പെ​ട്രോ​ള്‍-​ഡീ​സ​ല്‍ വി​ല​വ​ര്‍​ധ​ന പി​ന്‍​വ​ലി​ക്ക​ണം: യൂത്ത് കോൺഗ്രസ്
Sunday, July 5, 2020 11:57 PM IST
പ​ന​ത്ത​ടി: മാ​സ​ങ്ങ​ളാ​യി തു​ട​രു​ന്ന ലോ​ക്ക് ഡൗ​ണ്‍ കാ​ര​ണം തൊ​ഴി​ല്‍​ന​ഷ്ട​വും വ​രു​മാ​ന​ന​ഷ്ട​വും മൂ​ലം ന​ട്ടം തി​രി​യു​ന്ന ജ​ന​ങ്ങ​ള്‍​ക്കു​മേ​ല്‍ അ​മി​ത​ഭാ​രം അ​ടി​ച്ചേ​ല്‍​പ്പി​ക്കു​ന്ന പെ​ട്രോ​ള്‍-​ഡീ​സ​ല്‍ വി​ല​വ​ര്‍​ധ​ന പി​ന്‍​വ​ലി​ക്കാ​ന്‍ കേ​ന്ദ്ര സ​ര്‍​ക്കാ​രും അ​ധി​ക​നി​കു​തി പി​ന്‍​വ​ലി​ക്കാ​ന്‍ സം​സ്ഥാ​ന സ​ര്‍​ക്കാ​രും ത​യാ​റാ​ക​ണ​മെ​ന്ന് ജ​ന​ശ്രീ പ​ന​ത്ത​ടി മ​ണ്ഡ​ലം ക​മ്മി​റ്റി ആ​വ​ശ്യ​പ്പെ​ട്ടു. ഇ​ന്ധ​ന വി​ല​വ​ര്‍​ധ​ന​യെ തു​ട​ര്‍​ന്ന് നി​ത്യോ​പ​യോ​ഗ സാ​ധ​ന​ങ്ങ​ളു​ടെ വി​ല കു​തി​ച്ചു​യ​രു​ക​യും ബ​സ് ചാ​ര്‍​ജ് ഉ​ള്‍​പ്പെ​ടെ വ​ര്‍​ധി​പ്പി​ക്കു​ക​യും ചെ​യ്ത​ത് സാ​ധാ​ര​ണ​ക്കാ​രു​ടെ ജീ​വി​തം ദു​രി​ത​ത്തി​ലാ​ക്കി​യെ​ന്നും യോ​ഗം ചൂ​ണ്ടി​ക്കാ​ട്ടി. ചെ​യ​ര്‍​മാ​ന്‍ രാ​ജീ​വ് തോ​മ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
എ​ന്‍. ച​ന്ദ്ര​ശേ​ഖ​ര​ന്‍ നാ​യ​ര്‍, എം. ​ജ​യ​കു​മാ​ര്‍, പി.​എ. മു​ഹ​മ്മ​ദ് കു​ഞ്ഞി, അ​ജി ജോ​സ​ഫ്, സെ​ബാ​ന്‍ കാ​ര​ക്കു​ന്നേ​ല്‍, വി​നോ​ദ് ഫി​ലി​പ്പ്, ജോ​സ് പു​ളി​ക്ക​ല്‍, സ​ണ്ണി മാ​ഷ്, സി.​എ​സ്. മോ​ഹ​ന​ന്‍, സി​ബി നാ​ലു​തു​ണ്ട​ത്തി​ല്‍, മാ​ത്യൂ​സ് അ​രി​പ്രോ​ഡ് എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു. ജ​ന​ശ്രീ മ​ണ്ഡ​ലം സെ​ക്ര​ട്ട​റി വി​നോ​ദ് കു​മാ​ര്‍ സ്വാ​ഗ​ത​വും ട്ര​ഷ​റ​ര്‍ ആ​ശ സു​രേ​ഷ് ന​ന്ദി​യും പ​റ​ഞ്ഞു.