കോവിഡ് -19: കേ​ന്ദ്രസ​ര്‍​വ​ക​ലാ​ശാ​ല ലാ​ബി​ല്‍ പ​രി​ശോ​ധ​ന ആ​രം​ഭി​ച്ചു
Friday, April 3, 2020 11:43 PM IST
കാ​സ​ര്‍​ഗോ​ഡ്: പെ​രി​യ​യി​ലെ കേ​ര​ള കേ​ന്ദ്രസ​ര്‍​വ​ക​ലാ​ശാ​ല​യി​ല്‍ പു​തു​താ​യി സ​ജ്ജീ​ക​രി​ച്ച ലാ​ബി​ല്‍ കോ​വി​ഡ്-19 നി​ര്‍​ണ​യ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട സ്ര​വപ​രി​ശോ​ധ​ന (പി​സി​ആ​ര്‍ ടെ​സ്റ്റ്) ആ​രം​ഭി​ച്ചു. ആ​ദ്യ​ദി​ന​ത്തി​ല്‍ 10 പേ​രു​ടെ സാ​മ്പി​ളു​ക​ളാ​ണ് പ​രി​ശോ​ധി​ച്ച​ത്. വ​രുംദി​വ​സ​ങ്ങ​ളി​ല്‍ കൂ​ടു​ത​ല്‍ പേ​രു​ടെ സാ​മ്പി​ളു​ക​ള്‍ പ​രി​ശോ​ധി​ക്കാ​ന്‍ ക​ഴി​യു​മെ​ന്ന് ജില്ലാ ക​ള​ക്ട​ര്‍ ഡോ. ​ഡി. സ​ജി​ത്ബാ​ബു അ​റി​യി​ച്ചു. ലാ​ബ് പൂ​ര്‍​ണ​തോ​തി​ല്‍ പ്ര​വ​ര്‍​ത്ത​ന സ​ജ്ജ​മാ​ക്കു​ന്ന​തോ​ടെ ജി​ല്ല​യി​ല്‍ നി​രീ​ക്ഷ​ണ​ത്തി​ലു​ള്ള​വ​രു​ടെ പ​രി​ശോ​ധ​നാ​ഫ​ലം എ​ളു​പ്പ​ത്തി​ല്‍ ല​ഭ്യ​മാ​ക്കാ​നാ​കും.