ച​ന്തേ​ര റെ​യി​ൽ​വേ അ​ടി​പ്പാ​തയിലെ വെള്ളക്കെട്ട്: ഉ​ന്ന​ത​ത​ല​യോ​ഗം വി​ളി​ക്കും
Wednesday, February 26, 2020 1:29 AM IST
പി​ലി​ക്കോ​ട്: നാ​ലുവ​ർ​ഷം മു​മ്പ് ഒ​ന്ന​ര കോ​ടി രൂ​പ ചെ​ല​വി​ൽ പ​ണി​ത ച​ന്തേ​ര റെ​യി​ൽ​വേ അ​ടി​പ്പാ​ത​യി​ലെ വെ​ള്ള​ക്കെ​ട്ട് പ​രി​ഹ​രി​ക്കു​ന്ന​ത് സം​ബ​ന്ധി​ച്ച് അ​ടു​ത്തു​ത​ന്നെ തി​രു​വ​ന​ന്ത​പു​ര​ത്ത് ഉ​ന്ന​ത​ത​ല​യോ​ഗം വി​ളി​ച്ചു​ചേ​ർ​ക്കാ​ൻ തീ​രു​മാ​നം.
റെ​യി​ൽ​വേ​യു​ടെ ചു​മ​ത​ല​യു​ള്ള പൊ​തു​മ​രാ​മ​ത്ത് മ​ന്ത്രി, സ്ഥ​ലം എം​എ​ൽ​എ, ജി​ല്ലാ ക​ള​ക്ട​ർ, റെ​യി​ൽ​വേ ഉ​ന്ന​ത​ത​ല ഉ​ദ്യോ​ഗ​സ്ഥ​ർ എ​ന്നി​വ​ർ സം​ബ​ന്ധി​ക്കും.
ച​ന്തേ​ര​യി​ൽ റെ​യി​ൽ​വേ ലെ​വ​ൽ ക്രോ​സ് സ്ഥാ​പി​ക്ക​ണ​മെ​ന്ന ആ​വ​ശ്യം അം​ഗീ​ക​രി​ക്ക​പ്പെ​ടാ​ത്ത സാ​ഹ​ച​ര്യ​ത്തി​ലാ​ണ് നാ​ലുവ​ർ​ഷം മു​മ്പ് ച​ന്തേ​ര​യി​ൽ റെ​യി​ൽ​വേ അ​ടി​പ്പാ​ത നി​ർ​മി​ച്ച​ത്.
ആ​സൂ​ത്ര​ണ​ത്തി​ലെ അ​പാ​ക​ത മൂ​ലം വ​ർ​ഷ​ങ്ങ​ൾ ക​ഴി​ഞ്ഞി​ട്ടും ക​ടു​ത്ത വേ​ന​ലി​ൽ പോ​ലും യാ​ത്ര​ക്കു​പ​ക​രി​ക്കാ​തെ വെ​ള്ളം നി​റ​ഞ്ഞുക്കി​ട​ക്കു​ന്ന​ത് "ദീ​പി​ക' റി​പ്പോ​ർ​ട്ട് ചെ​യ്തി​രു​ന്നു. മൂ​ന്നു​വി​ള​യെ​ടു​ക്കു​ന്ന വ​യ​ലി​ൽ പ​ണി​ത അ​ടി​പ്പാ​ത മാ​ലി​ന്യ​ങ്ങ​ൾ നി​റ​ഞ്ഞു കി​ട​ക്കു​ക​യാ​ണ്.
ക​ഴി​ഞ്ഞ വേ​ന​ൽ​ക്കാ​ല​ത്ത് വെ​ള്ള​ക്കെ​ട്ടി​ൽ നി​ന്ന് അ​ടി​പ്പാ​ത​യെ മോ​ചി​പ്പി​ക്കാ​ൻ ച​ന്തേ​ര പ​ടി​ഞ്ഞാ​റേ​ക്ക​ര ന​വോ​ദ​യ വാ​യ​ന​ശാ​ല നാ​ട്ടു​കാ​രു​ടെ സ​ഹാ​യ​ത്തോ​ടെ മോ​ട്ടോ​റു​ക​ളു​പ​യോ​ഗി​ച്ചു വെ​ള്ളംവ​റ്റി​ച്ചു ചെ​ളി കോ​രി​ക്ക​ള​ഞ്ഞു വ​ശ​ങ്ങ​ളി​ൽ ചെ​ങ്ക​ല്ല് പാ​കി വൃ​ത്തി​യാ​ക്കി​യി​രു​ന്നു. ജി​ല്ലാ ക​ള​ക്ട​ർ ഡോ. ​ഡി. സ​ജി​ത്ബാ​ബു, എം. ​രാ​ജ​ഗോ​പാ​ല​ൻ എം​എ​ൽ​എ, പി​ലി​ക്കോ​ട് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ടി.​വി. ശ്രീ​ധ​ര​ൻ, പ​ഞ്ചാ​യ​ത്തം​ഗം കെ. ​ദാ​മോ​ദ​ര​ൻ എ​ന്നി​വ​രാ​ണ് സം​ഘ​ത്തി​ലു​ണ്ടാ​യി​രു​ന്ന​ത്.