മു​ത​ല്‍ മാ​ര്‍​ച്ച് മൂ​ന്നു വ​രെ അ​ഗ്രി-​സ്റ്റാ​ര്‍​ട്ട​പ് എ​ക്‌​സ്‌​പോ​യും ന​ട​ക്കും. എ​ക്‌​സി​ബി​ഷ​ന്‍ പ്ര​വേ​ശ​നം സൗ​ജ​ന്യ​മാ​ണ്. ര​ണ്ടു ദി​വ​സ​ത്തെ റൂ​റ​ല്‍ ഇ​ന്ത്യ ബി​സി​ന​സ് കോ​ൺ​ഫ​റ​ന്‍​സി​ല്‍ പ​ങ്കെ​ടു​ക്കാ​ന്‍ https://startupmission.in/rural_business_conclave/ എ​ന്ന വെ​ബ്‌​സൈ​റ്റി​ല്‍ മു​ന്‍​കൂ​റാ​യി ര​ജി​സ്റ്റ​ര്‍ ചെ​യ്യ​ണം. 98473 44692 എ​ന്ന ന​മ്പ​റി​ല്‍ നേ​രി​ട്ടു ബ​ന്ധ​പ്പെ​ടാം. ആ​ദ്യം ര​ജി​സ്റ്റ​ര്‍ ചെ​യ്യു​ന്ന 300 പേ​ര്‍​ക്ക് മാ​ത്ര​മാ​ണ് കോ​ൺ​ഫ​റ​ന്‍​സി​ല്‍ പ​ങ്കെ​ടു​ക്കാ​നു​ള്ള അ​വ​സ​രം ല​ഭി​ക്കു​ക.