മ​ഞ്ചേ​ശ്വ​ര​ത്തെ കു​ഴ​ൽ​പ്പ​ണ​വേ​ട്ട: അ​ന്വേ​ഷ​ണം എ​ൻ​ഫോ​ഴ്സ്മെ​ന്‍റി​ന്
Wednesday, July 15, 2020 12:26 AM IST
കാ​സ​ർ​ഗോ​ഡ്: മ​ഞ്ചേ​ശ്വ​ര​ത്ത് കാ​റി​ൽ നി​ന്ന് 2,00,87,300 രൂ​പ​യു​ടെ കു​ഴ​ൽ​പ്പ​ണ​വും 20 പ​വ​ൻ സ്വ​ർ​ണ​വും പി​ടി​കൂ​ടി​യ സം​ഭ​വ​ത്തി​ൽ എ​ൻ​ഫോ​ഴ്സ്മെ​ന്‍റ് ഡി​പ്പാ​ർ​ട്ട്മെ​ന്‍റും ആ​ദാ​യ​നി​കു​തി വ​കു​പ്പും തു​ട​ര​ന്വേ​ഷ​ണം ന​ട​ത്തും. പ്ര​തി മ​ഞ്ചേ​ശ്വ​രം ഉ​ദ്യാ​വ​ർ ഇ​ർ​ഷാ​ദ് റോ​ഡി​ലെ ഷം​സു​ദ്ദീ​നെ (33) കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി റി​മാ​ൻ​ഡ് ചെ​യ്തു.
തി​ങ്ക​ളാ​ഴ്ച വൈ​കു​ന്നേ​രം ആ​റോ​ടെ​യാ​ണ് ജി​ല്ല​യി​ൽ സ​മീ​പ​കാ​ല​ത്തെ ഏ​റ്റ​വും വ​ലി​യ കു​ഴ​ൽ​പ്പ​ണ​വേ​ട്ട ന​ട​ന്ന​ത്. ക​ർ​ണാ​ട​ക​യി​ൽ നി​ന്ന് മ​ദ്യം ക​ട​ത്തു​ന്നു​ണ്ടെ​ന്ന സൂ​ച​ന​യെ​ത്തു​ട​ർ​ന്ന് മ​ഞ്ചേ​ശ്വ​രം ക​ണ്വ​തീ​ർ​ഥ​യി​ൽ വാ​ഹ​ന​പ​രി​ശോ​ധ​ന ന​ട​ത്തു​ക​യാ​യി​രു​ന്നു കു​ന്പ​ള എ​ക്സൈ​സ് സം​ഘം. അ​പ്പോ​ൾ അ​തു​വ​ഴി​വ​ന്ന കെ​എ​ൽ 14 വി 9148 ​സ്വി​ഫ്റ്റ് കാ​റി​ന് കൈ​കാ​ണി​ച്ചി​ട്ടും നി​ർ​ത്താ​തെ പോ​വു​ക​യാ​യി​രു​ന്നു. പി​ന്നാ​ലെ പാ​ഞ്ഞ ഇ​ൻ​സ്പെ​ക്ട​ർ എ​ൻ. നൗ​ഫ​ലി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള എ​ക്സൈ​സ് സം​ഘം ഉ​ദ്യാ​വ​റി​ൽ വ​ച്ച് ജീ​പ്പ് കു​റു​കെ​യി​ട്ടാ​ണ് പി​ടി​കൂ​ടി​യ​ത്. തു​ട​ർ​ന്ന് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് കാ​റി​ന്‍റെ ഡി​ക്കി​യി​ൽ ചാ​ക്കു​ക​ളി​ൽ കെ​ട്ടി​യ നി​ല​യി​ൽ പ​ണ​വും സ്വ​ർ​ണ​വും ക​ണ്ടെ​ത്തി​യ​ത്.
ത​ന്‍റെ കൈ​വ​ശ​മു​ള്ള​ത് സ്വ​ർ​ണം വി​റ്റു​കി​ട്ടി​യ പ​ണ​മാ​ണെ​ന്നും പ​ണ​വും സ്വ​ർ​ണാ​ഭ​ര​ണ​ങ്ങ​ളും കാ​സ​ർ​ഗോ​ട്ടെ ഒ​രു ജ്വ​ല്ല​റി​യി​ലേ​യ്ക്ക് കൊ​ണ്ടു​പോ​വു​ക​യാ​യി​രു​ന്നെ​ന്നും നൗ​ഫ​ൽ പ​റ​ഞ്ഞു. പ​ണ​ത്തി​ന് രേ​ഖ​ക​ളൊ​ന്നും കൈ​വ​ശ​മി​ല്ലാ​ത്ത സാ​ഹ​ച​ര്യ​ത്തി​ൽ ഷം​സു​ദ്ദീ​നെ​തി​രാ​യ നി​യ​മ​ന​ന​ട​പ​ടി​ക​ളു​മാ​യി മു​ന്നോ​ട്ടു​പോ​കു​മെ​ന്ന് മ​ഞ്ചേ​ശ്വ​രം പോ​ലീ​സ് അ​റി​യി​ച്ചു.
എ​ക്‌​സൈ​സ് പ്രി​വ​ന്‍റീ​വ് ഓ​ഫീ​സ​ര്‍ പി. ​രാ​ജീ​വ​ന്‍, സി​വി​ല്‍ ഓ​ഫീ​സ​ര്‍​മാ​രാ​യ സി.​വി. സ​തീ​ശ​ന്‍, ശ്രീ​ജി​ഷ്, ഡ്രൈ​വ​ര്‍ സ​ത്യ​ന്‍ എ​ന്നി​വ​രും റെ​യ്ഡി​നു​ണ്ടാ​യി​രു​ന്നു.
പ്ര​തി മം​ഗ​ളു​രു​വി​ൽ നി​ന്ന് ഊ​ടു​വ​ഴി​യി​ലൂ​ടെ​യാ​ണ് ദേ​ശീ​യ​പാ​ത​യി​ലേ​യ്ക്ക് പ്ര​വേ​ശി​ച്ച​ത്. മം​ഗ​ളൂ​രു, ബം​ഗ​ളൂ​രു, ചെ​ന്നൈ എ​ന്നി​വി​ട​ങ്ങ​ൾ കേ​ന്ദ്രീ​ക​രി​ച്ചു പ്ര​വ​ർ​ത്തി​ക്കു​ന്ന ഹ​വാ​ല പ​ണ​മി​ട​പാ​ടു​കാ​ർ ജി​ല്ല​യി​ലെ വി​വി​ധ കേ​ന്ദ്ര​ങ്ങ​ളി​ലേ​യ്ക്ക് പ​ണം ക​ട​ത്തു​ന്ന​താ​യി വി​വ​ര​മു​ണ്ട്.
എ​ന്നാ​ൽ കോ​വി​ഡി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ അ​തി​ർ​ത്തി​ക​ൾ അ​ട​ച്ചി​ടു​ക​യും ട്രെ​യി​ൻ ഗ​താ​ഗ​തം നി​ർ​ത്തി​വ​യ്ക്കു​ക​യും ചെ​യ്ത​തോ​ടെ കു​ഴ​ൽ​പ്പ​ണ​ക്ക​ട​ത്ത് നി​ല​ച്ച​താ​യാ​ണ് അ​ധി​കൃ​ത​ർ ക​രു​തി​യി​രു​ന്ന​ത്.
എ​ന്നാ​ൽ ഊ​ടു​വ​ഴി​ക​ളി​ലൂ​ടെ ഇ​പ്പോ​ഴും ക​ട​ത്ത് തു​ട​രു​ന്ന​താ​യാ​ണ് ഈ ​സം​ഭ​വം സൂ​ചി​പ്പി​ക്കു​ന്ന​ത്.