അ​ധ്യാ​പ​ക ഒ​ഴി​വ്
Wednesday, May 27, 2020 12:05 AM IST
ക​രി​ന്ത​ളം: കി​നാ​നൂ​ര്‍-​ക​രി​ന്ത​ളം ഗ​വ. ആ​ര്‍​ട്സ് ആ​ൻ​ഡ് സ​യ​ന്‍​സ് കോ​ള​ജി​ല്‍ കൊ​മേ​ഴ്‌​സ്, ഇം​ഗ്ലീ​ഷ്, ഇ​ക്ക​ണോ​മി​ക്‌​സ്, മ​ല​യാ​ളം, ഹി​ന്ദി, ഹി​സ്റ്റ​റി, ജേ​ര്‍​ണ​ലി​സം വി​ഷ​യ​ങ്ങ​ളി​ല്‍ അ​ധ്യാ​പ​ക​രു​ടെ ഒ​ഴി​വു​ണ്ട്. ഹി​ന്ദി വി​ഷ​യ​ത്തി​ന് ജൂ​ണ്‍ എ​ട്ടി​ന് രാ​വി​ലെ 11 നും ​മ​ല​യാ​ളം, ഹി​സ്റ്റ​റി, ഇ​ക്ക​ണോ​മി​ക്‌​സ് വി​ഷ​യ​ങ്ങ​ള്‍​ക്ക് ജൂ​ണ്‍ ഒ​മ്പ​തി​ന് രാ​വി​ലെ 11 നും ​കൊ​മേ​ഴ്‌​സ്, ഇം​ഗ്ലീ​ഷ്, ജേ​ര്‍​ണ​ലി​സം വി​ഷ​യ​ങ്ങ​ള്‍​ക്ക് ജൂ​ണ്‍ പ​ത്തി​ന് രാ​വി​ലെ 11 നും ​കോ​ള​ജി​ല്‍ കൂ​ടി​ക്കാ​ഴ്ച ന​ട​ക്കും. കോ​ഴി​ക്കോ​ട് കോ​ള​ജ് വി​ദ്യാ​ഭ്യാ​സ​വ​കു​പ്പ് ഡ​പ്യൂ​ട്ടി ഡ​യ​റ​ക്ട​ര്‍ പ്ര​സി​ദ്ധീക​രി​ച്ചി​ട്ടു​ള​ള പാ​ന​ലി​ല്‍ ഉ​ള്‍​പ്പെ​ട്ടി​ട്ടു​ള്ള​വ​ര്‍ ജ​ന​ന​തീ​യ​തി, വി​ദ്യാ​ഭ്യാ​സ യോ​ഗ്യ​ത​ക​ള്‍ എ​ന്നി​വ തെ​ളി​യി​ക്കു​ന്ന അ​സ​ല്‍ സ​ര്‍​ട്ടി​ഫി​ക്ക​റ്റു​ക​ളും പാ​ന​ലി​ലെ ര​ജി​സ്‌​ട്രേ​ഷ​ന്‍ ന​മ്പ​രും സ​ഹി​തം വേ​ണം കൂ​ടി​ക്കാ​ഴ്ച​യ്ക്ക് എ​ത്തി​ച്ചേ​രേ​ണ്ട​ത്. ഫോ​ൺ: 0467-2235955, 8281336261.