കൂ​ട്ടു​പു​ഴ പാ​ലം അ​ട​ച്ചു
Wednesday, March 25, 2020 12:03 AM IST
ഇ​രി​ട്ടി: കോ​വി​ഡ് 19 വൈ​റ​സ് വ്യാ​പ​ന​ത്തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ കേ​ര​ള-​ക​ർ​ണാ​ട​ക അ​തി​ർ​ത്തി​യി​ലെ കൂ​ട്ടു​പു​ഴ പാ​ലം അ​ട​ച്ചു. അ​തി​ർ​ത്തി ക​ട​ന്നെ​ത്തി​യ മ​ല​യാ​ളി​ക​ൾ​ക്ക് ക​ർ​ശ​ന നി​ർ​ദേ​ശ​ങ്ങ​ളോ​ടെ പ്ര​വേ​ശ​നാ​നു​മ​തി ന​ൽ​കി. ഇ​ന്ന​ലെ രാ​വി​ലെ​യോ​ടെ ബം​ഗ​ളൂ​രു അ​ട​ക്ക​മു​ള്ള വി​വി​ധ സ്ഥ​ല​ങ്ങ​ളി​ൽ​നി​ന്ന് എ​ൺ​പ​തോ​ളം വാ​ഹ​ന​ങ്ങ​ളി​ലാ​യി വി​ദ്യാ​ർ​ഥി​ക​ൾ ഉ​ൾ​പ്പെ​ടെ നി​ര​വ​ധി പേ​രാ​ണ് അ​തി​ർ​ത്തി​യി​ലെ​ത്തി​യ​ത്. പെ​രു​മ്പാ​ടി​യി​ലും തു​ട​ർ​ന്ന് മാ​ക്കൂ​ട്ടം ചെ​ക്ക് പോ​സ്റ്റു​ക​ളി​ലും ഇ​വ​രെ ക​ർ​ണാ​ട​ക അ​ധി​കൃ​ത​ർ മ​ണി​ക്കൂ​റു​ക​ളോ​ളം ത​ട​ഞ്ഞു​വ​ച്ചി​രു​ന്നു. മാ​ക്കൂ​ട്ടം ചെ​ക്ക്പോ​സ്റ്റി​ൽ പ​ല​രും വാ​ഹ​നം നി​ർ​ത്തി​യി​ട്ട് കൂ​ട്ടു​പു​ഴ പാ​ലം​വ​രെ ന​ട​ന്നെ​ത്തു​ക​യാ​യി​രു​ന്നു. ഇ​വ​രെ കൂ​ട്ടു​പു​ഴ പാ​ല​ത്തി​ന് അ​ക്ക​രെ​യും മ​ണി​ക്കൂ​റു​ക​ളോ​ളം ത​ട​ഞ്ഞു​വ​ച്ചി​രു​ന്നു. ഒ​ടു​വി​ൽ ജി​ല്ലാ ഭ​ര​ണ​കൂ​ടം ഇ​ട​പെ​ട്ട​തി​നെ തു​ട​ർ​ന്ന് ക​ർ​ശ​ന നി​ർ​ദേ​ശ​ങ്ങ​ളോ​ടെ ഇ​വ​രെ വി​ട്ട​യ​യ്ക്കു​ക​യാ​യി​രു​ന്നു.

എ​ല്ലാ​വ​രും മ​ല​യാ​ളി​ക​ളാ​ണെ​ന്നും ഇ​വി​ടു​ത്തെ താ​മ​സ​ക്കാ​രാ​ണെ​ന്നും ഉ​റ​പ്പു​വ​രു​ത്തി​യ​ശേ​ഷ​മാ​ണു വി​ട്ട​യ​ച്ച​ത്. മു​ഴു​വ​ൻ പേ​രു​ടെ​യും മേ​ൽ​വി​ലാ​സം ശേ​ഖ​രി​ക്കു​ക​യും ഓ​രോ പ്ര​ദേ​ശ​ത്ത് പോ​കു​ന്ന​വ​രു​ടെ​യും മേ​ൽ​വി​ലാ​സം അ​ത​ത് പ്ര​ദേ​ശ​ത്തെ പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി​മാ​രെ അ​റി​യി​ക്കു​ക​യും ചെ​യ്തു. അ​ത​ത് പോ​ലീ​സ് സ്റ്റേ​ഷ​നു​ക​ളി​ലേ​ക്കും വി​വ​ര​ങ്ങ​ൾ കൈ​മാ​റി. ഇ​വ​ർ അ​ത​ത് പ്ര​ദേ​ശ​ത്തു നി​രീ​ക്ഷ​ണ​ത്തി​ൽ ക​ഴി​യു​ന്നു​ണ്ടോ​യെ​ന്ന് ഉ​റ​പ്പു​വ​രു​ത്താ​ൻ നി​ർ​ദേ​ശ​വും ന​ൽ​കി​യി​ട്ടു​ണ്ട്.

ഇ​ന്ന​ലെ​യെ​ത്തി​യ വാ​ഹ​ന​ങ്ങ​ൾ ക​ട​ത്തി​വി​ട്ടെ​ങ്കി​ലും അ​ടു​ത്ത ദി​വ​സ​ങ്ങ​ളി​ൽ വാ​ഹ​ന​ങ്ങ​ൾ പൂ​ർ​ണ​മാ​യും ത​ട​യു​മെ​ന്നാ​ണ് അ​ധി​കൃ​ത​ർ പ​റ​യു​ന്ന​ത്. അ​തേ​സ​മ​യം പ​ച്ച​ക്ക​റി ഉ​ൾ​പ്പെ​ടെ​യു​ള്ള ച​ര​ക്ക് വാ​ഹ​ന​ങ്ങ​ൾ രാ​വി​ലെ ക​ർ​ണാ​ട​ക​യി​ൽ​നി​ന്ന് ഇ​രി​ട്ടി മേ​ഖ​ല​യി​ൽ എ​ത്തി​യി​രു​ന്നു. അ​വ​ശ്യ​സാ​ധ​ന​ങ്ങ​ൾ എ​ന്ന​നി​ല​യി​ൽ പെ​രു​മ്പാ​ടി, മാ​ക്കൂ​ട്ടം ചെ​ക്ക് പോ​സ്റ്റു​ക​ളി​ൽ വ്യ​ക്ത​മാ​യി പ​രി​ശോ​ധി​ച്ച​ശേ​ഷം ഇ​വ​യെ ക​ട​ത്തി​വി​ടാ​നാ​ണു തീ​രു​മാ​നം.