ലോ​ക്ക് ഡൗ​ണ്‍: ജ​നം വീ​ട്ടി​ലേ​ക്കു ചു​രു​ങ്ങി
Sunday, March 29, 2020 11:56 PM IST
ക​ണ്ണൂ​ര്‍: ലോ​ക്ക് ഡൗ​ണ്‍ നി​ര്‍​ദേ​ശ​ങ്ങ​ള്‍ പൂ​ര്‍​ണ​രൂ​പ​ത്തി​ല്‍ ന​ട​പ്പി​ലാ​ക്കാ​ന്‍ ശ​ക്ത​മാ​യ ന​ട​പ​ടി​ക​ളു​മാ​യി പോ​ലീ​സ് രം​ഗ​ത്തി​റ​ങ്ങി​യ​തോ​ടെ അ​നാ​വ​ശ്യ​മാ​യി റോ​ഡി​ല്‍ ക​റ​ങ്ങു​ന്ന​വ​രു​ടെ എ​ണ്ണ​വും കേ​സും ജി​ല്ല​യി​ല്‍ ഗ​ണ്യ​മാ​യി കു​റ​ഞ്ഞു.
ലോ​ക​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ലും കേ​ര​ള​ത്തി​ലും കോ​വി​ഡ് മ​ര​ണം റി​പ്പോ​ര്‍​ട്ട് ചെ​യ്ത​തും പോ​ലീ​സി​ന്‍റെ ശ​ക്ത​മാ​യ ന​ട​പ​ടി​ക​ളു​മാ​ണ് ക​റ​ങ്ങി​ന​ട​ക്കു​ന്ന പ​ല​രെ​യും പു​ന​ര്‍​വി​ചി​ന്ത​ന​ത്തി​ന് പ്രേ​രി​പ്പി​ക്കു​ന്ന​ത്. ഇ​ന്ന​ലെ രാ​ത്രി ഏ​ഴു​വ​രെ ജി​ല്ല​യി​ലാ​കെ ര​ജി​സ്റ്റ​ര്‍ ചെ​യ്ത​ത് പ​ത്തു കേ​സു​ക​ള്‍ മാ​ത്ര​മാ​ണ്.
പ​ത്തു പ്ര​തി​ക​ളു​ള്ള കേ​സി​ല്‍ എ​ല്ലാ​വ​രും അ​റ​സ്റ്റി​ലാ​യി. ആ​റു വാ​ഹ​ന​ങ്ങ​ളും പോ​ലീ​സ് പി​ടി​ച്ചെ​ടു​ത്തു. ഇ​ന്ന​ലെ വാ​ഹ​ന​ങ്ങ​ള്‍ അ​പൂ​ര്‍​വ​മാ​യാ​ണു നി​ര​ത്തി​ലി​റ​ങ്ങി​യ​ത്.
മ​തി​യാ​യ കാ​ര​ണ​ങ്ങ​ളി​ല്ലാ​തെ വാ​ഹ​ന​ങ്ങ​ള്‍ ക​ട​ത്തി​വി​ടു​ന്നി​ല്ല. അ​നാ​വ​ശ്യ​മാ​യി ചു​റ്റി​ക്ക​റ​ങ്ങു​ന്ന​വ​രു​ടെ വാ​ഹ​ന​ങ്ങ​ള്‍ പി​ടി​ച്ചെ​ടു​ത്ത് സ്റ്റേ​ഷ​നി​ലേ​ക്ക് എ​ത്തി​ക്കു​ക​യാ​ണ്.
കാ​സ​ര്‍​ഗോ​ഡ്: ലോ​ക്ക്‌ ഡൗ​ണ്‍ നി​ര്‍​ദേ​ശം ലം​ഘി​ച്ച​തി​ന്‌ ജി​ല്ല​യി​ല്‍ ഇ​ന്ന​ലെ മാ​ത്രം 18 കേ​സു​ക​ള്‍ ര​ജി​സ്റ്റ​ര്‍ ചെ​യ്‌​തു.
മ​ഞ്ചേ​ശ്വ​രം-1, കു​മ്പ​ള-2, വി​ദ്യാ​ന​ഗ​ര്‍-2, ബ​ദി​യ​ടു​ക്ക-1, ബേ​ഡ​കം-1, മേ​ല്‍​പ്പ​റ​മ്പ-1, ബേ​ക്ക​ല്‍-1, അ​മ്പ​ല​ത്ത​റ-1, ഹൊ​സ്‌​ദു​ര്‍​ഗ്‌-1, ച​ന്തേ​ര-2, ചീ​മേ​നി-1, വെ​ള്ള​രി​ക്കു​ണ്ട്‌-1, ചി​റ്റാ​രി​ക്കാ​ല്‍-1, രാ​ജ​പു​രം-2 എ​ന്നീ സ്‌​റ്റേ​ഷ​നു​ക​ളി​ലാ​ണ്‌ കേ​സു​ക​ള്‍ ര​ജി​സ്റ്റ​ര്‍ ചെ​യ്‌​ത​ത്‌. വി​വി​ധ കേ​സു​ക​ളി​ലാ​യി 28 പേ​രെ അ​റ​സ്റ്റ്‌ ചെ​യ്‌​തു.14 വാ​ഹ​ന​ങ്ങ​ള്‍ ക​സ്റ്റ​ഡി​യി​ല്‍ എ​ടു​ത്തു.
ഇ​തു​വ​രെ ജി​ല്ല​യി​ല്‍ വി​വി​ധ സ്‌​റ്റേ​ഷ​നു​ക​ളി​ലാ​യി 190 കേ​സു​ക​ള്‍ ര​ജി​സ്റ്റ​ര്‍ ചെ​യ്‌​തു വി​വി​ധ കേ​സു​ക​ളി​ലാ​യി 234 പേ​രെ അ​റ​സ്റ്റ്‌ ചെ​യ്‌​തു. 123 വാ​ഹ​ന​ങ്ങ​ള്‍ ക​സ്റ്റ​ഡി​യി​ല്‍ എ​ടു​ത്തു.