സ്ഥി​ര​യാ​ത്ര​യ്ക്ക് അ​നു​മ​തി ന​ല്കി ദ​ക്ഷി​ണ​ക​ന്ന​ഡ ജി​ല്ലാ ഭ​ര​ണ​കൂ​ടം
Friday, June 5, 2020 12:31 AM IST
കാ​സ​ര്‍​ഗോ​ഡ്: ജി​ല്ല​യി​ല്‍ നി​ന്നു​ള്ള വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്കും പ്രൊ​ഫ​ഷ​ണ​ലു​ക​ള്‍​ക്കും ദ​ക്ഷി​ണ ക​ന്ന​ഡ ജി​ല്ല​യി​ലേ​ക്ക് സ്ഥി​ര​യാ​ത്ര ന​ട​ത്താ​ന്‍ അ​നു​മ​തി ന​ല്‍​കി​ക്കൊ​ണ്ട് ദ​ക്ഷി​ണ ക​ന്ന​ഡ ജി​ല്ലാ ഭ​ര​ണ​കൂ​ടം ഉ​ത്ത​ര​വി​റ​ക്കി.
ഇ​പ്ര​കാ​രം യാ​ത്ര ചെ​യ്യാ​നാ​ഗ്ര​ഹി​ക്കു​ന്ന​വ​ര്‍ പാ​സ് നേ​ടു​ന്ന​തി​നാ​യി ക​ര്‍​ണാ​ട​ക സ​ര്‍​ക്കാ​രി​ന്‍റെ https://bit.ly/dkdpermit എ​ന്ന വെ​ബ്‌​സൈ​റ്റി​ല്‍ ര​ജി​സ്റ്റ​ര്‍ ചെ​യ്യ​ണം. വി​ലാ​സ​വും ല​ക്ഷ്യ​സ്ഥാ​ന​വും കൃ​ത്യ​മാ​യി ന​ല്‍​ക​ണം.
ആ​ധാ​ര്‍, സ്ഥാ​പ​ന ഐ​ഡി തു​ട​ങ്ങി​യ​വ​യു​ള്‍​പ്പെ​ടെ ആ​വ​ശ്യ​പ്പെ​ടു​ന്ന എ​ല്ലാ രേ​ഖ​ക​ളും ര​ജി​സ്റ്റ​ര്‍ ചെ​യ്യു​ന്ന വേ​ള​യി​ല്‍ അ​പ്‌​ലോ​ഡ് ചെ​യ്യ​ണം. പാ​സി​ന് ഈ ​മാ​സം 30 വ​രെ സാ​ധു​ത​യു​ണ്ടാ​കും. ദു​രു​പ​യോ​ഗം ചെ​യ്താ​ല്‍ പാ​സ് റ​ദ്ദ് ചെ​യ്യും. പാ​സ് വി​വ​ര​ങ്ങ​ള്‍ ത​ല​പ്പാ​ടി ചെ​ക്‌​പോ​സ്റ്റി​ല്‍ കൈ​മാ​റു​ക​യും ദി​നേ​ന​യു​ള്ള യാ​ത്ര​വി​വ​ര​ങ്ങ​ള്‍ ര​ജി​സ്റ്റ​റി​ല്‍ രേ​ഖ​പ്പെ​ടു​ത്തു​ക​യും ചെ​യ്യും. എ​ന്‍​ട്രി-​എ​ക്‌​സി​റ്റ് വി​വ​രം ര​ജി​സ്റ്റ​റി​ല്‍ രേ​ഖ​പ്പെ​ടു​ത്താ​ത്ത​വ​ര്‍​ക്ക് എ​പി​ഡെ​മി​ക് ആ​ക്ട് പ്ര​കാ​രം പി​ഴ ചു​മ​ത്തു​ക​യും ക്വാ​റ​ന്‍റൈ​നി​ലേ​ക്ക് മാ​റ്റു​ക​യും ചെ​യ്യും. ദ​ക്ഷി​ണ ക​ന്ന​ഡ​യി​ലേ​ക്ക് പ്ര​വേ​ശി​ക്കു​ന്ന​വ​രു​ടെ ശ​രീ​രോ​ഷ്മാ​വ് പ​രി​ശോ​ധി​ക്കും. കോ​വി​ഡ് ബാ​ധ​യു​ടെ ല​ക്ഷ​ണ​മി​ല്ലാ​ത്ത​വ​രെ മാ​ത്ര​മാ​യി​രി​ക്കും ക​ട​ത്തി​വി​ടു​ക. യാ​ത്ര​ക്കാ​ര്‍ ക​ര്‍​ണാ​ട​ക ആ​രോ​ഗ്യ വ​കു​പ്പി​ന്‍റെ എ​ല്ലാ നി​ര്‍​ദേ​ശ​ങ്ങ​ളും ക​ര്‍​ശ​ന​മാ​യും പാ​ലി​ക്ക​ണ​മെ​ന്നും ഉ​ത്ത​ര​വി​ല്‍ പ​റ​യു​ന്നു.