കാസർഗോട്ട് മു​ന്‍​ക​രു​ത​ലു​ക​ള്‍ ശ​ക്ത​മാ​ക്കുന്നു
Wednesday, April 1, 2020 12:36 AM IST
കാ​സ​ർ​ഗോ​ഡ്: ജി​ല്ല​യി​ല്‍ ഏ​റ്റ​വും കൂ​ടു​ത​ല്‍ കോ​വി​ഡ് പോ​സി​റ്റീ​വ് കേ​സു​ക​ള്‍ റി​പ്പോ​ര്‍​ട്ട് ചെ​യ്ത ആ​റ് പ്ര​ദേ​ശ​ങ്ങ​ള്‍ വ​രുംദി​വ​സ​ങ്ങ​ളി​ല്‍ പൂ​ര്‍​ണ​മാ​യും പോ​ലീ​സ് നി​യ​ന്ത്ര​ണ​ത്തി​ലാ​ക്കു​മെ​ന്ന് സ്‌​പെ​ഷ​ല്‍ ഓ​ഫീ​സ​ർ അ​ല്‍​കേ​ഷ് കു​മാ​ര്‍ ശ​ര്‍​മ പ​റ​ഞ്ഞു. ഇ​വി​ട​ങ്ങ​ളി​ല്‍ ജ​ന​ങ്ങ​ള്‍​ക്ക് പു​റ​ത്തി​റ​ങ്ങാ​ന്‍ അ​നു​മ​തി ന​ല്‍​കി​ല്ല. അ​വ​ശ്യ​സാ​ധ​ന​ങ്ങ​ള്‍ എ​ത്തി​ക്കാ​ന്‍ ഹോം ​ഡെ​ലി​വ​റി സം​വി​ധാ​നം തു​ട​ങ്ങാ​നും ചി​ന്തി​ക്കു​ന്നു​ണ്ട്. നി​രീ​ക്ഷ​ണ​ത്തി​ലു​ള്ള കു​ടും​ബ​ങ്ങ​ള്‍​ക്കും ഭ​ക്ഷ​ണ​ത്തി​ന് ബു​ദ്ധി​മു​ട്ട​നു​ഭ​വി​ക്കു​ന്ന കു​ടും​ബ​ങ്ങ​ള്‍​ക്കും ക​മ്യൂ​ണി​റ്റി കി​ച്ച​ണു​ക​ള്‍ വ​ഴി ഭ​ക്ഷ​ണം എ​ത്തി​ച്ചു​ന​ല്‍​കും. ഭ​ക്ഷ്യ​ക്ഷാ​മം നേ​രി​ടു​ന്ന പ​ട്ടി​ക​ജാ​തി-​പ​ട്ടി​ക​വ​ര്‍​ഗ കു​ടും​ബ​ങ്ങ​ള്‍​ക്ക് ഭ​ക്ഷ്യ​കി​റ്റ് എ​ത്തി​ച്ചു ന​ല്‍​കും.
അ​വ​ശ്യ​സാ​ധ​ന​ങ്ങ​ള്‍ ല​ഭ്യ​മാ​ക്കു​ന്ന ക​ട​ക​ള്‍ ദി​വ​സ​വും ക​ട​യ​ട​ച്ച​തി​നു ശേ​ഷം അ​ണു​നാ​ശി​നി ഉ​പ​യോ​ഗി​ച്ച് അ​ണു​വി​മു​ക്ത​മാ​ക്ക​ണം. ക​ട​യി​ല്‍ കൈ ​ശു​ചീ​ക​രി​ക്കു​ന്ന​തി​ന് സാ​നി​റ്റൈ​സ​ര്‍ ഉ​ണ്ടാ​യി​രി​ക്ക​ണം. ഇ​ത് ഒ​രു​ക്കാ​ത്ത​വ​ര്‍​ക്കെ​തി​രേ ന​ട​പ​ടി സ്വീ​ക​രി​ക്കും. ക​ട​ക​ളി​ല്‍ സാ​ധ​നം വാ​ങ്ങാ​നെ​ത്തു​ന്ന​വ​ര്‍ നി​ശ്ചി​ത അ​ക​ലംപാ​ലി​ച്ചേ നി​ല്‍​ക്കാ​വൂ.
നി​ല​വി​ലു​ള്ള അ​തി​ഥി തൊ​ഴി​ലാ​ളി​ക​ള്‍ ജി​ല്ല​യ്ക്ക് പു​റ​ത്തു​പോ​കാ​ന്‍ അ​നു​വ​ദി​ക്കി​ല്ല. അ​വ​രെ​വി​ടെ​യാ​ണോ താ​മ​സി​ക്കു​ന്ന​ത് അ​വി​ടെ അ​വ​ര്‍​ക്കാ​വ​ശ്യ​മാ​യ ഭ​ക്ഷ​ണ​മ​ട​ക്ക​മു​ള്ള സേ​വ​ന​ങ്ങ​ള്‍ എ​ത്തി​ച്ചു ന​ല്‍​കാ​നു​ള്ള ന​ട​പ​ടി എ​ടു​ക്കാ​ന്‍ ബ​ന്ധ​പ്പെ​ട്ട ഉ​ദ്യോ​ഗ​സ്ഥ​രോ​ട് പ​റ​ഞ്ഞി​ട്ടു​ണ്ട്. ഇ​വ​ര്‍​ക്കാ​യി സ്‌​പെ​ഷ​ല്‍ പ്ലാ​ന്‍ ത​യാ​റാ​ക്കി​യി​ട്ടു​ണ്ട്. അ​തി​ഥി തൊ​ഴി​ലാ​ളി​ക​ള്‍​ക്ക് അ​വ​രു​ടെ രീ​തി​യി​ലു​ള്ള ഭ​ക്ഷ​ണം ല​ഭ്യ​മാ​ക്കാ​ന്‍ ഭ​ക്ഷ്യ​കി​റ്റ് സ​പ്ലൈ ഓ​ഫീ​സ് വ​ഴി ന​ല്‍​കും. ഒ​രു കാ​ര​ണ​വ​ശാ​ലും അ​വ​ര്‍ കൂ​ട്ടം കൂ​ടാ​ന്‍ പാ​ടി​ല്ല.
അ​വ​രും സാ​മൂ​ഹ്യഅ​ക​ലം പാ​ലി​ക്കാ​ന്‍ ശ്ര​ദ്ധി​ക്ക​ണം. സി​ഐ​ഐ​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ 12 യൂ​ണി​റ്റ് ഡ​യാ​ലി​സി​സ് സം​വി​ധാ​നം ജി​ല്ല​യി​ല്‍ ഒ​രു​ക്കു​മെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.