എ​ള്ളു​ക്കൊ​ച്ചി​യി​ലും കോ​വി​ഡ്; പ​ന​ത്ത​ടി പ​ഞ്ചാ​യ​ത്തി​ല്‍ അ​തീ​വ ജാ​ഗ്ര​ത
Wednesday, July 8, 2020 1:03 AM IST
പാ​ണ​ത്തൂ​ര്‍: പ​ന​ത്ത​ടി പ​ഞ്ചാ​യ​ത്തു​മാ​യി അ​തി​ര്‍​ത്തി പ​ങ്കി​ടു​ന്ന ക​ര്‍​ണാ​ട​ക​യി​ലെ എ​ള്ളു​ക്കൊ​ച്ചി​യി​ല്‍ ര​ണ്ടു​പേ​ര്‍​ക്ക് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​തോ​ടെ പ​ന​ത്ത​ടി​യി​ല്‍ അ​തീ​വ ജാ​ഗ്ര​ത.
രോ​ഗ​ബാ​ധി​ത​രി​ല്‍ ഒ​രാ​ള്‍ ക​ഴി​ഞ്ഞ 26 ന് ​പാ​ണ​ത്തൂ​രി​ലെ കു​ടും​ബാ​രോ​ഗ്യ​കേ​ന്ദ്ര​ത്തി​ല്‍ എ​ത്തി​യി​രു​ന്ന​താ​യി സൂ​ച​ന ല​ഭി​ച്ച സാ​ഹ​ച​ര്യ​ത്തി​ല്‍ കു​ടും​ബാ​രോ​ഗ്യ​കേ​ന്ദ്രം മൂ​ന്നു​ദി​വ​സ​ത്തേ​ക്ക് പൂ​ര്‍​ണ​മാ​യും അ​ട​ച്ചി​ടും. ഡോ​ക്ട​ര്‍​മാ​ര്‍ അ​ട​ക്ക​മു​ള്ള ജീ​വ​ന​ക്കാ​രു​ടെ സ്ര​വ പ​രി​ശോ​ധ​ന ന​ട​ത്താ​നും തീ​രു​മാ​ന​മാ​യി.
പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പി.​ജി മോ​ഹ​ന​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ല്‍ പോ​ലീ​സ്, ആ​രോ​ഗ്യ പ്ര​വ​ര്‍​ത്ത​ക​ര്‍, വി​വി​ധ രാ​ഷ്ട്രീ​യ-​സാ​മൂ​ഹി​ക പ്ര​വ​ര്‍​ത്ത​ക​ര്‍ എ​ന്നി​വ​രു​ടെ അ​ടി​യ​ന്ത​ര​യോ​ഗം ചേ​ര്‍​ന്നു. സം​സ്ഥാ​ന അ​തി​ര്‍​ത്തി​യി​ലെ ഊ​ടു​വ​ഴി​ക​ള​ട​ക്കം അ​ട​ച്ചു.
എ​ല്ലാ വ​ഴി​ക​ളി​ലും പോ​ലീ​സി​ന്‍റെ​യും സ​ന്ന​ദ്ധ​പ്ര​വ​ര്‍​ത്ത​ക​രു​ടെ​യും ക​ര്‍​ശ​ന നി​രീ​ക്ഷ​ണം ഏ​ര്‍​പ്പെ​ടു​ത്തി. പ്ലാ​ന്‍റേ​ഷ​നു​ക​ള്‍​ക്കു​ള്ളി​ലൂ​ടെ​യു​ള്ള വ​ഴി​ക​ളെ​ല്ലാം അ​ട​യ്ക്കാ​ന്‍ മാ​നേ​ജ​ര്‍​മാ​ര്‍​ക്ക് നി​ര്‍​ദേ​ശം ന​ല്‍​കി. ഇ​നി ഒ​രു അ​റി​യി​പ്പ് ഉ​ണ്ടാ​കു​ന്ന​തു​വ​രെ വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ള്‍ രാ​വി​ലെ 11 മു​ത​ല്‍ അ​ഞ്ചു​വ​രെ മാ​ത്ര​മേ തു​റ​ന്നു​പ്ര​വ​ര്‍​ത്തി​ക്കാ​വൂ എ​ന്നും നി​ര്‍​ദേ​ശി​ച്ചി​ട്ടു​ണ്ട്. എ​ള്ളു​കൊ​ച്ചി​യി​ല്‍ രോ​ഗം ബാ​ധി​ച്ച​വ​രു​ടെ ബ​ന്ധു​ക്ക​ളെ സ്ര​വ പ​രി​ശോ​ധ​ന​യ്ക്കാ​യി കൊ​ണ്ടു​പോ​യി.