പാ​ണ​ത്തൂ​ര്‍-​പാ​റ​ക്ക​ട​വ് റോ​ഡ് ടാ​റിം​ഗി​ല്‍ ക്ര​മ​ക്കേ​ടെ​ന്ന് പ​രാ​തി
Saturday, June 6, 2020 12:30 AM IST
രാ​ജ​പു​രം: പാ​ണ​ത്തൂ​ര്‍-​പാ​റ​ക്ക​ട​വ് റോ​ഡ് ടാ​റിം​ഗി​ല്‍ വ​ന്‍ ക്ര​മ​ക്കേ​ടും തി​രി​മ​റി​യും ന​ട​ന്ന​താ​യി ചൂ​ണ്ടി​ക്കാ​ട്ടി പ​ന​ത്ത​ടി മ​ണ്ഡ​ലം കോ​ണ്‍​ഗ്ര​സ് പ്ര​സി​ഡ​ന്‍റ് എ​ന്‍.​ഐ. ജോ​യി വി​ജി​ല​ന്‍​സി​ന് പ​രാ​തി ന​ല്‍​കി.
ടാ​റിം​ഗ് പൂ​ര്‍​ത്തി​യാ​ക്കി 24 മ​ണി​ക്കൂ​ര്‍ പോ​ലും ക​ഴി​യു​ന്ന​തി​നു​മു​മ്പ് ഒ​ലി​ച്ചു​പോ​യ​താ​യി പ​രാ​തി​യി​ല്‍ പ​റ​യു​ന്നു. ക​രാ​റു​കാ​ര​നും ഉ​ദ്യോ​ഗ​സ്ഥ​രും ഭ​ര​ണ​ക​ര്‍​ത്താ​ക്ക​ളും ചേ​ര്‍​ന്നു​ന​ട​ത്തി​യ വ​ന്‍ സാ​മ്പ​ത്തി​ക തി​രി​മ​റി​യാ​ണ് ഇ​തി​നുപി​ന്നി​ല്‍. റോ​ഡ് ലെ​വ​ലിം​ഗ് ന​ട​ത്താ​തെ നി​ല​വി​ലു​ണ്ടാ​യി​രു​ന്ന റോ​ഡി​ന്‍റെ മു​ക​ളി​ലേ​ക്ക് പു​തി​യ മി​ക്‌​സിം​ഗ് കൊ​ണ്ടു​വ​ന്ന് ഇ​ടു​ക​യാ​യി​രു​ന്നു. റോ​ഡ് നി​ര്‍​മാ​ണ​ത്തി​ലെ അ​ഴി​മ​തി​ക്കെ​തി​രേ കോ​ണ്‍​ഗ്ര​സ് ശ​ക്ത​മാ​യ പ്ര​തി​ഷേ​ധ​സ​മ​രം സം​ഘ​ടി​പ്പി​ക്കു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.