സൗ​ജ​ന്യ റേ​ഷ​ൻ വീ​ടു​ക​ളി​ലെ​ത്തി​ക്കും
Wednesday, April 1, 2020 12:36 AM IST
പ​യ്യാ​വൂ​ർ: സ​ർ​ക്കാ​ർ പ്ര​ഖ്യാ​പി​ച്ച സൗ​ജ​ന്യ റേ​ഷ​ൻ നാ​ളെ​മു​ത​ൽ കു​ടും​ബ​ശ്രീ പ്ര​വ​ർ​ത്ത​ക​രു​ടെ​യും വോ​ള​ണ്ടി​യ​ർ​മാ​രു​ടെ​യും നേ​തൃ​ത്വ​ത്തി​ൽ വീ​ടു​ക​ളി​ൽ എ​ത്തി​ക്കും. ആ​ദ്യ​ദി​വ​സ​ങ്ങ​ളി​ൽ ഗോ​ത്ര​മേ​ഖ​ല​യി​ൽ ഉ​ള്ള​വ​ർ​ക്കും പി​ന്നീ​ടു​ള്ള ദി​വ​സ​ങ്ങ​ളി​ൽ നി​ശ്ച​യി​ച്ച കു​ടും​ബ​ശ്രീ യൂ​ണി​റ്റു​ക​ളു​ടെ പ്ര​ദേ​ശ​ത്തു​ള്ള​വ​ർ​ക്കു​മാ​ണു ന​ൽ​കു​ക. റേ​ഷ​ൻ വി​ത​ര​ണ​ത്തി​നു​വേ​ണ്ടി എ​ല്ലാ വാ​ർ​ഡു​ക​ളി​ലും ക​മ്മി​റ്റി രൂ​പീ​ക​രി​ക്കും. സൗ​ജ​ന്യ റേ​ഷ​ൻ വാ​ങ്ങു​വാ​ൻ ആ​രും സ്വ​യം റേ​ഷ​ൻ​ക​ട​യി​ൽ പോ​കാ​ൻ പാ​ടി​ല്ല. പ്ര​ദേ​ശ​ത്തെ കു​ടും​ബ​ശ്രീ ഭാ​ര​വാ​ഹി​ക​ളെ ബ​ന്ധ​പ്പെ​ട്ടാ​ൽ അ​വ​ർ ആ ​പ്ര​ദേ​ശ​ത്തു വി​ത​ര​ണം ചെ​യ്യു​ന്ന തീ​യ​തി അ​റി​യി​ക്കും അ​ന്നേ​ദി​വ​സം റേ​ഷ​ൻ കാ​ർ​ഡും അ​രി വാ​ങ്ങു​ന്ന​തി​നു​ള്ള സ​ഞ്ചി​യും അ​വ​രെ ഏ​ൽ​പ്പി​ച്ചാ​ൽ അ​വ​ർ റേ​ഷ​ൻ ക​ട​യി​ൽ​നി​ന്നു വാ​ങ്ങി എ​ത്തി​ച്ചു​ന​ൽ​കു​ന്ന ത​ര​ത്തി​ലാ​ണു ക്ര​മീ​ക​രി​ച്ചി​രി​ക്കു​ന്ന​തെ​ന്നും മു​ഴു​വ​ൻ ആ​ളു​ക​ളും ഇ​തി​നോ​ട് സ​ഹ​ക​രി​ക്ക​ണ​മെ​ന്നും പ​യ്യാ​വൂ​ർ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ഡെ​യ്സി ചി​റ്റൂപ​റ​മ്പി​ൽ അ​റി​യി​ച്ചു.