ഓ​രോ പ​ഞ്ചാ​യ​ത്തി​ലും 100 പേ​ര്‍​ക്ക് ഒ​രു സാ​മൂ​ഹി​ക അ​ടു​ക്ക​ള ഒ​രു​ക്കും
Saturday, March 28, 2020 11:41 PM IST
കാ​സ​ര്‍​ഗോ​ഡ്: ജി​ല്ല​യി​ലെ ഓ​രോ പ​ഞ്ചാ​യ​ത്തി​ലും നി​രീ​ക്ഷ​ണ​ത്തി​ല്‍ ക​ഴി​യു​ന്ന​വ​ര്‍​ക്കും ഭ​ക്ഷ​ണം ആ​വ​ശ്യ​മു​ള്ള​വ​ര്‍​ക്കു​മാ​യി 100 പേ​ര്‍​ക്ക് ഒ​രു സാ​മൂ​ഹി​ക അ​ടു​ക്ക​ള എ​ന്ന നി​ല​യി​ല്‍ സ​ജ്ജീ​ക​രി​ക്കു​മെ​ന്ന് ജി​ല്ലാ ക​ള​ക്ട​ര്‍ അ​റി​യി​ച്ചു.

പ​ഞ്ചാ​യ​ത്തു​ക​ളി​ലെ സാ​മൂ​ഹി​ക അ​ടു​ക്ക​ള​ക​ളി​ലേ​ക്ക് അ​വ​ശ്യ​സാ​ധ​ന​ങ്ങ​ള്‍ എ​ത്തി​ക്കു​ന്ന​തി​നാ​യി വാ​ഹ​ന​ങ്ങ​ള്‍ ല​ഭ്യ​മാ​ക്കു​ന്ന​തി​ന് കാ​സ​ര്‍​ഗോ​ഡ് ആ​ര്‍​ടി​ഒ ന​ല്‍​കി​യ വാ​ഹ​ന​ങ്ങ​ളു​ടെ പ​ട്ടി​ക ക​ള​ക്ട​ര്‍ പ​ഞ്ചാ​യ​ത്ത് ഡ​പ്യൂ​ട്ടി ഡ​യ​റ​ക്ട​ര്‍​ക്ക് കൈ​മാ​റി. ഓ​രോ പ​ഞ്ചാ​യ​ത്തി​ന്‍റെ​യും വ​ലി​പ്പ​മ​നു​സ​രി​ച്ച് വാ​ഹ​നം ന​ല്‍​കാ​നും വാ​ഹ​ന​ങ്ങ​ള്‍ കൈ​മാ​റി​യ​തി​ന്‍റെ ന​ട​പ​ടി​ക്ര​മം ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി​യെ അ​റി​യി​ക്കാ​നും ഈ ​വാ​ഹ​ന​ങ്ങ​ളി​ലെ ഡ്രൈ​വ​ര്‍, സ​ഹാ​യി എ​ന്നി​വ​ര്‍​ക്ക് പാ​സ് ന​ല്‍​കാ​നും ക​ള​ക്ട​റേ​റ്റി​ല്‍ ചേ​ര്‍​ന്ന ജി​ല്ലാ​ത​ല വ​കു​പ്പ് മേ​ധാ​വി​ക​ളു​ടെ യോ​ഗം തീ​രു​മാ​നി​ച്ചു.

സാ​മൂ​ഹി​ക അ​ടു​ക്ക​ള​ക​ളി​ലേ​ക്ക് ജോ​ലി​ക്ക് നി​യോ​ഗി​ക്കു​ന്ന കു​ടും​ബ​ശ്രീ പ്ര​വ​ര്‍​ത്ത​ക​ര്‍​ക്ക് ഡി​എം​ഒ യു​ടെ സ​ര്‍​ട്ടി​ഫി​ക്ക​റ്റ് നി​ര്‍​ബ​ന്ധ​മാ​ണ്. ഒ​രു പ​ഞ്ചാ​യ​ത്തി​ന് ഒ​രു മാ​സ​ത്തേ​ക്ക് 600 കി​ലോ​ഗ്രാം അ​രി​യാ​ണ് അ​നു​വ​ദി​ക്കു​ക. ഒ​രു വാ​ര്‍​ഡി​ന് ഒ​രു ദി​വ​സം പ​ര​മാ​വ​ധി 20 കി​ലോ അ​രി ഉ​പ​യോ​ഗി​ക്കാം. മ​റ്റു സാ​ധ​ന​ങ്ങ​ളും ജി​ല്ലാ സ​പ്ലൈ ഓ​ഫീ​സ​ര്‍ മു​ഖേ​ന സ​പ്ലൈ​കോ​യി​ല്‍ നി​ന്ന് വാ​ങ്ങി ന​ല്‍​കും.

അ​രി, മ​റ്റു സാ​ധ​ന​ങ്ങ​ള്‍ എ​ന്നി​വ ജി​ല്ലാ സ​പ്ലൈ ഓ​ഫീ​സ​ര്‍ പ​ഞ്ചാ​യ​ത്ത് ഡ​പ്യൂ​ട്ടി ഡ​യ​റ​ക്ട​ര്‍​ക്കും അ​ദ്ദേ​ഹം ഇ​വ ബ​ന്ധ​പ്പെ​ട്ട പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി​മാ​ര്‍​ക്കും കൈ​മാ​റ​ണം. പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി​മാ​ര്‍ ഭ​ക്ഷ്യ​വ​സ്തു​ക്ക​ള്‍ സൂ​ക്ഷി​ച്ചു​വ​യ്ക്കു​ക​യും ആ​വ​ശ്യാ​നു​സ​ര​ണം വാ​ര്‍​ഡ്ത​ല ജാ​ഗ്ര​താ സ​മി​തി മു​ഖേ​ന സാ​മൂ​ഹി​ക അ​ടു​ക്ക​ള​ക​ളി​ലേ​ക്ക് ന​ല്‍​കു​ക​യു​മാ​ണ് ചെ​യ്യു​ക.
നി​രീ​ക്ഷ​ണ​ത്തി​ലു​ള്ള രോ​ഗി​ക​ള്‍​ക്ക് സ​ര്‍​ക്കാ​രി​ന്‍റെ പ്ര​ത്യേ​ക പാ​ക്കേ​ജ് പ്ര​കാ​രം മു​തി​ര്‍​ന്ന​വ​ര്‍​ക്ക് പ്ര​തി​ദി​നം 60 രൂ​പ​യു​ടെ​യും കു​ട്ടി​ക​ള്‍​ക്ക് 45 രൂ​പ​യു​ടെ​യും ഭ​ക്ഷ​ണം ന​ല്‍​കു​ന്ന​തി​നാ​യി ജാ​ഗ്ര​താസ​മി​തി, ഡി​എം​ഒ എ​ന്നി​വ​ര്‍ ത​യാ​റാ​ക്കി ന​ല്‍​കി​യ പ​ട്ടി​ക​യി​ലു​ള്ള​വ​രു​ടെ എ​ണ്ണം അ​നു​സ​രി​ച്ചു​ള്ള തു​ക ജി​ല്ലാ മെ​ഡി​ക്ക​ല്‍ ഓ​ഫീ​സ​ര്‍ സ​പ്ലൈ​കോ മാ​നേ​ജ​രു​ടെ പേ​രി​ലേ​ക്ക് കൈ​മാ​റും.

ജി​ല്ല​യി​ല്‍ നി​ല​വി​ല്‍ 1,808 അ​തി​ഥി തൊ​ഴി​ലാ​ളി​ക​ളു​ണ്ടെ​ന്നും മാ​ര്‍​ച്ച് 31 വ​രെ​യു​ള്ള ഭ​ക്ഷ​ണ സാ​ധ​ന​ങ്ങ​ള്‍ ഇ​വ​രു​ടെ കൈ​വ​ശ​മു​ണ്ടെ​ന്നും ജി​ല്ലാ ലേ​ബ​ര്‍ ഓ​ഫീ​സ​ര്‍ യോ​ഗ​ത്തെ അ​റി​യി​ച്ചു. ആ​വ​ശ്യ​മു​ണ്ടാ​കു​ന്ന പ​ക്ഷം അ​പേ​ക്ഷ അ​നു​സ​രി​ച്ചു ന​ട​പ​ടി സ്വീ​ക​രി​ക്കും. അ​വ​ശ്യ​സാ​ധ​ന​ങ്ങ​ള്‍​ക്ക് അ​മി​ത വി​ല ഈ​ടാ​ക്കി​യാ​ല്‍ എ​സ​ന്‍​ഷ​്യല്‍ ക​മോ​ഡി​റ്റീ​സ് നി​യ​മം 1955 പ്ര​കാ​രം ക​ര്‍​ശ​ന ശി​ക്ഷാ ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ക്കാ​നും യോ​ഗം തീ​രു​മാ​നി​ച്ചു.