മു​ഖ്യ​മ​ന്ത്രി​യു​ടെ ഓ​ഫീ​സ് അ​ധോ​ലോ​ക മാ​ഫി​യ​ക​ളു​ടെ കേ​ന്ദ്രം : പി.​കെ. കൃ​ഷ്ണ​ദാ​സ്
Wednesday, July 8, 2020 1:05 AM IST
ക​ണ്ണൂ​ര്‍: കേ​ര​ള​ത്തി​ലെ മു​ഖ്യ​മ​ന്ത്രി​യു​ടെ ഓ​ഫീ​സ് രാ​ജ്യ​ദ്രോ​ഹി​ക​ളു​ടെ​യും ക​ള്ള​ക്ക​ട​ത്ത് അ​ധോ​ലോ​ക മാ​ഫി​യാ​സം​ഘ​ത്തി​ന്‍റെ​യും കേ​ന്ദ്ര​മാ​യി മാ​റി​യെ​ന്ന് തെ​ളി​യി​ക്ക​പ്പെ​ട്ട സാ​ഹ​ച​ര്യ​ത്തി​ല്‍ പി​ണ​റാ​യി വി​ജ​യ​ന് മു​ഖ്യ​മ​ന്ത്രി സ്ഥാ​ന​ത്തി​രി​ക്കാ​നു​ള്ള ധാ​ര്‍​മി​ക​മാ​യ യോ​ഗ്യ​ത പൂ​ര്‍​ണ​മാ​യും ന​ഷ്ട​പ്പെ​ട്ടി​രി​ക്കു​ക​യാ​ണെ​ന്ന് ബി​ജെ​പി ദേ​ശീ​യ നി​ര്‍​വാ​ഹ​ക സ​മി​തി​യം​ഗം പി.​കെ. കൃ​ഷ്ണ​ദാ​സ്. എം. ​ശി​വ​ശ​ങ്ക​ര​നെ പ്രി​ന്‍​സി​പ്പ​ല്‍ സെ​ക്ര​ട്ട​റി സ്ഥാ​ന​ത്തു​നി​ന്ന് മാ​റ്റി​യ മു​ഖ്യ​മ​ന്ത്രി ത​ത്‌​സ്ഥാ​ന​ത്തു​നി​ന്ന് മാ​റാ​ന്‍ ത​യാ​റാ​ക​ണ​മെ​ന്നും ക​ണ്ണൂ​രി​ൽ ന​ട​ത്തി​യ പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ അ​ദ്ദേ​ഹം ആ​വ​ശ്യ​പ്പെ​ട്ടു. മു​ഖ്യ​മ​ന്ത്രി​യു​ടെ ഓ​ഫീ​സ് രാ​ജ്യ​ദ്രോ​ഹ പ്ര​വ​ര്‍​ത്ത​ന​ത്തി​ന്‍റെ കേ​ന്ദ്ര​മാ​യി മാ​റു​ക​യെ​ന്ന​ത് രാ​ജ്യ​ത്തി​ന്‍റെ ച​രി​ത്ര​ത്തി​ല്‍ ആ​ദ്യ​സം​ഭ​വ​മാ​ണ്.
എ​സ്എ​ന്‍​സി ലാ​വ്‌​ലി​ന്‍ പോ​ലെ മു​ഖ്യ​മ​ന്ത്രി​ക്ക് കേ​സി​ല്‍​നി​ന്ന് ര​ക്ഷ​പ്പെ​ടാ​ന്‍ സാ​ധ്യ​മ​ല്ല. കേ​ന്ദ്ര​സ​ര്‍​ക്കാ​രി​ന്‍റെ അ​ന്വേ​ഷ​ണ ഏ​ജ​ന്‍​സി​യാ​ണ് അ​ന്വേ​ഷ​ണം ന​ട​ത്തു​ന്ന​ത്. സ്വ​ര്‍​ണ​ക്ക​ട​ത്ത് രാ​ജ്യ​സു​ര​ക്ഷ​യു​മാ​യി ബ​ന്ധ​പ്പെ​ട്ട വി​ഷ​യ​മാ​യ​തി​നാ​ല്‍ കു​റ്റ​വാ​ളി​ക​ളെ നി​യ​മ​ത്തി​നു​മു​ന്നി​ല്‍ കൊ​ണ്ടു​വ​രു​മെ​ന്ന​തി​ല്‍ സം​ശ​യ​മി​ല്ലെ​ന്നും കൃ​ഷ്ണ​ദാ​സ് പ​റ​ഞ്ഞു. സം​സ്ഥാ​ന​സെ​ക്ര​ട്ട​റി കെ.​ര​ഞ്ജി​ത്ത്, ജി​ല്ലാ​പ്ര​സി​ഡ​ന്‍റ് എ​ൻ.​ഹ​രി​ദാ​സ് എ​ന്നി​വ​രും പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ പ​ങ്കെ​ടു​ത്തു.