കേ​ന്ദ്ര​സ​ർ​വ​ക​ലാ​ശാ​ല​യി​ൽ വൈ​റോ​ള​ജി ലാ​ബി​ന് ഐ​സി​എം​ആ​ർ അ​നു​മ​തി
Sunday, March 29, 2020 11:56 PM IST
കാ​സ​ർ​ഗോ​ഡ്: ജി​ല്ല​യി​ൽ വൈ​റ​സ് ബാ​ധി​ത​രു​ടെ എ​ണ്ണം വ​ർ​ദ്ധി​ച്ച​ത് ക​ണ​ക്കി​ലെ​ടു​ത്തു പെ​രി​യ​യി​ലെ കേ​ന്ദ്ര​സ​ർ​വ​ക​ലാ​ശാ​ല​യി​ൽ വൈ​റോ​ള​ജി​ക്ക​ൽ ലാ​ബി​ൽ ഡോ. ​രാ​ജേ​ന്ദ്ര പി​ലാ​ങ്ക​ട്ട​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള 30 അം​ഗ സം​ഘ​ത്തി​ന് രോ​ഗ​നി​ർ​ണ​യ പ​രി​ശോ​ധ​ന ന​ട​ത്താ​ൻ ഇ​ന്ത്യ​ൻ കൗ​ൺ​സി​ൽ ഫോ​ർ മെ​ഡി​ക്ക​ൽ റി​സ​ർ​ച്ചി​ന്‍റെ (ഐ​സി​എം​ആ​ർ) പ്രാ​ഥ​മി​ക അ​നു​മ​തി ല​ഭി​ച്ചു.
ഇ​ന്നു​മു​ത​ൽ സാ​മ്പി​ളു​ക​ൾ പ​രി​ശോ​ധി​ക്കാ​നു​ള്ള പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ തു​ട​ങ്ങു​വാ​ൻ സം​സ്ഥാ​ന​സ​ർ​ക്കാ​ർ ശ്ര​മി​ച്ചു​വ​രി​ക​യാ​ണ്. ജി​ല്ല​യി​ലെ ഡ​യാ​ലി​സി​സ് ആ​വ​ശ്യ​മു​ള്ള രോ​ഗി​ക​ൾ ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​ർ​ക്ക് കൂ​ടു​ത​ൽ സൗ​ക​ര്യ​ങ്ങ​ൾ മം​ഗ​ലാ​പു​ര​ത്തി​നെ ആ​ശ്ര​യി​ക്കാ​തെ കാ​സ​ഗോ​ഡ്, ക​ണ്ണൂ​ർ ജി​ല്ല​ക​ളി​ൽ കൂ​ടു​ത​ൽ മെ​ഡി​ക്ക​ൽ സൗ​ക​ര്യ​ങ്ങ​ൾ സം​സ്ഥാ​ന സ​ർ​ക്കാ​രും ജി​ല്ലാ ഭ​ര​ണ​കൂ​ട​വും ചേ​ർ​ന്നു സ​ജ്ജ​മാ​ക്കി​യി​ട്ടു​ണ്ട്.