തൊ​ഴി​ലു​റ​പ്പ്: പ്രാ​യ​നി​യ​ന്ത്ര​ണം നീ​ക്ക​ണം-ഐ​എ​ന്‍​ടി​യു​സി
Wednesday, May 20, 2020 12:31 AM IST
വെ​ള്ള​രി​ക്കു​ണ്ട്: ലോ​ക്ക് ഡൗ​ണി​ല്‍ ഇ​ള​വു​ക​ള്‍ ന​ല്‍​കി​യ സാ​ഹ​ച​ര്യ​ത്തി​ല്‍ ജി​ല്ല​യി​ല്‍ തൊ​ഴി​ലു​റ​പ്പ് പ​ദ്ധ​തി​യി​ലെ പ്രാ​യ​നി​യ​ന്ത്ര​ണം ഒ​ഴി​വാ​ക്ക​ണ​മെ​ന്ന് ദേ​ശീ​യ തൊ​ഴി​ലു​റ​പ്പ് തൊ​ഴി​ലാ​ളി കോ​ണ്‍​ഗ്ര​സ് ബ​ളാ​ല്‍ മ​ണ്ഡ​ലം ക​മ്മി​റ്റി ആ​വ​ശ്യ​പ്പെ​ട്ടു.
നി​ല​വി​ല്‍ 60 വ​യ​സി​ന് മു​ക​ളി​ല്‍ പ്രാ​യ​മു​ള്ള തൊ​ഴി​ലു​റ​പ്പ് തൊ​ഴി​ലാ​ളി​ക​ള്‍​ക്ക് ജോ​ലി ചെ​യ്യാ​ന്‍ അ​നു​വാ​ദ​മി​ല്ലെ​ന്ന നി​ല​യാ​ണ്. പ​ല കു​ടും​ബ​ങ്ങ​ളു​ടെ​യും ഏ​ക ഉ​പ​ജീ​വ​ന​മാ​ര്‍​ഗ​മാ​ണ് ഇ​തോ​ടെ പ്ര​തി​സ​ന്ധി​യി​ലാ​യ​ത്. ഈ ​സാ​ഹ​ച​ര്യ​ത്തി​ല്‍ എ​ല്ലാ വി​ഭാ​ഗം തൊ​ഴി​ലു​റ​പ്പ് തൊ​ഴി​ലാ​ളി​ക​ള്‍​ക്കും ജോ​ലി എ​ടു​ക്കാ​ന്‍ അ​നു​മ​തി ന​ല്‍​ക​ണ​മെ​ന്നും അ​ല്ലാ​ത്ത പ​ക്ഷം പ്ര​ത്യ​ക്ഷ സ​മ​ര പ​രി​പാ​ടി​ക​ളു​മാ​യി മു​ന്നോ​ട്ടു പോ​കു​മെ​ന്നും സം​ഘ​ട​നാ നേ​താ​ക്ക​ള്‍ പ​റ​ഞ്ഞു. യോ​ഗം ഐ​എ​ന്‍​ടി​യു​സി ജി​ല്ലാ പ്ര​സി​ഡ​ന്‍റ് പി.​ജി.​ദേ​വ് ഉ​ദ്ഘാ​ട​നം ചെ​യ്തു. ബ​ളാ​ല്‍ മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് സി​ബി​ച്ച​ന്‍ പു​ളി​ങ്കാ​ലാ​യി​ല്‍ അ​ധ്യ​ക്ഷ​നാ​യി. ജോ​ളി ബേ​ബി, ഷൈ​നി സി​ബി, സ​ല​ജ ഷാ​ജി എ​ന്നി​വ​ര്‍ പ​ങ്കെ​ടു​ത്തു.