പ​ച്ച​ക്ക​റി​യെ​ടു​ക്കാ​ന്‍ മം​ഗ​ളൂ​രു​വി​ലേ​ക്ക് പോ​കു​ന്ന വാ​ഹ​ന​ങ്ങ​ള്‍​ക്ക് നി​യ​ന്ത്ര​ണം
Thursday, July 9, 2020 12:29 AM IST
കാ​സ​ര്‍​ഗോ​ഡ്: പ​ച്ച​ക്ക​റി​യെ​ടു​ക്കു​ന്ന​തി​നാ​യി ജി​ല്ല​യി​ല്‍ നി​ന്നും മം​ഗ​ളൂ​രു​വി​ലേ​ക്ക് പോ​കു​ന്ന വാ​ഹ​ന​ങ്ങ​ള്‍​ക്ക് നി​യ​ന്ത്ര​ണം ഏ​ര്‍​പ്പെ​ടു​ത്താ​ന്‍ ജി​ല്ലാ കൊ​റോ​ണ കോ​ര്‍ ക​മ്മി​റ്റി​യു​ടെ തീ​രു​മാ​നം. ജി​ല്ല​യി​ല്‍ സ​മ്പ​ര്‍​ക്കം വ​ഴി കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​വ​രി​ല്‍ പ​ച്ച​ക്ക​റി ക​ട​ക​ളി​ല്‍ ജോ​ലി ചെ​യ്തി​രു​ന്ന​വ​രും ഉ​ള്‍​പ്പെ​ട്ട സാ​ഹ​ച​ര്യ​ത്തി​ലാ​ണ് ഇ​ത്. ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഇ​ന്ന് ആ​ര്‍​ടി​ഒ​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ വ്യാ​പാ​രി​ക​ളു​മാ​യി ച​ര്‍​ച്ച ന​ട​ത്തും. പ​ച്ച​ക്ക​റി​യെ​ടു​ക്കാ​ന്‍ മം​ഗ​ളൂ​രു​വി​ലേ​ക്ക് പോ​കു​ന്ന വാ​ഹ​ന​ങ്ങ​ളി​ലെ ജീ​വ​ന​ക്കാ​ര്‍​ക്ക് ആ​ര്‍​ടി​ഒ പ്ര​ത്യേ​ക പാ​സ് അ​നു​വ​ദി​ക്കും. പാ​സ് ഇ​ല്ലാ​ത്ത വാ​ഹ​ന​ങ്ങ​ള്‍​ക്ക് മം​ഗ​ളൂ​രു​വി​ലേ​ക്ക് പോ​കാ​ന്‍ അ​നു​മ​തി ല​ഭി​ക്കി​ല്ല. പാ​സ് ല​ഭി​ച്ച് മം​ഗ​ളൂ​രു​വി​ലേ​ക്ക് പോ​കു​ന്ന​വ​ര്‍​ക്ക് ആ​ഴ്ച​യി​ലൊ​രി​ക്ക​ല്‍ ജി​ല്ല​യി​ലെ പി​എ​ച്ച്‌​സി​ക​ളി​ല്‍ ആ​രോ​ഗ്യ പ​രി​ശോ​ധ​ന ഒ​രു​ക്കി​യി​ട്ടു​ണ്ടെ​ന്നും ക​ള​ക്ട​ര്‍ ഡോ. ​ഡി. സ​ജി​ത് ബാ​ബു അ​റി​യി​ച്ചു.
ക​ര്‍​ണാ​ട​ക​യി​ലെ സ്ഥ​ല​ങ്ങ​ളി​ല്‍ നി​ന്നും ജി​ല്ലാ അ​തി​ര്‍​ത്തി​ക​ളി​ലെ പി​എ​ച്ച്‌​സി​ക​ളി​ല്‍ ചി​കി​ത്സ​യ്ക്കെ​ത്തി​യ​വ​ര്‍​ക്കും കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച സാ​ഹ​ച​ര്യ​ത്തി​ല്‍ പാ​ണ​ത്തൂ​ര്‍ പോ​ലു​ള്ള അ​തി​ര്‍​ത്തി​പ്ര​ദേ​ശ​ങ്ങ​ളി​ലെ പി​എ​ച്ച്‌​സി​ക​ളി​ല്‍ ചി​കി​ത്സ​യ്ക്കെ​ത്തു​ന്ന​വ​ര്‍ മേ​ല്‍​വി​ലാ​സം തെ​ളി​യി​ക്കു​ന്ന തി​രി​ച്ച​റി​യ​ല്‍ രേ​ഖ നി​ര്‍​ബ​ന്ധ​മാ​യും ക​രു​ത​ണം. കൃ​ത്യ​മാ​യ മേ​ല്‍​വി​ലാ​സം തെ​ളി​യി​ക്കു​ന്ന രേ​ഖ​ക​ള്‍ ഇ​ല്ലാ​ത്ത​വ​ര്‍​ക്ക് ചി​കി​ത്സ അ​നു​വ​ദി​ക്കി​ല്ല.
ഇ​ത​ര​സം​സ്ഥാ​ന​ങ്ങ​ളി​ല്‍ നി​ന്നു​ള്ള​വ​ര്‍​ക്ക് വി​വാ​ഹ ച​ട​ങ്ങു​ക​ളി​ല്‍ പ​ങ്കെ​ടു​ക്കാ​ന്‍ ജൂ​ലൈ 31 വ​രെ പാ​സ് അ​നു​വ​ദി​ക്കി​ല്ല. നി​ല​വി​ല്‍ പാ​സ് അ​നു​വ​ദി​ച്ച​വ​രി​ല്‍ അ​ഞ്ചു​പേ​ര്‍​ക്ക് മാ​ത്ര​മാ​ണ് അ​നു​മ​തി ന​ല്‍​കു​ക. 65 വ​യ​സി​ല്‍ കൂ​ടു​ത​ല്‍ പ്രാ​യ​മു​ള്ള​വ​ര്‍​ക്കും 10 വ​യ​സി​ല്‍ താ​ഴെ​യു​ള്ള കു​ട്ടി​ക​ള്‍​ക്കും പൊ​തു​ഗ​താ​ഗ​ത സം​വി​ധാ​നം അ​നു​വ​ദി​ക്കി​ല്ല. കെ​എ​സ്ആ​ര്‍​ടി​സി, പ്രൈ​വ​റ്റ് ബ​സു​ക​ളി​ല്‍ ഈ ​വി​ഭാ​ഗ​ങ്ങ​ളി​ല്‍ പെ​ടു​ന്ന​വ​രെ ക​യ​റ്റാ​ന്‍ പാ​ടി​ല്ലെ​ന്ന് ജി​ല്ല കൊ​റോ​ണ കോ​ര്‍ ക​മ്മി​റ്റി യോ​ഗം തീ​രു​മാ​നി​ച്ചു. പൊ​തു​പ​രി​പാ​ടി​ക​ളി​ല്‍ 10 പേ​രി​ല്‍ കൂ​ടു​ത​ല്‍ പ​ങ്കെ​ടു​ക്ക​രു​ത്. സു​ഭി​ക്ഷ​കേ​ര​ളം പോ​ലു​ള്ള പ​രി​പാ​ടി​ക​ളു​ടെ ഉ​ദ്ഘാ​ട​ന​ച്ച​ട​ങ്ങു​ക​ള്‍ ജൂ​ലൈ 31 വ​രെ ഒ​ഴു​വാ​ക്ക​ണം. ഫു​ട്ബോ​ള്‍, ക്രി​ക്ക​റ്റ് തു​ട​ങ്ങി​യ കാ​യി​ക മ​ത്സ​ര​ങ്ങ​ളും ജൂ​ലൈ 31 വ​രെ അ​നു​വ​ദി​ക്കി​ല്ല. ഇ​ത് സം​ബ​ന്ധി​ച്ച് ജി​ല്ല​യി​ലെ ക്ല​ബ്ബു​ക​ള്‍​ക്കും നി​ര്‍​ദേ​ശം ന​ല്‍​കി​യി​ട്ടു​ണ്ട്. നി​ര്‍​ദേ​ശം ലം​ഘി​ച്ച് കാ​യി​ക മ​ത്സ​ര​ങ്ങ​ള്‍ ന​ട​ത്തു​ന്ന ക്ല​ബു​ക​ള്‍​ക്കെ​തി​രെ നി​യ​മ​ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ക്കും. മ​ത്സ​ര​ങ്ങ​ളി​ല്‍ പ​ങ്കെ​ടു​ക്കു​ന്ന​ത് 18 വ​യ​സി​ല്‍ താ​ഴെ​യു​ള്ള​വ​രാ​ണെ​ങ്കി​ല്‍ അ​വ​രു​ടെ ര​ക്ഷി​താ​ക്ക​ള്‍​ക്കെ​തി​രെ​യും കേ​സെ​ടു​ക്കും. കോ​വി​ഡ് പ്ര​തി​രോ​ധ​പ​രി​പാ​ടി​ക​ളു​ടെ ഭാ​ഗ​മാ​യി ജി​ല്ലാ ഭ​ര​ണ​കൂ​ടം സ്വീ​ക​രി​ച്ച ന​ട​പ​ടി​ക​ള്‍ സം​ബ​ന്ധി​ച്ച് കൂ​ടു​ത​ല്‍ അ​റി​യാ​നും സം​ശ​യ​ങ്ങ​ള്‍ അ​ക​റ്റാ​നും 04994 255001 എ​ന്ന ന​മ്പ​റി​ല്‍ ക​ള​ക്ട​റേ​റ്റി​ലെ ക​ണ്‍​ട്രോ​ള്‍ റൂ​മി​ല്‍ ബ​ന്ധ​പ്പെ​ടാം. ജി​ല്ലാ ക​ള​ക്ട​റു​ടെ അ​ധ്യ​ക്ഷ​ത​യി​ല്‍ ന​ട​ന്ന കൊ​റോ​ണ കോ​ര്‍ ക​മ്മി​റ്റി യോ​ഗ​ത്തി​ല്‍ എ​ഡി​എം എ​ന്‍. ദേ​വി​ദാ​സ്, സ​ബ് ക​ള​ക്ട​ര്‍ അ​രു​ണ്‍ കെ. ​വി​ജ​യ​ന്‍, ഡി​എം​ഒ ഡോ. ​എ. വി. ​രാം​ദാ​സ്, ആ​ര്‍​ഡി​ഒ ടി. ​ആ​ര്‍. അ​ഹ​മ്മ​ദ് ക​ബീ​ര്‍, ഡി​വൈ​എ​സ്പി സു​നി​ല്‍​കു​മാ​ര്‍ എ​ന്നി​വ​ര്‍ പ​ങ്കെ​ടു​ത്തു.