ബി​വ​റേ​ജ് ഔ​ട്ട്‌​ലെ​റ്റു​ക​ള്‍ തു​റ​ന്ന​പ്പോ​ള്‍ നി​യ​ന്ത്ര​ണ​ങ്ങ​ള്‍ താ​ളം​തെ​റ്റി
Friday, May 29, 2020 12:56 AM IST
കാ​സ​ര്‍​ഗോ​ഡ്: നാ​ളു​ക​ളു​ടെ ഇ​ട​വേ​ള​യ്ക്കു ശേ​ഷം ബി​വ​റേ​ജ​സ് കോ​ര്‍​പ്പ​റേ​ഷ​ന്‍ ഔ​ട്ട്‌​ലെ​റ്റു​ക​ള്‍ വീ​ണ്ടും തു​റ​ന്ന​പ്പോ​ള്‍ സ​ര്‍​ക്കാ​ര്‍ കൊ​ണ്ടു​വ​ന്ന സാ​മൂ​ഹി​ക നി​യ​ന്ത്ര​ണ​ങ്ങ​ള്‍ ജി​ല്ല​യി​ലും താ​ളം​തെ​റ്റി. ആ​പ്പി​ന്റെ പ്ര​വ​ര്‍​ത്ത​നം കാ​ര്യ​ക്ഷ​മ​മാ​കാ​തി​രു​ന്ന​തോ​ടെ പ​ഴ​യ മ​ട്ടി​ലു​ള്ള ക്യൂ ​ത​ന്നെ ജി​ല്ല​യി​ല്‍ എ​ല്ലാ വി​ല്പ​ന​കേ​ന്ദ്ര​ങ്ങ​ള്‍​ക്കു മു​ന്നി​ലും പ്ര​ത്യ​ക്ഷ​പ്പെ​ട്ടു. സാ​മൂ​ഹി​ക അ​ക​ലം പാ​ലി​ക്കാ​നാ​യി എ​ല്ലാ​യി​ട​ത്തും സ്ഥാ​ന​ങ്ങ​ള്‍ അ​ട​യാ​ള​പ്പെ​ടു​ത്തി​യി​രു​ന്നെ​ങ്കി​ലും അ​തൊ​ന്നും പാ​ലി​ക്കാ​തെ ആ​ളു​ക​ള്‍ ക്യൂ​വി​ല്‍ തി​ര​ക്കു​കൂ​ട്ടി. ഒ​രു സ​മ​യ​ത്ത് അ​ഞ്ചു​പേ​ര്‍ മാ​ത്ര​മേ ക്യൂ​വി​ല്‍ ഉ​ണ്ടാ​കാ​ന്‍ പാ​ടു​ള്ളൂ എ​ന്ന നി​ബ​ന്ധ​ന​യും പാ​ലി​ക്ക​പ്പെ​ട്ടി​ല്ല. ഇ​തി​നി​ട​യി​ല്‍ ആ​പ്പി​ന്‍റെ പ്ര​വ​ര്‍​ത്ത​നം മ​റ്റു​ള്ള​വ​ര്‍​ക്ക് വി​ശ​ദീ​ക​രി​ച്ചു​കൊ​ടു​ക്കു​ന്ന​വ​രേ​യും കാ​ണാ​മാ​യി​രു​ന്നു.