കാ​സ​ര്‍​ഗോ​ട്ട് 14 പേ​ര്‍​ക്കു കൂ​ടി രോ​ഗ​ബാ​ധ
Tuesday, May 26, 2020 12:38 AM IST
കാ​സ​ര്‍​ഗോ​ഡ്: ജി​ല്ല​യി​ല്‍ ഇ​ന്ന​ലെ കോ​വി​ഡ്-19 സ്ഥി​രീ​ക​രി​ച്ച​ത് 14 പേ​ര്‍​ക്ക്. ഇ​തി​ല്‍ 13 പേ​ര്‍ മ​ഹാ​രാ​ഷ്ട്ര​യി​ല്‍ നി​ന്നും ഒ​രാ​ള്‍ ദു​ബാ​യി​ല്‍ നി​ന്നും വ​ന്ന​താ​ണ്. മ​ഹാ​രാ​ഷ്ട്ര​യി​ല്‍ നി​ന്ന് വ​ന്ന​വ​രി​ല്‍ എ​ട്ടു​പേ​ര്‍ കു​മ്പ​ള പ​ഞ്ചാ​യ​ത്തി​ല്‍ നി​ന്ന് ഉ​ള്ള​വ​രാ​ണ്.

കു​മ്പ​ള​യി​ല്‍ നി​ന്നു​ള്ള നാ​ലു​പേ​രും കു​മ്പ​ഡാ​ജെ പ​ഞ്ചാ​യ​ത്തി​ല്‍ നി​ന്നു​ള്ള ഒ​രാ​ളും മേ​യ് 19 ന് ​ത​ല​പ്പാ​ടി​യി​ലേ​ക്ക് ഒ​രു വാ​ഹ​ന​ത്തി​ല്‍ വ​ന്ന​താ​യി​രു​ന്നു. വൊ​ര്‍​ക്കാ​ടി, മീ​ഞ്ച പ​ഞ്ചാ​യ​ത്തു​ക​ളി​ല്‍ നി​ന്നു​ള്ള ഓ​രോ​രു​ത്ത​രും മം​ഗ​ല്‍​പ്പാ​ടി പ​ഞ്ചാ​യ​ത്തു​ക​ളി​ല്‍ നി​ന്നു​ള്ള ര​ണ്ട് വ്യ​ക്തി​ക​ളും മും​ബൈ​യി​ല്‍ നി​ന്നു​ത​ന്നെ വ​ന്ന​വ​രാ​ണ്. 38 വ​യ​സു​ള്ള ഉ​ദു​മ സ്വ​ദേ​ശി​യാ​ണ് ഗ​ള്‍​ഫി​ല്‍ നി​ന്നു​വ​ന്ന ആ​ള്‍.

ജി​ല്ല​യി​ല്‍ ആ​റു​പേ​ര്‍ ഇ​ന്ന​ലെ രോ​ഗ​മു​ക്തി നേ​ടി. പൈ​വ​ളി​ഗെ പ​ഞ്ചാ​യ​ത്തി​ല്‍ നി​ന്നു​ള്ള പൊ​തു​പ്ര​വ​ര്‍​ത്ത​ക​നും ഭാ​ര്യ​യും ര​ണ്ട് മ​ക്ക​ളും കാ​സ​ര്‍​ഗോ​ഡ് ന​ഗ​ര​സ​ഭ​യി​ല്‍ നി​ന്നും ക​ള്ളാ​ര്‍ പ​ഞ്ചാ​യ​ത്തി​ല്‍ നി​ന്നും ഓ​രോ​രു​ത്ത​രു​മാ​ണ് രോ​ഗ​മു​ക്തി നേ​ടി​യ​ത്.

മേ​യ് 24 ന് ​ജി​ല്ല​യി​ല്‍ അ​ഞ്ച് പേ​ര്‍​ക്ക് കോ​വി​ഡ്-19 സ്ഥി​രീ​ക​രി​ച്ചി​രു​ന്നു. കു​മ്പ​ള​യി​ല്‍ നി​ന്നു​ള്ള 41 കാ​ര​നും മം​ഗ​ല്‍​പ്പാ​ടി​യി​ല്‍ നി​ന്നു​ള്ള 32 കാ​ര​നും 44, 47 വീ​തം വ​യ​സു​ള്ള പൈ​വ​ളി​ഗെ സ്വ​ദേ​ശി​ക​ള്‍​ക്കും 60 വ​യ​സു​ള്ള വൊ​ര്‍​ക്കാ​ടി സ്വ​ദേ​ശി​ക്കു​മാ​ണ് രോ​ഗ​ബാ​ധ സ്ഥി​രീ​ക​രി​ച്ച​ത്. അ​ഞ്ചു​പേ​രും മ​ഹാ​രാ​ഷ്ട്ര​യി​ല്‍ നി​ന്ന് വ​ന്ന​വ​രാ​യി​രു​ന്നു.

ഇ​തേ​ദി​വ​സം കാ​സ​ര്‍​ഗോ​ഡ് ജ​ന​റ​ല്‍ ആ​ശു​പ​ത്രി​യി​ലെ ആ​രോ​ഗ്യ പ്ര​വ​ര്‍​ത്ത​ക​യ്ക്കും കാ​സ​ര്‍​ഗോ​ഡ് മെ​ഡി​ക്ക​ല്‍ കോ​ള​ജി​ല്‍ ചി​കി​ത്സ​യി​ലു​ണ്ടാ​യി​രു​ന്ന മ​ഹാ​രാ​ഷ്ട്ര​യി​ല്‍ നി​ന്ന് എ​ത്തി​യ 41 വ​യ​സു​ള്ള കു​മ്പ​ള സ്വ​ദേ​ശി​ക്കും രോ​ഗം ഭേ​ദ​മാ​യി.