‘ചി​ര​സ്മ​ര​ണ’ നാ​ട​കോ​ത്സ​വ​ത്തി​ന് ഇ​ന്നു തുടക്കം
Wednesday, February 26, 2020 1:29 AM IST
ചെ​റു​വ​ത്തൂ​ർ: ക​യ്യൂ​ര്‍ ര​ക്ത​സാ​ക്ഷി ദി​നാ​ച​ര​ത്തി​ന്‍റെ ഭാ​ഗ​മാ​യി ക​യ്യൂ​ര്‍ ഫൈ​ന്‍ ആ​ര്‍​ട്‌​സ് സൊ​സൈ​റ്റിയുടെ നേ​തൃ​ത്വ​ത്തി​ൽ ചി​ര​സ്മ​ര​ണ നാ​ട​കോ​ത്സ​വത്തിന് ഇന്നുമു​ത​ൽ ക​യ്യൂ​രി​ല്‍ തു​ട​ക്ക​മാ​കും. നാ​ലു ദി​വ​സ​ങ്ങ​ളി​ലാ​യാ​ണ് നാ​ട​കോ​ത്സ​വം ന​ട​ക്കു​ക. എ​ല്ലാദി​വ​സ​വും വൈ​കു​ന്നേ​രം 7.30ന് ​സാം​സ്‌​കാ​രി​ക പ​രി​പാ​ടി​ക​ള്‍ അ​ര​ങ്ങേ​റും. ഇന്നു വൈ​കു​ന്നേ​രം ഏ​ഴി​ന് പു​രു​ഷ​ന്‍ ക​ട​ലു​ണ്ടി എം​എ​ല്‍​എ ഉ​ദ്ഘാ​ട​നം ചെ​യ്യും. തു​ട​ര്‍​ന്ന് കൊ​ച്ചി​ന്‍ ച​ന്ദ്ര​കാ​ന്ത​യു​ടെ "അ​ന്നം' നാ​ട​കം അ​ര​ങ്ങേ​റും. 27ന് ​സി​പി​എം ജി​ല്ലാ സെ​ക്ര​ട്ട​റി എം.​വി. ബാ​ല​കൃ​ഷ്ണ​ന്‍ മു​ഖ്യാ​തി​ഥി​യാ​യി​രി​ക്കും. തു​ട​ര്‍​ന്ന് തി​രു​വ​ന​ന്ത​പു​രം ഒ​രു​മ​യു​ടെ "ചെ​റി​യ​കു​ടും​ബ​വും വ​ലി​യ മ​നു​ഷ്യ​രും' നാ​ട​കം. 28ന് ​ന​ട​ക്കു​ന്ന സാം​സ്‌​കാ​രി​ക സാ​യാ​ഹ്ന​ത്തി​ല്‍ സി​പി​എം കേ​ന്ദ്ര ക​മ്മി​റ്റി​യം​ഗം പി. ​ക​രു​ണാ​ക​ര​ന്‍ മു​ഖ്യാ​തി​ഥി​യാ​കും.
തു​ട​ര്‍​ന്ന് കൊ​ച്ചി​ന്‍ ന​ട​ന​യു​ടെ "വെ​ള്ള​ക്കാ​ര​ന്‍' നാ​ട​കം. 29ന് ​നാ​ട​ക് സം​സ്ഥാ​ന സെ​ക്ര​ട്ട​റി രാ​ജ്‌​മോ​ഹ​ന്‍ നീ​ലേ​ശ്വ​രം മു​ഖ്യാ​തി​ഥി​യാ​കും. സി​പി​എം ഏ​രി​യാ സെ​ക്ര​ട്ട​റി കെ. ​സു​ധാ​ക​ര​ന്‍ ഉ​പ​ഹാ​ര സ​മ​ര്‍​പ​ണം ന​ട​ത്തും. തു​ട​ര്‍​ന്ന് കൊ​ല്ലം യ​വ​നി​ക​യു​ടെ "കേ​ള​പ്പ​ന്‍ ഹാ​ജ​രു​ണ്ട്' നാ​ട​കം അ​ര​ങ്ങേ​റും. പ​ത്ര​സ​മ്മേ​ള​ന​ത്തി​ല്‍ എം. ​രാ​ജ​ഗോ​പാ​ല​ന്‍ എം​എ​ല്‍​എ, കെ. ​ര​വീ​ന്ദ്ര​ന്‍, എ.​സി. മ​ധു​സൂ​ദ​ന​ന്‍ എ​ന്നി​വ​ര്‍ സം​ബ​ന്ധി​ച്ചു.