രോ​ഗ​ഭീ​തി​യു​ടെ നാ​ളു​ക​ള്‍​ക്കി​ട​യി​ല്‍ കാ​സ​ര്‍​ഗോ​ഡി​ന് ഇ​ന്ന് പി​റ​ന്നാ​ള്‍​ദി​നം
Sunday, May 24, 2020 2:10 AM IST
കാ​സ​ര്‍​ഗോ​ഡ്: രോ​ഗ​ഭീ​തി​യു​ടെ നാ​ളു​ക​ള്‍​ക്കി​ട​യി​ല്‍ ലോ​കം ചെ​റി​യ പെ​രു​ന്നാ​ള്‍ ആ​ഘോ​ഷി​ക്കു​മ്പോ​ള്‍ കാ​സ​ര്‍​ഗോ​ഡി​ന് ഇ​ത് പി​റ​ന്നാ​ള്‍​ദി​നം കൂ​ടി​യാ​ണ്. 36 വ​ര്‍​ഷം മു​മ്പൊ​രു മേ​യ് 24 നാ​ണ് കേ​ര​ള​ത്തി​ലെ പ​തി​നാ​ലാ​മ​ത്തെ ജി​ല്ല​യാ​യി കാ​സ​ര്‍​ഗോ​ഡ് രൂ​പീ​കൃ​ത​മാ​യ​ത്.36 വ​ര്‍​ഷം അ​ങ്ങ​നെ​യ​ങ്ങു ക​ട​ന്നു​പോ​കു​മ്പോ​ള്‍ വെ​റു​തേ ഒ​രു ജി​ല്ല മാ​ത്ര​മാ​യി​ത്തീ​രു​ക​യാ​ണോ ഉ​ണ്ടാ​യ​തെ​ന്ന സം​ശ​യ​വും ചി​ല മേ​ഖ​ല​ക​ളി​ലെ​ങ്കി​ലും ത​ന​താ​യ മു​ന്നേ​റ്റ​ങ്ങ​ള്‍ കൃ​ത്യ​മാ​യി രേ​ഖ​പ്പെ​ടു​ത്താ​നാ​യ​തി​ന്‍റെ തി​ള​ക്ക​വും ഒ​രു​പോ​ലെ​യു​ണ്ട്.

ഈ ​വ​ര്‍​ഷ​ത്തെ പ്ര​ത്യേ​ക സാ​ഹ​ച​ര്യ​ത്തി​ല്‍ ആ​ദ്യം എ​ടു​ത്തു​പ​റ​യേ​ണ്ട​ത് ആ​രോ​ഗ്യ​രം​ഗ​മാ​ണ്. ആ​രോ​ഗ്യ​വി​ഷ​യ​ത്തി​ല്‍ ഇ​ത്ര​യും കാ​ലം മം​ഗ​ളൂ​രു ന​ഗ​ര​ത്തി​ന്‍റെ ഉ​പ​ഗ്ര​ഹ​മാ​യി ഒ​തു​ങ്ങി​പ്പോ​യ​തി​ന്‍റെ വി​ല​യെ​ന്താ​ണെ​ന്നു കാ​സ​ര്‍​ഗോ​ട്ടു​കാ​ര്‍ തി​രി​ച്ച​റി​ഞ്ഞ​ത് ഈ ​വ​ര്‍​ഷ​മാ​ണ്. ആ ​തി​രി​ച്ച​റി​വി​ന്‍റെ ഫ​ല​മാ​യി കാ​ല​ങ്ങ​ളാ​യി കാ​ത്തി​രു​ന്ന സ്വ​ന്ത​മാ​യൊ​രു മെ​ഡി​ക്ക​ല്‍ കോ​ള​ജ് എ​ന്ന സ്വ​പ്‌​നം പാ​തി​യെ​ങ്കി​ലും സ​ഫ​ല​മാ​യി. ടാ​റ്റാ ഗ്രൂ​പ്പ് പ​ണി​യു​ന്ന പു​തി​യ ആ​ശു​പ​ത്രി​യും കേ​ന്ദ്ര സ​ര്‍​വ​ക​ലാ​ശാ​ല​യി​ല്‍ വീ​ണ്ടും മൊ​ട്ടി​ടു​ന്ന എ​യിം​സ് എ​ന്ന സ്വ​പ്‌​ന​വും പു​തി​യ പ്ര​തീ​ക്ഷ​ക​ളാ​കു​ന്നു.
അ​തി​നൊ​പ്പം ഒ​രു ജ​ന​റ​ല്‍ ആ​ശു​പ​ത്രി​യി​ലെ​യും ജി​ല്ലാ ആ​ശു​പ​ത്രി​യി​ലെ​യും തി​ക​ച്ചും സാ​ധാ​ര​ണ ആ​രോ​ഗ്യ​സം​വി​ധാ​ന​ങ്ങ​ള്‍ മാ​ത്രം കൊ​ണ്ടു കോ​വി​ഡ് എ​ന്ന മ​ഹാ​മാ​രി​യെ പി​ടി​ച്ചു​നി​ര്‍​ത്താ​നാ​യ​തി​ന്‍റെ അ​പൂ​ര്‍​വ​നേ​ട്ടം ചെ​റു​ത​ല്ലാ​ത്ത അ​ഭി​മാ​നം പ​ക​രു​ന്നു.

വ​ർ​ഷ​ങ്ങ​ൾ​ക്കു ശേ​ഷം കാ​ഞ്ഞ​ങ്ങാ​ടി​ന്‍റെ മ​ണ്ണി​ൽ ന​ട​ന്ന സം​സ്ഥാ​ന സ്കൂ​ൾ ക​ലോ​ത്‌​സ​വ​ത്തി​ന്‍റെ ഓ​ർ​മ​ക​ളും പോ​യ വ​ർ​ഷ​ത്തെ തി​ള​ക്ക​മു​ള്ള​താ​ക്കും.ദേ​ശീ​യ​നി​ല​വാ​ര​ത്തി​ലു​ള്ള ഒ​രു കേ​ന്ദ്ര സ​ര്‍​വ​ക​ലാ​ശാ​ല സ്വ​ന്ത​മാ​യി ല​ഭി​ച്ച​ത് വി​ദ്യാ​ഭ്യാ​സ​മേ​ഖ​ല​യ്ക്കും തി​ള​ക്ക​മേ​റ്റു​ന്നു.

ഇ​ത്ര​യും വ​ലി​യൊ​രു സ്ഥാ​പ​ന​ത്തി​ന്‍റെ സാ​ന്നി​ധ്യ​വും ഗു​ണ​ഫ​ല​ങ്ങ​ളും പൂ​ര്‍​ണ​മാ​യ അ​ര്‍​ത്ഥ​ത്തി​ല്‍ വി​ക​സി​ച്ചു​വ​രാ​ന്‍ ഇ​നി​യും വ​ര്‍​ഷ​ങ്ങ​ളെ​ടു​ത്തേ​ക്കാം. പെ​രി​യ ക​നിം​കു​ണ്ടി​ലെ നി​ര്‍​ദി​ഷ്ട എ​യ​ര്‍​സ്ട്രി​പ്പും വ​ർ​ഷ​ങ്ങ​ളാ​യി ജി​ല്ല​യെ മോ​ഹി​പ്പി​ക്കു​ന്നു​ണ്ട്.

ഇ​ത്ര​യും വ​ര്‍​ഷ​ത്തി​നി​ട​യി​ല്‍ വ്യ​വ​സാ​യ​മേ​ഖ​ല​യി​ല്‍ കാ​ര്യ​മാ​യ നേ​ട്ട​ങ്ങ​ളൊ​ന്നും കൈ​വ​രി​ക്കാ​നാ​യി​ല്ലെ​ന്ന​ത് എ​ടു​ത്തു​പ​റ​യാ​വു​ന്ന ന്യൂ​ന​ത​യാ​ണ്. വ​ലി​യ പ്ര​തീ​ക്ഷ​ക​ളോ​ടെ തു​ട​ങ്ങി​യ ഭെ​ല്‍ ഇ​എം​എ​ല്‍ യൂ​ണി​റ്റ് അ​തി​ന്‍റെ ഏ​റ്റ​വും വ​ലി​യ പ്ര​തീ​ക​മാ​ണ്.

എ​ച്ച്എ​എ​ല്ലും ഏ​റെ​ക്കു​റെ തു​ട​ങ്ങി​യേ​ട​ത്തു ത​ന്നെ നി​ൽ​ക്കു​ന്നു. ഐ​ടി പാ​ര്‍​ക്ക് ഉ​ള്‍​പ്പെ​ടെ ചീ​മേ​നി കേ​ന്ദ്രീ​ക​രി​ച്ചു വാ​ഗ്ദാ​നം ചെ​യ്യ​പ്പെ​ട്ട ഒ​ട്ടു​മി​ക്ക പ​ദ്ധ​തി​ക​ളും വ​ര്‍​ഷ​ങ്ങ​ള്‍ ക​ഴി​ഞ്ഞി​ട്ടും ത​റ​ക്ക​ല്ലി​ലൊ​തു​ങ്ങു​ന്നു.

36 വ​ര്‍​ഷ​ങ്ങ​ള്‍​ക്കു മു​മ്പ് കാ​സ​ര്‍​ഗോ​ഡും കാ​ഞ്ഞ​ങ്ങാ​ടും മാ​ത്രം അ​റി​യ​പ്പെ​ടു​ന്ന ന​ഗ​ര​ങ്ങ​ളാ​യി​രു​ന്ന സ്ഥാ​ന​ത്ത് ഇ​പ്പോ​ള്‍ നീ​ലേ​ശ്വ​ര​വും ചെ​റു​വ​ത്തൂ​രും വെ​ള്ള​രി​ക്കു​ണ്ടും രാ​ജ​പു​ര​വും ചി​റ്റാ​രി​ക്കാ​ലു​മൊ​ക്കെ വ​ള​ര്‍​ന്നു​വ​ന്നി​രി​ക്കു​ന്നു. അ​തോ​ടൊ​പ്പം ഇ​പ്പോ​ഴും വി​ക​സ​ന​പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍​ക്കാ​യി ഏ​റ്റ​വു​മ​ധി​കം റ​വ​ന്യൂ ഭൂ​മി ല​ഭ്യ​മാ​യ ജി​ല്ല​ക​ളി​ലൊ​ന്നാ​ണെ​ന്ന​ത് ഇ​നി​യും പു​തി​യ പ​ദ്ധ​തി​ക​ള്‍​ക്കാ​യി പ്ര​തീ​ക്ഷ​യോ​ടെ കാ​ത്തി​രി​ക്കാ​നു​ള്ള പ്രേ​ര​ണ​യാ​കു​ന്നു.