പ​രി​ശോ​ധ​ന​യി​ലെ വേ​ഗ​തക്കു​റ​വും കാ​സ​ര്‍​ഗോ​ഡി​ന് വി​ന​യാ​കു​ന്നു
Tuesday, March 31, 2020 12:09 AM IST
കാ​സ​ര്‍​ഗോ​ഡ്: സം​സ്ഥാ​ന​ത്ത് ഏ​റ്റ​വു​മ​ധി​കം കോ​വി​ഡ് കേ​സു​ക​ള്‍ റി​പ്പോ​ര്‍​ട്ട് ചെ​യ്ത ജി​ല്ല​യാ​യ കാ​സ​ര്‍​ഗോ​ഡ് സം​ശ​യ​മു​ള്ള എ​ല്ലാ​വ​രു​ടെ​യും സാ​മ്പി​ളു​ക​ള്‍ പെ​ട്ടെ​ന്നു പ​രി​ശോ​ധ​ന ന​ട​ത്താ​ന്‍ സൗ​ക​ര്യ​മി​ല്ലാ​ത്ത​തും വി​ന​യാ​കു​ന്നു. പെ​രി​യ​യി​ല്‍ പ്ര​വ​ര്‍​ത്തി​ക്കു​ന്ന കേ​ന്ദ്ര സ​ര്‍​വ​ക​ലാ​ശാ​ല​യി​ലെ ബ​യോ​കെ​മി​സ്ട്രി ലാ​ബി​ല്‍ ഇ​തി​നു​ള്ള സം​വി​ധാ​നം സ​ജ്ജ​മാ​ക്കി​യി​ട്ടു​ണ്ടെ​ങ്കി​ലും പ്ര​വ​ര്‍​ത്ത​നം തു​ട​ങ്ങാ​നി​രി​ക്കു​ന്ന​തേ​യു​ള്ളൂ. ഈ ​ലാ​ബി​ല്‍ പ​രി​ശോ​ധ​ന​ക​ള്‍ ന​ട​ത്തു​ന്ന​തി​ന് ക​ഴി​ഞ്ഞ ദി​വ​സം കേ​ന്ദ്ര​സ​ര്‍​ക്കാ​രി​ന്‍റെ അ​നു​മ​തി ല​ഭി​ച്ചി​രു​ന്നു.
ഇ​തു​വ​രെ കാ​സ​ര്‍​ഗോ​ഡ് നി​ന്നു​ള്ള സാ​മ്പി​ളു​ക​ള്‍ ആ​ല​പ്പു​ഴ​യി​ലെ നാ​ഷ​ണ​ല്‍ വൈ​റോ​ള​ജി ലാ​ബി​ലും കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ല്‍ കോ​ള​ജി​ലു​മാ​ണ് പ​രി​ശോ​ധ​ന​യ്ക്കാ​യി അ​യ​ച്ചി​രു​ന്ന​ത്. ഒ​രു സാ​മ്പി​ള്‍ അ​യ​ച്ചാ​ല്‍ അ​തി​ന്‍റെ ഫ​ലം ല​ഭി​ക്കാ​ന്‍ ഏ​റ്റ​വും ചു​രു​ങ്ങി​യ​ത് മൂ​ന്നു ദി​വ​സ​മെ​ങ്കി​ലും എ​ടു​ക്കു​ന്നു​ണ്ട്. കോ​ഴി​ക്കോ​ട് പ​രി​ശോ​ധ​ന​യ്ക്കാ​യി കാ​ത്തി​രി​ക്കു​ന്ന സാ​മ്പി​ളു​ക​ളു​ടെ എ​ണ്ണം ലാ​ബി​ന്‍റെ ശേ​ഷി​യു​മാ​യി ത​ട്ടി​ച്ചു​നോ​ക്കു​മ്പോ​ള്‍ വ​ള​രെ കൂ​ടു​ത​ലാ​യ സാ​ഹ​ച​ര്യ​ത്തി​ല്‍ ക​ഴി​ഞ്ഞ ഏ​താ​നും ദി​വ​സ​മാ​യി ആ​ല​പ്പു​ഴ​യി​ലേ​ക്കു മാ​ത്ര​മാ​ണ് കാ​സ​ര്‍​ഗോ​ഡ് നി​ന്ന് സാ​മ്പി​ളു​ക​ള്‍ അ​യ​ക്കു​ന്ന​ത്. അ​വി​ടെ സം​സ്ഥാ​ന​ത്തി​ന്‍റെ എ​ല്ലാ ഭാ​ഗ​ങ്ങ​ളി​ല്‍ നി​ന്നുമെ​ത്തു​ന്ന സാ​മ്പി​ളു​ക​ളു​ടെ തി​ര​ക്കി​നി​ട​യി​ല്‍ ഇ​വി​ടെനി​ന്ന് സാ​മ്പി​ളു​ക​ളെ​ത്തി​ക്കാ​നും ഫ​ലം ല​ഭി​ക്കാ​നും കൂ​ടു​ത​ല്‍ ദി​വ​സ​മെ​ടു​ക്കു​ന്ന സ്ഥി​തി​യാ​ണ്.
ഈ ​സാ​ഹ​ച​ര്യ​ത്തി​ല്‍ ഏ​റ്റ​വു​മ​ധി​കം സം​ശ​യ​മു​ള്ള ആ​ളു​ക​ളു​ടെ സാ​മ്പി​ളു​ക​ള്‍ മാ​ത്ര​മാ​ണ് ശേ​ഖ​രി​ച്ച് അ​യ​ക്കു​ന്ന​ത്. കൂ​ടു​ത​ല്‍ പേ​രോ​ടും നി​രീ​ക്ഷ​ണ​ത്തി​ല്‍ മാ​ത്രം ക​ഴി​യാ​ന്‍ ആ​വ​ശ്യ​പ്പെ​ടു​ക​യാ​ണ് ചെ​യ്യു​ന്ന​ത്. ക​ഴി​ഞ്ഞദി​വ​സം കാ​ഞ്ഞ​ങ്ങാ​ട് പ​ത്താം ക്ലാ​സ് വി​ദ്യാ​ര്‍​ഥി​നി​ക്ക് കോ​വി​ഡ് ബാ​ധ​യു​ണ്ടാ​യ സം​ഭ​വ​ത്തി​ലും ഇ​താ​ണ് സം​ഭ​വി​ച്ച​ത്. പു​റ​മെ രോ​ഗ​ല​ക്ഷ​ണ​ങ്ങ​ളൊ​ന്നും ഇ​ല്ലാ​തി​രു​ന്ന പെ​ണ്‍​കു​ട്ടി​യു​ടെ പി​താ​വി​ല്‍ നി​ന്ന് സാ​മ്പി​ള്‍ ശേ​ഖ​രി​ക്കാ​തെ വീ​ട്ടി​ല്‍ ത​ന്നെ സ്വ​യം​നി​രീ​ക്ഷ​ണ​ത്തി​ല്‍ ക​ഴി​യാ​ന്‍ ആ​വ​ശ്യ​പ്പെ​ടു​ക​യാ​യി​രു​ന്നു. ഒ​ടു​വി​ല്‍ ഇ​ദ്ദേ​ഹ​ത്തി​ന്‍റെ സാ​മ്പി​ള്‍ ശേ​ഖ​രി​ച്ച് മൂ​ന്നുദി​വ​സ​ത്തി​നു ശേ​ഷ​മാ​ണ് രോ​ഗം സ്ഥി​രീ​ക​രി​ച്ച് ഐ​സൊ​ലേ​ഷ​ന്‍ വാ​ര്‍​ഡി​ലേ​ക്ക് മാ​റ്റി​യ​ത്. ഇ​തി​ന​കം രോ​ഗം കു​ടും​ബാം​ഗ​ങ്ങ​ളി​ലേ​ക്ക് പ​ക​രു​ന്ന സാ​ഹ​ച​ര്യ​മാ​ണ് ഉ​ണ്ടാ​യ​ത്.
ഇ​തേ​രീ​തി​യി​ല്‍ രോ​ഗ​ബാ​ധ സം​ശ​യി​ച്ചി​ട്ടും സ്വ​യം നി​രീ​ക്ഷ​ണ​ത്തി​ല്‍ വീ​ട്ടി​ല്‍ത്ത​ന്നെ ക​ഴി​യു​ന്ന അ​വ​സ്ഥ​യി​ല്‍ നി​ര​വ​ധി പേ​രാ​ണ് ഇ​പ്പോ​ഴും ജി​ല്ല​യി​ലു​ള്ള​ത്. ഒ​ടു​വി​ല്‍ ഇ​വ​രു​ടെ സാ​മ്പി​ളു​ക​ള്‍ ശേ​ഖ​രി​ച്ചു രോ​ഗം സ്ഥി​രീ​ക​രി​ക്കു​മ്പോ​ഴേ​ക്കും ഇ​വ​രി​ല്‍ നി​ന്ന് കൂ​ടു​ത​ല്‍​പേ​ര്‍ രോ​ഗ​ബാ​ധി​ത​രാ​യി​ത്തീ​രു​ന്ന അ​വ​സ്ഥ​യാ​ണ്. ഇ​പ്പോ​ള്‍ നി​രീ​ക്ഷ​ണ​ത്തി​ലു​ള്ള എ​ല്ലാ​വ​രു​ടെ​യും സാ​മ്പി​ളു​ക​ള്‍ ദ്രു​ത​പ​രി​ശോ​ധ​ന ന​ട​ത്താ​നു​ള്ള അ​ടി​യ​ന്ത​ര​സം​വി​ധാ​നം ഏ​ര്‍​പ്പെ​ടു​ത്തി​യി​ല്ലെ​ങ്കി​ല്‍ 21 ദി​വ​സ​ത്തെ ലോ​ക്ക്ഡൗ​ണ്‍ കാ​ലം ക​ഴി​ഞ്ഞാ​ലും ജി​ല്ല​യി​ല്‍ നി​യ​ന്ത്ര​ണ​ങ്ങ​ള്‍ തു​ട​രേ​ണ്ടി​വ​രു​ന്ന അ​വ​സ്ഥ​യാ​കും ഉ​ണ്ടാ​വു​ക. അ​ല്ലാ​ത്ത​പ​ക്ഷം പി​ന്നീ​ടും ഏ​തുസ​മ​യ​ത്തും സം​ഭ​വി​ക്കാ​വു​ന്ന ഒ​രു സ​മൂ​ഹ​വ്യാ​പ​ന​ത്തെ ഭ​യ​ന്നു ക​ഴി​ച്ചു​കൂ​ട്ടേ​ണ്ടി​വ​രും.