കു​പ്പി​വെ​ള്ള​ത്തി​ന് അ​മി​ത വി​ല; ബേ​ക്ക​റി​ക്കെ​തി​രേ കേ​സ്
Wednesday, April 1, 2020 12:36 AM IST
ഇ​രി​ട്ടി: കു​പ്പി​വെ​ള്ള​ത്തി​ന് അ​മി​ത​വി​ല ഇ​ടാ​ക്കി​യ ബേ​ക്ക​റി​ക്കെ​തി​രേ കേ​സ്. വ​ള്ളി​ത്തോ​ട്ടി​ലെ ആ​പ്പി​ള്‍ കൂ​ള്‍ ബേ​ക്ക​റി​ക്കെ​തി​രേ​യാ​ണ് താ​ലൂ​ക്ക് സ​പ്ലൈ ഓ​ഫീ​സ​ര്‍ ജോ​സ​ഫ് ജോ​ര്‍​ജി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള വി​ല​നി​യ​ന്ത്ര​ണ സ്‌​ക്വാ​ഡ് കേ​സെ​ടു​ത്ത​ത്. ഇ​ന്ന​ലെ വ​ള്ളി​ത്തോ​ട്, ക​രി​ക്കോ​ട്ട​ക്ക​രി എ​ന്നി​വി​ട​ങ്ങ​ളി​ലെ 15 ക​ട​ക​ളി​ല്‍ പ​രി​ശോ​ധ​ന ന​ട​ത്തി. വി​ല​വി​വ​ര​പ്പ​ട്ടി​ക പ്ര​ദ​ര്‍​ശി​പ്പി​ക്കാ​ത്ത എ​ട്ടു ക​ട​ക​ള്‍​ക്കെ​തി​രേ ന​ട​പ​ടി സ്വീ​ക​രി​ച്ചു.