ആർക്കൊക്കെ പുറത്തിറങ്ങാം
Friday, March 27, 2020 12:15 AM IST
കാ​സ​ര്‍​ഗോ​ഡ്: ലോ​ക്ക് ഡൗ​ണ്‍ നി​ല​നി​ല്ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ല്‍ അ​വ​ശ്യ​വ​സ്തു​ക്ക​ളു​ടെ ല​ഭ്യ​ത ഉ​റ​പ്പു​വ​രു​ത്തു​ന്ന​തി​നും നീ​തി​പൂ​ര്‍​വ​ക​മാ​യ വി​ത​ര​ണ​ത്തി​നും ന്യാ​യ​മാ​യ വി​ല​യി​ല്‍ ല​ഭ്യ​മാ​ക്കു​ന്ന​തി​നു​മാ​യി ജി​ല്ലാ ക​ള​ക്ട​ര്‍ ഡി. ​സ​ജി​ത് ബാ​ബു ഉ​ത്ത​ര​വി​റ​ക്കി.

ആ​ര്‍​ക്കൊ​ക്കെ ജി​ല്ല​യ്ക്ക് പു​റ​ത്തേ​ക്ക് യാ​ത്ര​ ചെ​യ്യാം ?

ഡ​യാ​ലി​സി​സ്, കാ​ന്‍​സ​ര്‍, ചി​കി​ത്സ തു​ട​ങ്ങി​യ അ​ടി​യ​ന്ത​ര വൈ​ദ്യ​സ​ഹാ​യം ആ​വ​ശ്യ​മു​ള്ള​വ​രും അ​വ​ര്‍​ക്ക് കൂ​ട്ടി​രി​ക്കു​ന്ന​യാ​ള്‍​ക്കും സം​സ്ഥാ​ന​ത്തി​ന് പു​റ​ത്തു യാ​ത്ര​ചെ​യ്യു​ന്ന പ​ഴം, പ​ച്ച​ക്ക​റി, പാ​ല്‍, മാം​സം, പ​ല​വ്യ​ഞ്ജ​നം, അ​രി എ​ന്നി​വ​യു​ടെ മൊ​ത്ത ക​ച്ച​വ​ട​ക്കാ​ര്‍, അ​വ​രു​ടെ ലോ​റി ഡ്രൈ​വ​ര്‍/ സ​ഹാ​യി സം​സ്ഥാ​ന​ത്തി​ന് പു​റ​ത്ത് യാ​ത്ര​ചെ​യ്യു​ന്ന കാ​ലി​ത്തീ​റ്റ, കോ​ഴി​ത്തീ​റ്റ എ​ന്നി​വ​യു​ടെ മൊ​ത്ത ക​ച്ച​വ​ട​ക്കാ​ര്‍, അ​വ​രു​ടെ ലോ​റി ഡ്രൈ​വ​ര്‍/ സ​ഹാ​യി.

ആ​ര്‍​ക്കൊ​ക്കെ ജി​ല്ല​യ്ക്കു​ള്ളി​ല്‍ യാ​ത്ര ചെ​യ്യാം?

പ​ഴം, പ​ച്ച​ക്ക​റി, പാ​ല്‍, മാം​സം, പ​ല​വ്യ​ഞ്ജ​നം, അ​രി എ​ന്നി​വ ചെ​റു​കി​ട ക​ച്ച​വ​ടം ചെ​യ്യു​ന്ന വ്യാ​പാ​രി​ക​ള്‍, ക​ച്ച​വ​ട​ത്തി​ന് സ​ഹാ​യി​ക്കു​ന്ന തൊ​ഴി​ലാ​ളി​ക​ള്‍, മാ​ര്‍​ജി​ന്‍ ഫ്രീ, ​സ​പ്ലൈ​കോ തു​ട​ങ്ങി​യ സം​വി​ധാ​ന​ങ്ങ​ളി​ലെ ജീ​വ​ന​ക്കാ​ര്‍. റേ​ഷ​ന്‍ ക​ട​ക​ള്‍, ടെ​ലി​ഫോ​ണ്‍, ഇ​ല​ക്ട്രി​സി​റ്റി, എ​ല്‍​പി​ജി, പ്ര​സ്, പ​ത്ര​വി​ത​ര​ക്കാ​ര്‍, പാ​ല്‍, കു​ടി​വെ​ള്ളം, സാ​മൂ​ഹി​ക അ​ടു​ക്ക​ള ജീ​വ​ന​ക്കാ​ര്‍, വാ​ര്‍​ഡ്ത​ല ജ​ന​ജാ​ഗ്ര​താ സ​മി​തി നി​ശ്ച​യി​ച്ച വോ​ള​ണ്ടി​യ​ര്‍​മാ​ര്‍.

പാ​സ്/​പെ​ര്‍​മി​റ്റ് അ​നു​വ​ദി​ക്കു​ന്ന​തെ​ങ്ങ​നെ?

പാ​സ്/​പെ​ര്‍​മി​റ്റ് ആ​വ​ശ്യ​മു​ള്ള വ്യ​ക്തി​ക​ളും സ്ഥാ​പ​ന​ങ്ങ​ളും ക​ള​ക്ട​റേ​റ്റി​ലെ 04994- 255001 എ​ന്ന ന​മ്പ​റി​ല്‍ ബ​ന്ധ​പ്പെ​ട​ണം.പാ​സ്/ പെ​ര്‍​മി​റ്റി​ന് അ​നു​ദി​ക്കു​ന്ന​തി​നാ​യി ക​ള​ക്ട​റേ​റ്റി​ല്‍ ല​ഭി​ച്ച അ​പേ​ക്ഷ​യി​ല്‍ ന​ട​പ​ടി​ക്ര​മം ത​യാ​റാ​ക്കി പോ​ലീ​സി​ന് കൈ​മാ​റും.പോ​ലീ​സ് അ​പേ​ക്ഷ​ക​ളു​ടെ ആ​ധി​കാ​രി​ക​ത പ​രി​ശോ​ധി​ച്ച​തി​നുശേ​ഷം ഇ​ന്‍​സി​ഡ​ന്‍റ് ക​മാ​ന്‍​ഡ​ര്‍​ക്ക് കൈ​മാ​റും.ബ​ന്ധ​പ്പെ​ട്ട ഇ​ന്‍​സി​ഡ​ന്‍റ് ക​മാ​ന്‍​ഡ​ര്‍ ഫോ​ട്ടോ, തി​രി​ച്ച​റി​യ​ല്‍​രേ​ഖ എ​ന്നി​വ​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ല്‍ പാ​സ് /പെ​ര്‍​മി​റ്റ് അ​നു​വ​ദി​ക്കും.പാ​സ് /പെ​ര്‍​മി​റ്റ് അ​പേ​ക്ഷ​ക​ന് കൈ​മാ​റി​യോ ഇ​ല്ല​യോ എ​ന്ന വി​വ​രം ഇ​ന്‍​സി​ഡ​ന്‍റ് ക​മാ​ന്‍​ഡ​ര്‍ ക​ള​ക്ട​റേ​റ്റി​ല്‍ അ​റി​യി​ക്കും.