കാ​ഞ്ഞ​ങ്ങാ​ട്ടെ വി​ദ്യാ​ര്‍​ഥി​നി​യു​ടെ മ​ര​ണം: എ​ന്‍​ഐ​എ അ​ന്വേ​ഷി​ക്ക​ണ​മെ​ന്ന് ബ​ന്ധു​ക്ക​ള്‍
Tuesday, May 19, 2020 12:33 AM IST
കാ​ഞ്ഞ​ങ്ങാ​ട്: കാ​ഞ്ഞ​ങ്ങാ​ട് സ്വ​ദേ​ശി​നി​യാ​യ വി​ദ്യാ​ര്‍​ഥി​നി ഗോ​വ​യി​ല്‍ ജീ​വ​നൊ​ടു​ക്കി​യ​തി​നു പി​ന്നി​ലും പ്ര​ണ​യ​ക്കെ​ണി​യെ​ന്ന് സം​ശ​യം. സം​ഭ​വ​ത്തി​ല്‍ യു​വ​തി​യു​ടെ ആ​ണ്‍​സു​ഹൃ​ത്തി​ന്‍റെ പ​ങ്ക് അ​ന്വേ​ഷി​ക്ക​ണ​മെ​ന്നും ദു​രൂ​ഹ​ത നീ​ക്കാ​ന്‍ എ​ന്‍​ഐ​എ അ​ന്വേ​ഷ​ണം ന​ട​ത്ത​ണ​മെ​ന്നും ആ​വ​ശ്യ​പ്പെ​ട്ട് വി​ദ്യാ​ര്‍​ഥി​നി​യു​ടെ കു​ടും​ബാം​ഗ​ങ്ങ​ള്‍ രം​ഗ​ത്തെ​ത്തി.
വി​ദ്യാ​ര്‍​ഥി​നി​യു​ടെ മ​ര​ണ​ത്തെ സ്വ​വ​ര്‍​ഗ​പ്ര​ണ​യ​വും ല​ഹ​രി ഉ​പ​യോ​ഗ​വു​മാ​യി ബ​ന്ധ​പ്പെ​ടു​ത്തി വ​ഴി​തെ​റ്റി​ക്കാ​ന്‍ ത​ത്പ​ര​ക​ക്ഷി​ക​ള്‍ ശ്ര​മി​ക്കു​ന്ന​താ​യും ബ​ന്ധു​ക്ക​ള്‍ ആ​രോ​പി​ക്കു​ന്നു. വി​ദ്യാ​ര്‍​ഥി​നി​യെ കു​ടും​ബാം​ഗ​ങ്ങ​ളി​ല്‍ നി​ന്ന​ക​റ്റി ത​ത്പ​ര​ക​ക്ഷി​ക​ളു​ടെ സ്വാ​ധീ​ന​ത്തി​ല്‍ നി​ല​നി​ര്‍​ത്തു​ക​യാ​യി​രു​ന്നു സു​ഹൃ​ത്തു​ക്ക​ളു​ടെ ല​ക്ഷ്യ​മെ​ന്നു സം​ശ​യി​ക്കു​ന്ന​താ​യും കു​ടും​ബാം​ഗ​ങ്ങ​ള്‍ പ​റ​യു​ന്നു.
മാ​ര്‍​ച്ച് 17 ന് ​വി​ദ്യാ​ര്‍​ഥി​നി മൂ​ന്ന് പെ​ണ്‍​സു​ഹൃ​ത്തു​ക്ക​ള്‍​ക്കൊ​പ്പം ഗോ​വ​യി​ലേ​ക്ക് പോ​യ​താ​യാ​ണ് പ​റ​യു​ന്ന​ത്. എ​ന്നാ​ല്‍ ആ​ണ്‍​സു​ഹൃ​ത്തും പി​ന്നീ​ട് മ​റ്റേ​തോ വ​ഴി​യി​ല്‍ ഇ​വ​ര്‍​ക്കൊ​പ്പം ചേ​ര്‍​ന്നി​രു​ന്ന​താ​യാ​ണ് സം​ശ​യ​മെ​ന്ന് കു​ടും​ബാം​ഗ​ങ്ങ​ള്‍ പ​റ​യു​ന്നു.
ഗോ​വ​യി​ലെ​ത്തി​യ ആ​ദ്യ​നാ​ളു​ക​ളി​ല്‍ വി​ദ്യാ​ര്‍​ഥി​നി വീ​ട്ടി​ലേ​ക്ക് വി​ളി​ച്ചി​രു​ന്ന​താ​യും കൂ​ട്ടു​കാ​ര്‍ ത​ന്നെ ച​തി​ച്ച​താ​യും ക​ഴി​വ​തും വേ​ഗ​ത്തി​ല്‍ നാ​ട്ടി​ലേ​ക്കു വ​ര​ണ​മെ​ന്നും പ​റ​ഞ്ഞ​താ​യും അ​വ​ര്‍ പ​റ​യു​ന്നു.