കെ​പി​എ​സ്ടി​എ 10 ല​ക്ഷം രൂ​പ​യു​ടെ പ​ഠ​നോ​പ​ക​ര​ണ​ങ്ങ​ള്‍ ന​ൽകും
Friday, May 22, 2020 1:26 AM IST
കാ​സ​ര്‍​ഗോ​ഡ്: അ​ധ്യാ​പ​ക സം​ഘ​ട​ന​യാ​യ കെ​പി​എ​സ്ടി​എ സം​സ്ഥാ​ന​വ്യാ​പ​ക​മാ​യി ന​ട​പ്പാ​ക്കു​ന്ന ഗു​രു​സ്പ​ര്‍​ശം പ​രി​പാ​ടി​യു​ടെ ഭാ​ഗ​മാ​യി ജി​ല്ല​യി​ല്‍ പ​ത്ത് ല​ക്ഷം രൂ​പ​യു​ടെ പ​ഠ​നോ​പ​ക​ര​ണ​ങ്ങ​ള്‍ വി​ത​ര​ണം​ചെ​യ്യാ​ന്‍ ജി​ല്ലാ ക​മ്മി​റ്റി യോ​ഗം തീ​രു​മാ​നി​ച്ചു. കെ​പി​എ​സ്ടി​എ അം​ഗ​ങ്ങ​ളാ​യ അ​ധ്യാ​പ​ക​രി​ല്‍ നി​ന്നാ​ണ് ഗു​രു സ്പ​ര്‍​ശ​ത്തി​നാ​വ​ശ്യ​മാ​യ തു​ക സ​മാ​ഹ​രി​ക്കു​ന്ന​ത്.

അ​ട​ച്ചി​ട​ല്‍ മൂ​ലം തൊ​ഴി​ല്‍ ചെ​യ്യാ​ന്‍ ക​ഴി​യാ​തെ വി​ഷ​മി​ക്കു​ന്ന ര​ക്ഷി​താ​ക്ക​ളു​ടെ കു​ട്ടി​ക​ള്‍​ക്കാ​യാ​ണ് സാ​ന്ത്വ​ന​സ​ഹാ​യ പ​ദ്ധ​തി ന​ട​പ്പി​ലാ​ക്കു​ന്ന​ത്. സം​സ്ഥാ​ന​വ്യാ​പ​ക​മാ​യി ര​ണ്ടു​കോ​ടി രൂ​പ​യാ​ണ് പ​ദ്ധ​തി​ക്കാ​യി വി​നി​യോ​ഗി​ക്കു​ക. എ​സ്എ​സ്എ​ല്‍​സി പ​രീ​ക്ഷ 26 മു​ത​ല്‍ ന​ട​ത്തു​ന്ന​ത് കാ​സ​ര്‍​ഗോ​ഡ് ജി​ല്ല​യി​ല്‍ ക​ര്‍​ണാ​ട​ക അ​തി​ര്‍​ത്തി​യി​ലെ കു​ട്ടി​ക​ള്‍​ക്ക് ബു​ദ്ധി​മു​ട്ടു​ണ്ടാ​ക്കു​മെ​ന്ന് യോ​ഗം ചൂ​ണ്ടി​ക്കാ​ട്ടി. ജൂ​ലൈ​യി​ല്‍ ന​ട​ക്കു​ന്ന സി​ബി​എ​സ്ഇ പ​രീ​ക്ഷ​യു​ടെ ഫ​ല​പ്ര​ഖ്യാ​പ​ന​ത്തി​നു ശേ​ഷം മാ​ത്ര​മേ കേ​ര​ള​ത്തി​ല്‍ ഹ​യ​ര്‍ സെ​ക്ക​ന്‍​ഡ​റി പ്ര​വേ​ശ​നം ന​ട​ക്കാ​റു​ള്ളൂ​വെ​ന്ന​തി​നാ​ല്‍ പൊ​തു​ഗ​താ​ഗ​തം പൂ​ര്‍​ണ​മാ​യി പു​നഃ​സ്ഥാ​പി​ച്ച​തി​നു ശേ​ഷം മാ​ത്രം എ​സ്എ​സ്എ​ല്‍​സി, പ്ല​സ് ടു ​പ​രീ​ക്ഷ​ക​ള്‍ ന​ട​ത്തി​യാ​ല്‍ മ​തി​യെ​ന്നു യോ​ഗം ആ​വ​ശ്യ​പ്പെ​ട്ടു.

ജി​ല്ലാ പ്ര​സി​ഡ​ന്‍റ് കെ.​വി. വി​ജ​യ​ന്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സം​സ്ഥാ​ന സെ​ക്ര​ട്ട​റി​മാ​രാ​യ കെ. ​ര​മേ​ശ​ന്‍, കു​ഞ്ഞി​ക്ക​ണ്ണ​ന്‍ ക​രി​ച്ചേ​രി, ജി​ല്ലാ സെ​ക്ര​ട്ട​റി ജി.​കെ. ഗി​രീ​ഷ്, സം​സ്ഥാ​ന നി​ര്‍​വാ​ഹ​ക​സ​മി​തി അം​ഗ​ങ്ങ​ളാ​യ പി. ​ശ​ശി​ധ​ര​ന്‍, ജി.​കെ. ഗി​രി​ജ, എ.​വി. ഗി​രീ​ശ​ന്‍, ജി​ല്ലാ ട്ര​ഷ​റ​ര്‍ പി.​ജെ. ജോ​സ​ഫ്, കെ.​ഒ. രാ​ജീ​വ​ന്‍, അ​ലോ​ഷ്യ​സ് ജോ​ര്‍​ജ്, സ്വ​പ്ന ജോ​ര്‍​ജ്, പ്ര​ശാ​ന്ത് കാ​ന​ത്തൂ​ര്‍, കെ. ​അ​നി​ല്‍​കു​മാ​ര്‍, കെ.​സി.​സെ​ബാ​സ്റ്റ്യ​ന്‍, കെ.​എ​ച്ച്. ശ്രീ​നി​വാ​സ​ന്‍ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.