താ​ത്കാ​ലി​ക നി​യ​മ​നം
Tuesday, July 7, 2020 12:42 AM IST
കേ​ള​കം: കേ​ള​കം പ്രാ​ഥ​മി​കാ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ല്‍ അ​റ്റ​ന്‍റര്‍ ഗ്രേ​ഡ്-2 ത​സ്തി​ക​യി​ലെ ര​ണ്ട് ഒ​ഴി​വു​ക​ളി​ലേ​ക്ക് താ​ത്കാ​ലി​കാ​ടി​സ്ഥാ​ന​ത്തി​ല്‍ നി​യ​മ​നം ന​ട​ത്തു​ന്നു. 45 വ​യ​സി​ന് താ​ഴെ​യു​ള്ള എ​ട്ടാം ക്ലാ​സ് ജ​യി​ച്ച​വ​ര്‍​ക്ക് അ​പേ​ക്ഷി​ക്കാം. മു​ന്‍​പ​രി​ച​യ​മു​ള്ള​വ​ര്‍​ക്ക് മു​ന്‍​ഗ​ണ​ന ന​ല്‍​കും. താ​ത്പ​ര്യ​മു​ള്ള​വ​ര്‍​ നാ​ളെ രാ​വി​ലെ 11ന് ​മു​മ്പ് പി​എ​ച്ച്‌​സി മെ​ഡി​ക്ക​ല്‍ ഓ​ഫീ​സ​ര്‍ മുമ്പാ​കെ ഹാ​ജ​രാ​ക​ണം. ഒ​രു സ്ത്രീ​യെ​യും ഒ​രു പു​രു​ഷ​നെ​യു​മാ​യി​രി​ക്കും നി​യ​മി​ക്കു​ക.
കീ​ഴ്പ്പ​ള്ളി: കീ​ഴ്പ്പ​ള്ളി പ്രാ​ഥ​മി​കാ​രോ​ഗ്യ​കേ​ന്ദ്ര​ത്തി​ൽ താ​ത്കാ​ലി​കാ​ടി​സ്ഥാ​ന​ത്തി​ൽ ഹോ​സ്പി​റ്റ​ൽ അ​റ്റ​ന്‍റ​ഡ് ഗ്രേ​ഡ് 2, ലാ​ബ് അ​റ്റ​ന്‍റ​ർ എ​ന്നീ ത​സ്തി​ക​ക​ളി​ലേ​ക്ക് നി​യ​മ​നം ന​ട​ത്തു​ന്നു. യോ​ഗ്യ​ത​യു​ള്ള അ​പേ​ക്ഷ​ക​ർ 10ന് ​രാ​വി​ലെ 11ന് ​പി​എ​ച്ച്സി​യി​ൽ അ​സ​ൽ രേ​ഖ​ക​ളു​മാ​യി ഹാ​ജ​രാ​ക​ണം. അ​പേ​ക്ഷ​ക​ർ ആ​റ​ളം പ​ഞ്ചാ​യ​ത്തി​ലെ താ​മ​സ​ക്കാ​രാ​യി​രി​ക്ക​ണം.