ഡ​യാ​ലി​സി​സ് രോ​ഗി​ക​ളെ ബൈ​ക്കി​ലെ​ത്തി​ച്ചു ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ്
Friday, March 27, 2020 11:45 PM IST
കാ​സ​ര്‍​ഗോ​ഡ്: മം​ഗ​ളൂ​രു​വി​ല്‍ ഡ​യാ​ലി​സി​സി​ന് വി​ധേ​യ​രാ​കാ​നു​ള്ള രോ​ഗി​ക​ളെ ബൈ​ക്കി​ലി​രു​ത്തി ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ച് ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള സ​ന്ന​ദ്ധ പ്ര​വ​ര്‍​ത്ത​ക​ര്‍. ക​ര്‍​ണാ​ട​ക പോ​ലീ​സി​ന്‍റെ യാ​ത്രാ​വി​ല​ക്കു മൂ​ലം സം​സ്ഥാ​ന അ​തി​ര്‍​ത്തി ക​ട​ക്കാ​നാ​കാ​തെ വ​ഴി​മു​ട്ടി​യ നാ​ലു രോ​ഗി​ക​ളെ​യാ​ണ് മ​ഞ്ചേ​ശ്വ​രം ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എ.​കെ.​എം. അ​ഷ്‌​റ​ഫി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘം ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ച​ത്.
സം​സ്ഥാ​ന അ​തി​ര്‍​ത്തി​യാ​യ ത​ല​പ്പാ​ടി വ​രെ മ​റ്റു വാ​ഹ​ന​ങ്ങ​ളി​ലെ​ത്തി​യ രോ​ഗി​ക​ള്‍ അ​വി​ടെ​യി​റ​ങ്ങി ടോ​ള്‍​ബൂ​ത്തി​ലൂ​ടെ ന​ട​ന്ന് ക​ര്‍​ണാ​ട​ക​യി​ല്‍ പ്ര​വേ​ശി​ച്ച​ശേ​ഷം അ​വി​ടെ കാ​ത്തു​നി​ന്ന ബൈ​ക്കു​ക​ളി​ല്‍ ക​യ​റി ആ​ശു​പ​ത്രി​യി​ലെ​ത്തു​ക​യാ​യി​രു​ന്നു.
ആ​ഴ്ച​യി​ല്‍ നൂ​റി​ലേ​റെ പേ​രാ​ണ് ജി​ല്ല​യി​ല്‍ നി​ന്ന് മം​ഗ​ളൂ​രു​വി​ലെ വി​വി​ധ ആ​ശു​പ​ത്രി​ക​ളി​ല്‍ ഡ​യാ​ലി​സി​സി​ന് വി​ധേ​യ​രാ​കു​ന്ന​ത്. ഇ​തി​നു​പു​റ​മേ കൃ​ത്യ​മാ​യ ഇ​ട​വേ​ള​ക​ളി​ല്‍ കീ​മോ​തെ​റാ​പ്പി​ക്കാ​യി എ​ത്തേ​ണ്ട​വ​രു​മു​ണ്ട്. ആ​ശു​പ​ത്രി സം​ബ​ന്ധ​മാ​യ എ​ല്ലാ ആ​വ​ശ്യ​ങ്ങ​ള്‍​ക്കും ത​ല​മു​റ​ക​ളാ​യി മം​ഗ​ളൂ​രു​വി​നെ ആ​ശ്ര​യി​ച്ചു ശീ​ലി​ച്ച കാ​സ​ര്‍​ഗോ​ഡ് ജി​ല്ല​ക്കാ​ര്‍​ക്ക് അ​ക്ഷ​രാ​ര്‍​ത്ഥ​ത്തി​ല്‍ ഇ​രു​ട്ട​ടി​യാ​യി​രി​ക്കു​ക​യാ​ണ് ക​ര്‍​ണാ​ട​ക​യു​ടെ യാ​ത്രാ​നി​രോ​ധ​നം.
വ​രു​ന്ന ആ​ഴ്ച​ക​ളി​ല്‍ ഡ​യാ​ലി​സി​സി​ന് വി​ധേ​യ​രാ​കേ​ണ്ട​വ​ര്‍​ക്ക് ജി​ല്ല​യി​ലെത​ന്നെ വി​വി​ധ ആ​ശു​പ​ത്രി​ക​ളി​ല്‍ സൗ​ക​ര്യ​മൊ​രു​ക്കാ​നു​ള്ള ഒ​രു​ക്ക​ത്തി​ലാ​ണെ​ന്ന് എ.​കെ.​എം. അ​ഷ്‌​റ​ഫ് അ​റി​യി​ച്ചു.