ഇ​ടി​മി​ന്ന​ലി​ല്‍ ബാ​ങ്കി​ലെ വൈ​ദ്യു​തി സം​വി​ധാ​നം ക​ത്തി​ന​ശി​ച്ചു
Tuesday, May 19, 2020 12:34 AM IST
തൃ​ക്ക​രി​പ്പൂ​ര്‍: ഞാ​യ​റാ​ഴ്ച രാ​ത്രി വേ​ന​ല്‍​മ​ഴ​യ്ക്കൊ​പ്പം എ​ത്തി​യ ഇ​ടി​മി​ന്ന​ലി​ലും കാ​റ്റി​ലും ന​ഗ​ര​ത്തി​ലും പ​രി​സ​ര​പ്ര​ദേ​ശ​ങ്ങ​ളി​ലും വൈ​ദ്യു​തി ലൈ​നു​ക​ള്‍ പൊ​ട്ടി​വീ​ണും വൈ​ദ്യു​തി സം​വി​ധാ​ന​ങ്ങ​ള്‍ ക​ത്തി​ന​ശി​ച്ചും വ്യാ​പ​ക നാ​ശ​ന​ഷ്ടം.
തൃ​ക്ക​രി​പ്പൂ​ര്‍ ഫാ​ര്‍​മേ​ഴ്‌​സ് ബാ​ങ്കി​ന്‍റെ മു​ഖ്യ​ശാ​ഖ​യി​ലെ വൈ​ദ്യു​തി മീ​റ്റ​റും മെ​യി​ന്‍ സ്വി​ച്ചും മി​ന്ന​ലി​ല്‍ ക​ത്തി​ന​ശി​ച്ചു. അ​പ​ക​ടം സം​ഭ​വി​ക്കു​മ്പോ​ള്‍ ബാ​ങ്കി​ലു​ണ്ടാ​യി​രു​ന്ന വാ​ച്ച്മാ​ന്‍ ത​ങ്ക​യ​ത്തെ പി.​പി. രാ​മ​ദാ​സ് ഭാ​ഗ്യം കൊ​ണ്ടാ​ണ് ര​ക്ഷ​പ്പെ​ട്ട​ത്. ഉ​ദി​നൂ​ര്‍ സെ​ന്‍​ട്ര​ല്‍, വ​ലി​യ​പ​റ​മ്പ് ക​ട​പ്പു​റം, ഉ​ടു​മ്പു​ന്ത​ല പു​ന​ത്തി​ല്‍, പൊ​റോ​പ്പാ​ട്, ക​ണ്ണം​കൈ തു​ട​ങ്ങി​യ പ്ര​ദേ​ശ​ങ്ങ​ളി​ലാ​ണ് വൈ​ദ്യു​ത ലൈ​നു​ക​ള്‍ പൊ​ട്ടി​വീ​ണ​ത്. ഇ​വി​ട​ങ്ങ​ളി​ല്‍ ഇ​ന്ന​ലെ രാ​വി​ലെ​യാ​ണ് വൈ​ദ്യു​തി വി​ത​ര​ണം പു​നഃ​സ്ഥാ​പി​ക്കാ​നാ​യ​ത്.