കാസർഗോട്ട് എട്ട് പേർ സ്ത്രീകൾ; വ്യാപന ആശങ്ക
Thursday, April 2, 2020 12:16 AM IST
ക​ണ്ണൂ​ര്‍/കാസർഗോഡ്: ക​ണ്ണൂ​ർ ജി​ല്ല​യി​ല്‍ ര​ണ്ടു പേ​ര്‍​ക്കു കൂ​ടി കോ​വി​ഡ് -19 വൈ​റ​സ് ബാ​ധ സ്ഥി​രീ​ക​രി​ച്ചു. എ​ട​യ​ന്നൂ​ര്‍ സ്വ​ദേ​ശി​യാ​യ 50കാ​ര​നും എ​രി​പു​രം സ്വ​ദേ​ശി​യാ​യ 36കാ​ര​നു​മാ​ണ് പു​തു​താ​യി കോ​വി​ഡ്-19 സ്ഥി​രീ​ക​രി​ച്ച​ത്. ഇ​രു​വ​രും മാ​ര്‍​ച്ച് 21ന് ​ദു​ബാ​യി​യി​ല്‍ നി​ന്നും എ​ത്തി​യ​വ​രാ​ണെ​ന്ന് ജി​ല്ലാ ക​ള​ക്ട​ര്‍ ടി.​വി. സു​ഭാ​ഷ് അ​റി​യി​ച്ചു. എ​ട​യ​ന്നൂ​ര്‍ സ്വ​ദേ​ശി ബം​ഗ​ളൂ​രു വ​ഴി​യും എ​രി​പു​രം സ്വ​ദേ​ശി കൊ​ച്ചി വ​ഴി​യു​മാ​ണ് എ​ത്തി​യ​ത്. ഇ​രു​വ​രും ആ​ശു​പ​ത്രി​ക​ളി​ല്‍ നി​രീ​ക്ഷ​ണ​ത്തി​ലാ​യി​രു​ന്നു.
ഇ​തോ​ടെ ജി​ല്ല​യി​ല്‍ കോ​വി​ഡ് -19 ബാ​ധി​ത​രു​ടെ എ​ണ്ണം 49 ആ​യി. ഇ​വ​രി​ല്‍ മൂ​ന്നു പേ​ര്‍ തു​ട​ര്‍ പ​രി​ശോ​ധ​ന​ക​ളി​ല്‍ നെ​ഗ​റ്റീ​വാ​യ​തി​നെ തു​ട​ര്‍​ന്ന് ആ​ശു​പ​ത്രി വി​ട്ടു. ജി​ല്ല​യി​ല്‍ ആ​കെ 10,880 പേ​രാ​ണ് കോ​വി​ഡ് ബാ​ധ സം​ശ​യി​ച്ച് നി​രീ​ക്ഷ​ണ​ത്തി​ല്‍ ക​ഴി​യു​ന്ന​ത്. ഇ​വ​രി​ല്‍ 42 പേ​ര്‍ ക​ണ്ണൂ​ര്‍ ഗ​വ. മെ​ഡി​ക്ക​ല്‍ കോ​ള​ജി​ലും 14 പേ​ര്‍ ക​ണ്ണൂ​ര്‍ ജി​ല്ലാ ആ​ശു​പ​ത്രി​യി​ലും 23 പേ​ര്‍ ത​ല​ശേ​രി ജ​ന​റ​ല്‍ ആ​ശു​പ​ത്രി​യി​ലും 19 പേ​ര്‍ അ​ഞ്ച​ര​ക്ക​ണ്ടി കോ​വി​ഡ് ചി​കി​ത്സാ കേ​ന്ദ്ര​ത്തി​ലും 10,782 പേ​ര്‍ വീ​ടു​ക​ളി​ലു​മാ​ണ് നി​രീ​ക്ഷ​ണ​ത്തി​ലു​ള്ള​ത്.
കാ​സ​ർ​ഗോ​ഡ് ജി​ല്ല​യി​ല്‍ 12 പേ​ര്‍​ക്ക് കൂ​ടി കോ​വി​ഡ്-19 രോ​ഗം സ്ഥി​രീ​ക​രി​ച്ചു. ഇ​തി​ൽ പ​ത്തു​പേ​ർ​ക്കും രോ​ഗം ബാ​ധി​ച്ച​ത് സ​മ്പ​ർ​ക്ക​ത്തി​ലൂ​ടെ​യാ​ണ്. ​ഇ​തി​ൽ എ​ട്ടു​പേ​രും സ്ത്രീ​ക​ളാ​ണ്.​ഇ​തോ​ടെ ജി​ല്ല​യി​ലെ പോ​സി​റ്റീ​വ് കേ​സു​ക​ളു​ടെ എ​ണ്ണം 120 ആ​യി.​അ​ഞ്ചു ദി​വ​സം മു​മ്പ് 6511 പേ​രാ​ണ് നി​രീ​ക്ഷ​ണ​ത്തി​ലു​ണ്ടാ​യി​രു​ന്ന​തെ​ങ്കി​ൽ ഇ​ന്ന​ലെ അ​ത് 8971 ആ​യി വ​ർ​ധി​ച്ചു. ഇ​ന്ന​ലെ 17 പേ​രെ അ​ഡ്മി​റ്റ് ചെ​യ്തു.​ ഇ​തോ​ടെ സ​മൂ​ഹ​വ്യാ​പ​ന സാ​ധ്യ​ത കൂ​ടി മു​ന്നി​ൽ ക​ണ്ടു​കൊ​ണ്ടു​ള്ള പ്ര​വ​ർ​ത്ത​ന​മാ​ണ് അ​ധി​കൃ​ത​രു​ടെ ഭാ​ഗ​ത്തു നി​ന്നു​ള്ള​ത്.
ചെ​മ്മ​നാ​ട് സ്വ​ദേ​ശി​ക​ളാ​യ 18, 52, 52, 72, 32 വ​യ​സു​ള്ള സ്ത്രീ​ക​ളും 11 വ​യ​സു​ള്ള ആ​ൺ​കു​ട്ടി​യും ബ​ദി​യ​ടു​ക്ക സ്വ​ദേ​ശി​ക​ളാ​യ 41 വ​യ​സു​ള്ള പു​രു​ഷ​നും 15 വ​യ​സു​ള്ള പെ​ൺ​കു​ട്ടി​യും കാ​സ​ർ​ഗോ​ഡ് ന​ഗ​ര​സ​ഭ പ​രി​ധി​യി​ൽ നി​ന്നും 20, 23 വ​യ​സുള്ള സ്ത്രീ​ക​ളും 51 വ​യ​സുള്ള പു​രു​ഷ​നും 52 വ​യ​സുള്ള പെ​രി​യ സ്വ​ദേ​ശി എന്നിവർക്കാ​ണ് ഇ​ന്ന​ലെ കോവിഡ് -19 സ്ഥി​രീ​ക​രി​ച്ചി​ട്ടു​ള്ള​ത്.​ ഇ​തി​ൽ ര​ണ്ടു​പേ​ർ ദു​ബാ​യി​ൽ നി​ന്നും വ​ന്ന​വ​രാ​ണ്. ബാ​ക്കി​യു​ള്ള​വ​ർ​ക്ക് രോ​ഗം ബാ​ധി​ച്ച​ത് ദു​ബാ​യി​ൽ നി​ന്നു​ള്ള​വ​രു​മാ​യി സ​മ്പ​ർ​ക്ക​ത്തി​ലേ​ർ​പ്പെ​ട്ട​തു കൊ​ണ്ടാ​ണ്.
ജി​ല്ല​യി​ൽ ആ​കെ സ​മ്പ​ർ​ക്കം മൂ​ലം രോ​ഗം ബാ​ധി​ച്ച 41 പേ​രും ദു​ബാ​യി​ൽ നി​ന്നും വ​ന്ന​വ​രു​മാ​യി സ​മ്പ​ർ​ക്കം പു​ല​ർ​ത്തി​യ​വരാണ്.​വി​ദേ​ശ​ത്തു നി​ന്നു വ​ന്ന 79രോ​ഗ​ബാ​ധി​ത​രി​ൽ 77 പേ​രും ദു​ബാ​യി​ൽ നി​ന്നു​ള്ള​വ​രാ​ണ്. ഒ​രാ​ൾ സൗ​ദി​യി​ൽ നി​ന്നും മ​റ്റൊ​രാ​ൾ യു​കെ​യി​ൽ നി​ന്നു​മാ​ണ്.