അ​ഞ്ച് സി​ഐ​മാ​ര്‍​ക്ക് സ്ഥാ​ന​ക്ക​യ​റ്റം; എം.പി. വി​നോ​ദ് കാ​ഞ്ഞ​ങ്ങാ​ട് ഡി​വൈ​എ​സ്പി
Friday, June 5, 2020 12:31 AM IST
കാ​ഞ്ഞ​ങ്ങാ​ട്: ജി​ല്ല​യി​ലെ അ​ഞ്ച് സി​ഐ മാ​ര്‍​ക്ക് സ്ഥാ​ന​ക്ക​യ​റ്റം. കാ​ഞ്ഞ​ങ്ങാ​ട് ഡി​വൈ​എ​സ്പി​യാ​യി എം.​പി.​വി​നോ​ദി​നെ നി​യ​മി​ച്ചു. ബ​ളാ​ല്‍ സ്വ​ദേ​ശി​യാ​യ ഇ​ദ്ദേ​ഹം നേ​ര​ത്തെ ച​ന്തേ​ര എ​സ്‌​ഐ​യാ​യും നീ​ലേ​ശ്വ​രം സി​ഐ​യാ​യും സേ​വ​ന​മ​നു​ഷ്ഠി​ച്ചി​ട്ടു​ണ്ട്. കാ​ഞ്ഞ​ങ്ങാ​ട് ഡി​വൈ​എ​സ്പി പി. ​കെ.​സു​ധാ​ക​ര​നെ കാ​സ​ര്‍​ഗോ​ഡ് ക്രൈം​ബ്രാ​ഞ്ചി​ലേ​ക്ക് മാ​റ്റി. രാ​ജ​പു​രം സി​ഐ ബാ​ബു പെ​രി​ങ്ങേ​ത്തി​ന് ക​ണ്ണൂ​ര്‍ വി​ജി​ല​ന്‍​സ് ഡി​വൈ​എ​സ്പി​യാ​യും കാ​സ​ര്‍​ഗോ​ഡ് എ​സ്എ​സ്ബി​യി​ല്‍ നി​ന്ന് സി.​കെ. സു​നി​ല്‍ കു​മാ​റി​ന് വി​ജി​ല​ന്‍​സ് ഡി​വൈ​എ​സ്പി​യാ​യി തൃ​ശൂ​രി​ലേ​ക്കും സ്ഥാ​ന​ക്ക​യ​റ്റം ല​ഭി​ച്ചു. ച​ന്തേ​ര സി​ഐ പി. ​കെ. സു​രേ​ഷ് ബാ​ബു​വി​നെ മ​ല​പ്പു​റം വി​ജി​ല​ന്‍​സ് ഡി​വൈ​എ​സ്പി​യാ​യും കാ​ഞ്ഞ​ങ്ങാ​ട് സി​ഐ കെ. ​വി​നോ​ദി​നെ കോ​ഴി​ക്കോ​ട് വി​ജി​ല​ന്‍​സ് ഡി​വൈ​എ​സ്പി​യാ​യും നി​യ​മി​ച്ചു. തി​രു​വ​ന​ന്ത​പു​ര​ത്തെ പ​രി​സ്ഥി​തി വി​ഭാ​ഗ​ത്തി​ല്‍ നി​ന്ന് ഡോ.​വി. ബാ​ല​കൃ​ഷ്ണ​നെ കാ​സ​ര്‍​ഗോ​ഡ് വി​ജി​ല​ന്‍​സ് ഡി​വൈ​എ​സ്പി​യാ​യും കാ​സ​ര്‍​ഗോ​ഡ് അ​ഡീ​ഷ​ണ​ല്‍ എ​സ് പി ​പി.​ബി. പ്ര​ശോ​ഭി​നെ പാ​ല​ക്കാ​ട് അ​ഡീ​ഷ​ണ​ല്‍ എ​സ്പി​യാ​യും നി​യ​മി​ച്ചു. കോ​ട്ട​യം ഡി​വൈ​എ​സ്പി (സി​ബി)​സേ​വ്യ​ര്‍ സെ​ബാ​സ്റ്റ്യ​ന്‍ ആ​ണ് പു​തി​യ കാ​സ​ര്‍​ഗോ​ഡ് എ​എ​സ്പി.